റിയാദ്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടിന്റെ 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ.സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും സ്പാനിഷ് പശ്ചാത്തല വികസന ഭീമനായ ഫെറോവിയല്‍ കമ്ബനിയും ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചു. കരാറനുസരിച്ച് ഹീത്രു എയര്‍പോര്‍ട്ട് ഹോള്‍ഡിംഗിസിന്റെ ഹോള്‍ഡിംഗ് സ്ഥാപനമായ എഫ്ജിപി ടോപ്കോയുടെ ഓഹരികള്‍ പിഐഎഫ് സ്വന്തമാക്കും.10 ശതമാനം ഓഹരികള്‍ 300 കോടി ഡോളറിനാണ് സൗദിക്ക് വില്‍ക്കുന്നതെന്ന് 2006 മുതല്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ ഓഹരി പങ്കാളിത്തമുള്ള ഫെറോവിയല്‍ പറഞ്ഞു. ഓഹരി ഇടപാട് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്.ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അഥോറിറ്റിക്കും സിങ്കപ്പുര്‍ സോവറീന്‍ വെല്‍ത്ത് ഫണ്ടിനും ഓസ്ട്രേലിയന്‍ റിട്ടയര്‍മെന്റ് ട്രസ്റ്റിനും ചൈന ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനും എഫ്ജിപി ടോപ്കൊയില്‍ ഓഹരി പങ്കാളിത്തമുണ്ട്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








