
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ അപകടത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സ്ത്രീയാണ് മരിച്ചത്. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയാണ് മരിച്ചത്. പുല്ലൂരാം പാറയില്‍ ആണം അപകടം ഉണ്ടായത്. കലിങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
ബസിലെ സീറ്റുകള്‍ നിറച്ച് ആളുകള്‍ ഉണ്ടായിരുന്നു. കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നാല് പേരുടെ നില ഗുരതരമെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍ പറഞ്ഞു. അമ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു എന്നാണ് വിവരം ലഭിച്ചതെന്ന് ബിന്ദു പറയുന്നു. വലിയ ആഴം ഇല്ലാത്ത പുഴയാണെന്നും ഇന്നലെ പെയ്ത മഴയില്‍ വെള്ളം കൂടിയതാണെന്നും ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞു.
ബസില്‍ ചിലര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി. ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നത് അറിയാന്‍ വൈകിയെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്മാന്‍ പറഞ്ഞു. ജനവാസ മേഖലയായിരുന്നില്ല. അതാണ് അപകടം അറിയാന്‍ വൈകിയതെന്ന് അദ്ദേഹം പറഞ്ഞു. പാലം അപകടാവസ്ഥയിലായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്മാന്‍ പറഞ്ഞു.





