ന്യൂഡല്ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കത്തടങ്ങുന്ന വികസിത ഭാരത സന്ദേശങ്ങള് വാട്‌സാപ്പ് വഴി വ്യക്തികള്ക്ക് അയക്കുന്നത് നിര്ത്തണമെന്ന് കേന്ദ്ര വാര്ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള് പ്രഖ്യാപിച്ചിരിക്കെ പെരുമാറ്റച്ചട്ട ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികള് ഉയര്ന്നതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‌ദ്ദേശം വന്നിരിക്കുന്നത്. മാര്ച്ച് 16 ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില് വരുന്നതിന് മുമ്പ് അയച്ച സന്ദേശങ്ങളാണെന്നും സാങ്കേതിക തകരാറുകള് കാരണമാണ് വൈകി സന്ദേശങ്ങള് ലഭിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…