Home Breaking News ‘ദിവ്യയെ ഒളിപ്പിച്ചത് എം വി ഗോവിന്ദന്‍; പോലീസിന്റെ അനാസ്ഥ കൂടുതല്‍ വ്യക്തമായി’; കെ സുരേന്ദ്രന്‍ .

‘ദിവ്യയെ ഒളിപ്പിച്ചത് എം വി ഗോവിന്ദന്‍; പോലീസിന്റെ അനാസ്ഥ കൂടുതല്‍ വ്യക്തമായി’; കെ സുരേന്ദ്രന്‍ .

2
0


‘ദിവ്യയെ ഒളിപ്പിച്ചത് എം വി ഗോവിന്ദന്‍; പോലീസിന്റെ അനാസ്ഥ കൂടുതല്‍ വ്യക്തമായി’; കെ സുരേന്ദ്രന്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയുടെ ജാമ്യാപേക്ഷ നിഷേധിച്ചതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോലീസിന്റെ അനാസ്ഥ കൂടുതല്‍ വ്യക്തമായെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് അറിയാതെ ഇത്ര ദിവസം ഒളവില്‍ കഴിയാന്‍ സാധിക്കില്ല. സഹായിക്കുന്നത് സിപിഐഎം സംസ്ഥാന നേതൃത്വമാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.
ദിവ്യയെ ഇത്രയും ദിവസം ഒളിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ അവസരവും ഉണ്ടായിരുന്നു. സംരക്ഷിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കി കൊടുത്തത് സിപിഎം നേതൃത്വം പോലീസും. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് എം.വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
നിയമസഹായം ദിവ്യ യ്ക്ക് നല്‍കിയതാരെന്ന് അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയ്ക്ക് ഒപ്പം നിന്നുവെന്നും മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഹായം നല്‍കിയതിന് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വം മറുപടി പറയണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ദിവ്യയുടെ ഇടപാടുകളില്‍ പരോക്ഷമായും പ്രത്യക്ഷമായും എംവി ഗോവിന്ദന് പങ്കുണ്ടെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.
സിപിഎം പറയുന്നതിനനുസരിച്ച് ഹാജരാകുന്ന വക്കീല്‍ എങ്ങനെ ദിവ്യയ്ക്ക് വേണ്ടി ഹാജരായി എന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചാല്‍ എല്ലാ സഹായവും ബിജെപി ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനിയും പിപി ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നത് എന്തിനെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here