Home Most Popular
5
0

.പൊതുസ്ഥലത്ത് മാലിന്യമിടുന്നവരെ കാണിച്ച്‌ കൊടുക്കൂ; പാരിതോഷികമായി ലഭിക്കും 2500 രൂപ..!!

ഇടുക്കി: പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. സി സി ടി വി വെച്ചിട്ടും രാത്രി കാവല്‍ നിന്നിട്ടും ഒന്നും ഇതിനൊരു മാറ്റവുമില്ല.കേരളത്തില്‍ എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ. എന്നാല്‍ മാലിന്യം പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് തടയാന്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഒരു പഞ്ചായത്ത്.പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചാണ് ഈ പഞ്ചായത്ത് മുന്നോട്ട് വന്നിരിക്കുന്നത്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് ആണ് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.മാലിന്യം ഉപേക്ഷിക്കാനെത്തുന്നവരുടെ വീഡിയേ , ചിത്രം, എന്നിവ പകര്‍ത്തി പഞ്ചായത്തിന് കൈമാറിയാല്‍ 2500 രൂപയാണ് പാരിതോഷികമായി ലഭിക്കുക. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഹരിത കര്‍മ സേനകളുടെ നേതൃത്വത്തില്‍ മാലിന്യം ശേഖരിച്ച് വരുന്നുണ്ട്. എങ്കിലും പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപം തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ പുതിയ നീക്കം.പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കാനാണ് തീരുമാനം. തെളിവ് സഹിതം പിടിക്കപ്പെടുന്നവരില്‍ നിന്ന് 20000 രൂപ വീതമാണ് പിഴ ചുമത്തുക. വണ്ടിപ്പെരിയാറിലൂടെ കടന്ന് പോകുന്ന ദേശീയ പാതയോരത്തും കൈത്തോടുകളിലും ഉള്‍പ്പെടെ മാലിന്യം നിറഞ്ഞു കിടക്കുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് തടയാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് പഞ്ചായത്ത്.പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം തടയുന്നതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളില്‍ ക്യാമറയും സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത്. കഴിഞ്ഞ ദിവസം മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപികരിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പെരിയാര്‍ കൈത്തോട്ടില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെ മാലിന്യം തള്ളിയതു കണ്ടെത്തിയിരുന്നു. ഇതിവ് പിന്നാലെ കര്‍ശന നടപടിയും സ്വീകരിച്ചിരുന്നു.ഒപ്പം പഞ്ചായത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വ്യാപകമാക്കിയിട്ടുണ്ട്. ഇതിനിടെ റോഡിലും മറ്റും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടി ഉടമകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here