കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയില്‍.ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരുടെ ദൃശ്യങ്ങളും പാരിപ്പള്ളിയിലെ പമ്ബില്‍ നിന്ന് ഡീസല്‍ അടിക്കുന്നതിന്റെ ദൃശ്യവും പോലീസിന് ലഭിച്ചു.കൊല്ലം രജിസ്ട്രേഷനിലുള്ളതാണ് ഓട്ടോറിക്ഷ. കല്ലുവാതുക്കല്‍ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടം നടത്തുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്.കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നു കരുതുന്നവരില്‍ ഒരു സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞുവെന്നും സൂചനയുണ്ട്. ഇവര്‍ ഒരു നഴ്സിംഗ് കെയര്‍ടേക്കറാണ്. പാലാ, പത്തനംതിട്ട എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിനും ഇവര്‍ ഇരയായിട്ടുണ്ടെന്നാണ് സൂചന. സാമ്ബത്തിക തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നിലെന്നും പോലീസ് കരുതുന്നു. കുട്ടിയുടെ പിതാവില്‍ നിന്നും വിശദമായ മൊഴിയും പോലീസ് എടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…