ഓം ബിര്‍ല 18ാം ലോക്‌സഭയുടെ സ്പീക്കര്‍. ശബ്ദവോട്ടോടെയാണ് ഓം ബിര്‍ലയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിര്‍ലയെ സ്പീക്കറായി നിര്‍ദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്‌സഭ പാസാക്കി.പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി.സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചുപ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, പാര്‍ലമെന്ററി കാര്യമന്ത്രിയും ഓം ബിര്‍ലയെ അധ്യക്ഷ പദത്തിലേയ്ക്ക് ആനയിച്ചു.ഒം ബിര്‍ലയുടെ അനുഭവ സമ്പത്ത് സഭയുടെ മികച്ച നടത്തിപ്പിന് ഗുണകരമാകും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. അതേസമയം പ്രതിപക്ഷ ശബ്ദവും ലോകസഭയില്‍ ഉയരാന്‍ അവസരം ലഭിക്കുമെന്ന് കരിതുന്നതായ് രാഹുല്‍ ഗാന്ധി പറഞ്ഞു.









