Home Breaking News 40 കോടിയുടെ കൊക്കെയ്നുമായി തായ്ലാന്‍ഡ് യുവതി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

40 കോടിയുടെ കൊക്കെയ്നുമായി തായ്ലാന്‍ഡ് യുവതി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

9
0

 

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ റവന്യൂ ഡയറക്ടറേറ്റിന്റെ വന്‍ ലഹരിവേട്ട. രാജ്യാന്തര വിപണിയില്‍ 40 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി തായ്ലാന്‍ഡ് യുവതിയെ വെള്ളിയാഴ്ച പിടികൂടി.ഡിആര്‍ഐയ്ക്ക് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്യോപ്യയില്‍ നിന്നെത്തിയ 21യെ ആണ് ലഹരിമരുന്നുമായി പിടികൂടിയത്.ആദ്യ ഘട്ട പരിശോധനയില്‍ സംശയകരമായി ഒന്നുംതന്നെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ വിശദമായ പരിശോധനയില്‍ ട്രോളി ബാഗില്‍ വെളുത്ത പൊടി അടങ്ങിയ നിരവധി പായ്ക്കറ്റുകള്‍ കണ്ടെടുത്തു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക വിധേയമാക്കിയപ്പോഴാണ് കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചത്. അറസ്റ്റിലായ യുവതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here