
കുക്കി സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം; പ്രമേയം പാസാക്കി മണിപ്പൂര്‍ എന്‍ഡിഎ
കുക്കി സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി മണിപ്പൂര്‍ സര്‍ക്കാര്‍. പ്രത്യേക സൈനിക അവകാശം പിന്‍വലിക്കണം എന്നും മണിപ്പൂര്‍ എന്‍ഡിഎ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കുക്കി സംഘടനക്കെതിരെ 7 ദിവസത്തിനകം അടിയന്തര നടപടി വേണമെന്നും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണം തുടങ്ങിയ 8 ഇന ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയം മണിപ്പൂര്‍ എന്‍ ഡി എ പാസ്സാക്കി.സമയപരിതിക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ജനങ്ങളുമായി കൂടിയാലോചിച്ചു രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
അധിക സേനയെ അയച്ച് മണിപ്പൂരിലെ പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയില്ല , പ്രതിസന്ധിക്ക് കാരണം മുഖ്യമന്ത്രി ബിരേന്‍ സിങ്ങ് ആണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വിമര്‍ശിച്ചു. പിടിവാശി ഉപേക്ഷിച്ച് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ച് ജനങ്ങളോട് സംസാരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
അതേസമയം, സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മണിപ്പൂരുമായുള്ള അതിര്‍ത്തി അടച്ച അസം, മേഖലയില്‍ കമാന്റോകളെ വിന്യസിപ്പിച്ചിരിക്കുകയാണ്.
Home Breaking News കുക്കി സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം; പ്രമേയം പാസാക്കി മണിപ്പൂര്‍ എന്‍ഡിഎ















