തിരുവനന്തപുരം രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി നടത്തുന്ന ആദിവാസി സമൂഹമംഗല്യത്തിനുള്ള ഗോത്രപൂജകള്‍ ആരംഭിച്ചു. വിഴിഞ്ഞം വേങ്ങാനൂര്‍ പൗര്‍ണമിക്കാവ് ശ്രീ ബാല ത്രിപുരസുന്ദരി ദേവീക്ഷേത്രത്തിലാണ് 25ന് ആദിവാസി സമൂഹമാംഗല്യം നടക്കുന്നത്.കേരളം,തമിഴ്‌നാട്,കര്‍ണാടകം ,ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുത്തു 26 യുവതി യുവാക്കളുടെ സമൂഹമാംഗല്യമാണ് നടക്കുന്നത്. ആദിവാസികള്‍ സാധാരണ കല്യാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാറില്ല അവരവരുടെ ഗോത്രാചാര പ്രകാരമാണ് മാംഗല്യം നടത്തുന്നത് പ്രകൃതിയെയും പഞ്ചഭൂതങ്ങളെയും സാക്ഷിയാക്കി നടത്തുന്ന ഗോത്രാചാരങ്ങളാണ് അവരുടെ വിശ്വാസ്യത. പൗര്‍ണമിക്കാവില്‍ നടക്കുന്ന സമൂഹ ആദിവാസി മാംഗല്യത്തിന് മുന്നോടിയായാണ് അവരവരുടെ ഗോത്രങ്ങളില്‍ പൂജകള്‍ തുടങ്ങിയത്.
അതിനുശേഷം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. പൗര്‍ണമിക്കാവില്‍ കഴിഞ്ഞവര്‍ഷം നടന്ന പ്രപഞ്ച യോഗത്തില്‍ ഈശ്വരീയ ശക്തികള്‍ പറഞ്ഞത് അനുസരിച്ചാണ് ഈ ആദിവാസി സമൂഹമാംഗല്യം നടത്തുന്നത് പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള തുടക്കവും അന്ന് ആരംഭിക്കും. ഐഎഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. മാധവന്‍ നായരുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിലെ ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മയാണ് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട പദ്ധതികള്‍ നടപ്പിലാക്കുന്നത്.വേങ്ങാനൂര്‍ പഞ്ചായത്ത് മുതല്‍ യുണൈറ്റഡ് നേഷന്‍സ് വരെ പൗര്‍ണമിക്കാവിലൂടെ പരിസ്ഥിതി സംരക്ഷണത്തിനായി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഡോ. മാധവന്‍ നായര്‍ അറിയിച്ചു . പ്രപഞ്ച മാതാവായ പൗര്‍ണമി കാവിലെ ആദിവാസി സമൂഹമാംഗല്യത്തിന് കാര്‍മികത്വം വഹിക്കുന്നത് അഘോരി സന്യാസിയായ കൈലാസപുരി സ്വാമിയാണ് കാടിനെയും നാടിനെയും സംരക്ഷിക്കുന്നതിന്റെ മുന്നോടിയായി നടക്കുന്ന ആദിവാസി മാങ്കത്തിന് ഇന്ത്യയിലെ പ്രശസ്തമായ മതങ്ങളിലെ മഠാധിപതികളും ആത്മീയചാര്യമാരും പങ്കെടുക്കുമെന്ന ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.









