
പത്തനംത്തിട്ട : ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട ഇന്ന്.ഐതിഹ്യപ്പെരുമയില്‍ അമ്ബലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ എരുമേലിയില്‍ പേട്ട തുള്ളും. ഉച്ചയോടെ അമ്ബലപ്പുഴ സംഘത്തിന്റെ്പേട്ടതുള്ളലാണ് ആദ്യം നടക്കുക.വാദ്യമേളങ്ങള്‍ക്കൊപ്പം പേട്ടതുള്ളിയെത്തുന്ന സംഘത്തെ വാവരു പള്ളിയില്‍ വരവേല്ക്കും. വാവരുടെ പ്രതിനിധി അമ്ബലപ്പുഴ സംഘത്തിനൊപ്പം യാത്രയായതിനാല്‍ വാവരു പളളിയില്‍ കയറാതെയാകും ആലങ്ങാട്ട് സംഘം വലിയമ്ബലത്തിലേയ്ക്ക് പേട്ടതുള്ളി നീങ്ങുക.മതമൈത്രിയുടെ സന്ദേശം വിളിച്ചോതി തുടര്‍ന്ന് ജമാഅത്ത് ഭാരവാഹികള്‍ ചേര്‍ന്ന് അമ്ബലപ്പുഴ സംഘത്തിന് സ്വീകരണം നല്‍കും. പേട്ടതുള്ളല്‍ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും . കൊച്ചമ്ബലത്തില്‍ നിന്ന് സമൂഹ പെരിയോന്‍ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പേട്ടതുള്ളി നീങ്ങുന്ന സംഘത്തിനൊപ്പം തിടമ്‌ബേറ്റിയ ഗജവീരന്‍മാരും അണിനിരക്കും.വാവരുടെ പ്രതിനിധിയുമായി പള്ളിയ്ക്ക് വലതു വച്ച നീങ്ങുന്ന സംഘം പിന്നീട് വലിയമ്ബലത്തിലേയ്ക്ക് പുറപ്പെടും. വഴിയില്‍ വിവിധ സംഘനകളുടെ സ്വീകരണങ്ങളേറ്റുവാങ്ങി എത്തുന്ന പേട്ടതുള്ളല്‍ സംഘത്തെ വലിയമ്ബലത്തില്‍ ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിക്കും
Home Breaking News എരുമേലി പേട്ട തുള്ളല്‍ ഇന്ന്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി





