ചെന്നൈ: യുവതിയുടെ വിവാഹം തടയാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കത്തിച്ച യുവാവ് പിടിയില്‍. കടലൂര്‍ പന്നടത്തിനടുത്തുള്ള കുറുകത്തഞ്ചേരി ഗ്രാമത്തിലെ അംബിക (67) ആണു കൊല്ലപ്പെട്ടത്.
അതേ ഗ്രാമത്തിലെ വെട്രിവേല്‍ എന്ന യുവാവാണു പിടിയിലായത്. കൊല്ലപ്പെട്ട അംബികയുടെ അടുത്ത ബന്ധുവിന്റെ മകളുടെ വിവാഹം തടയാനാണ് യുവാവ് ക്രൂരകൃത്യം ചെയ്തത്.യുവതിയോട് വെട്രിവേല്‍ പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍, യുവതി ഇതു നിരസിച്ചു. ഇതിനിടെ യുവതിയുടെ വിവാഹ നിശ്ചയം നടത്താനും തീരുമാനമായി. ഇതോടെ, ചടങ്ങ് തടയാന്‍ വെവെട്രിവേല്‍ അംബികയെ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.അടുത്ത ബന്ധു മരിച്ചാല്‍ മംഗളകര്‍മം മുടങ്ങുമെന്നതിനാലാണ് ഇങ്ങനെ ചെയ്തത്. വീട്ടില്‍ തനിച്ചായിരുന്ന അംബികയെ രാത്രിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…