Home Breaking News കേരളത്തില്‍ ബിപിസിഎല്‍ 5000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നതായി പി രാജീവ്

കേരളത്തില്‍ ബിപിസിഎല്‍ 5000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നതായി പി രാജീവ്

8
0

തിരുവനന്തപുരം: കേരളത്തില്‍ 5000 കോടിയുടെ വമ്ബന്‍ നിക്ഷേപവുമായി ബിപിസിഎല്‍. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.ഓഗസ്റ്റ് മാസത്തിലാണ് കൊച്ചിയില്‍ പോളിപ്രൊപ്പിലീന്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ജി കൃഷ്ണകുമാറുമായി നടത്തിയതെന്ന് രാജീവ് പറഞ്ഞു. ബിപിസിഎലിന്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളി പ്രൊപ്പിലീന്‍ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നത്.5000 കോടിയുടെ ബൃഹത്തായ പദ്ധതി 46 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന ഉറപ്പാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കാവശ്യമായ പോളി പ്രൊപ്പിലീന്‍ വലിയ തോതില്‍ ഈ യൂണിറ്റില്‍ നിന്ന് ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ബാഗുകള്‍, വീട്ടുപകരണങ്ങള്‍, ബോക്‌സുകള്‍, ഷീറ്റ്, പാക്കേജിങ്ങ് ഫിലിംസ് തുടങ്ങി നിരവധി അവശ്യസാധനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദക്ഷിണേന്ത്യയിലാകെ പോളി പ്രൊപ്പിലീന്‍ വിതരണം ചെയ്യാന്‍ ഈ യൂണിറ്റിന് സാധിക്കും.വളരെ പെട്ടെന്നുതന്നെ പദ്ധതിയുടെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബായി മാറുകയെന്ന കേരളത്തിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ഏടാകും കൊച്ചിന്‍ റിഫൈനറിയില്‍ പൂര്‍ത്തിയാകുന്ന പുതിയ പ്ലാന്റ്. ബിപിസിഎലും അശോക് ലയ്ലന്റും കൊച്ചിന്‍ വിമാനത്താവളവും സംയുക്തമായി ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്.ഒപ്പം തന്നെ കൊച്ചിന്‍ വിമാനത്താവളത്തിന് ആവശ്യമായ ജെറ്റ് ഇന്ധന നിര്‍മ്മാണ യൂണിറ്റുമായി ബന്ധപ്പെട്ടും ബിപിസിഎല്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെയാകെ മുഖച്ഛായ മാറ്റുന്ന പദ്ധതികളിലൂടെ പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബായി മാറാനും നിരവധിയായിട്ടുള്ള മറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സാധിക്കുമെന്നും രാജീവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here