Home Most Popular ‘പഠിച്ച ചിഹ്നത്തില്‍ തന്നെ വോട്ടഭ്യര്‍ത്ഥിക്കാം’; പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ് .

‘പഠിച്ച ചിഹ്നത്തില്‍ തന്നെ വോട്ടഭ്യര്‍ത്ഥിക്കാം’; പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ് .

4
0


‘പഠിച്ച ചിഹ്നത്തില്‍ തന്നെ വോട്ടഭ്യര്‍ത്ഥിക്കാം’; പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതിയും കഴിഞ്ഞതോടെ നറുക്കിട്ട് ചിഹ്നം തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായി ആദ്യം പരിഗണിച്ചിരുന്നത് ഓട്ടോറിക്ഷ ആയിരുന്നു രണ്ടാമത്തേതായിരുന്നു സ്റ്റെതസ്‌കോപ്പ് എന്ന് സരിന്‍ പറയുന്നു.
‘ചിഹ്നം സന്തോഷത്തോടെ സ്വീകരിക്കുന്നു. പഠിച്ച വിഷയത്തില്‍ തന്നെ വോട്ടഭ്യര്‍ത്ഥിക്കാം. പാലക്കാടിന്റെ ഹൃദയമിടിപ്പറിയാന്‍ സ്റ്റെതസ്‌കോപ്പ് ഉപയോഗിക്കാമെന്നാണ് കരുതുന്നത്, ചിലരുടെയെങ്കിലും ഹൃദയമിടിപ്പ് അത് കൂട്ടുമോ എന്ന് അറിയില്ലാ’യെന്നും പി സരിന്‍ .
പാലക്കാട് 10 സ്ഥാനാര്‍ത്ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതില്‍ നിന്ന് ഒരാള്‍ കൂടി ഇന്ന് പത്രിക പിന്‍വലിച്ചു. രമേശ് കുമാര്‍ ആണ് ഇന്ന് പത്രിക പിന്‍വലിച്ചത്.
ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പാലക്കാട് വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടയിലും പരമാവധി വോട്ടര്‍മാരെ കാണാറുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വാഹന പര്യടനത്തിന് തുടക്കം കുറിച്ചു. പിരായിരി ചുങ്കത്ത് നിന്ന് ആരംഭിച്ച രാഹുലിന്റെ റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.ഷാഫി പറമ്പില്‍ വി കെ ശ്രീകണ്ഠന്‍ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം റോഡ് ഷോയില്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here