ദോഹ: ഖത്തറില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വാരാന്ത്യം വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
രാത്രി സമയങ്ങളില്‍ രാജ്യത്ത് തണുപ്പേറുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.അതേസമയം, ദോഹയില്‍ സമീപ ദിവസങ്ങളിലായി കനത്ത മഞ്ഞു മൂടിയ അവസ്ഥായാണ് പുലര്‍ച്ചെ ഉള്ളത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്ച 2 കിലോമീറ്ററില്‍ താഴെയെത്തി. ഇന്നലെ രാവിലെ അബു സമ്ര അതിര്‍ത്തിയില്‍ 12 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ദോഹയില്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ട്രംപിന്റെ ട്രാന്‍സ് വിരോധം; 1500 ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരുടെ ഭാവി അനിശ്ചിതത്വത്തില്‍

വാഷിങ്ടണ്‍ ഡിസി: യു.എസ് നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര…