Home Uncategorized സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സോളാര്‍പാനല്‍ സ്ഥാപിക്കാനുള്ള ടെണ്ടറില്‍ അഴിമതി, 30 ശതമാനം തുക കൂട്ടി നല്‍കിയെന്ന് കോണ്‍ഗ്രസ്

സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സോളാര്‍പാനല്‍ സ്ഥാപിക്കാനുള്ള ടെണ്ടറില്‍ അഴിമതി, 30 ശതമാനം തുക കൂട്ടി നല്‍കിയെന്ന് കോണ്‍ഗ്രസ്

2
0

10 ശതമാനത്തില്‍ കൂടുതല്‍ തുക കമ്പനികള്‍ ക്വാട്ട് ചെയ്താല്‍ റീ ടെണ്ടര്‍ നടത്തണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് എം വിന്‍സന്റ് എംഎല്‍എ. ടെണ്ടര്‍ നടപടികളെല്ലാം സുതാര്യമാണെന്നാണ് അനര്‍ട്ട് സിഇഒയുടെ വിശദീകരണം
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സോളാര്‍ പാനല്‍ ടെണ്ടറില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ബെഞ്ച് മാര്‍ക്ക് തുകയെക്കാള്‍ മുപ്പത് ശതമാനം കൂട്ടിയാണ് ടെണ്ടര്‍ നല്‍കിയതെന്ന് എം.വിന്‍സന്റ് എംഎല്‍എ ആരോപിച്ചു. എന്നാല്‍ ടെണ്ടര്‍ നടപടികളെല്ലാം സുതാര്യമാണെന്നാണ് അനര്‍ട്ട് സിഇഒയുടെ വിശദീകരണം. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 514 സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സോളാര്‍പാനല്‍ സ്ഥാപിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ 124 കോടി രൂപ അനുവദിച്ചത്.
ഇതില്‍ 101 കോടിലധികം രൂപയുടെ ടെണ്ടര്‍ അനര്‍ട്ട് മുഖേന വിവിധ കമ്പനികള്‍ക്ക് നല്‍കി. ടെണ്ടര്‍ അനുവദിക്കാനായി ബെഞ്ച്മാര്‍ക്ക് തുക കേന്ദ്രസര്‍ക്കാര്‍ വിവിധ വര്‍ഷങ്ങളായി ഉത്തരവിറക്കിയിട്ടുണ്ടെന്നും ഇതിനെക്കാള്‍ 30 ശതമാനം കൂട്ടിയാണ് ടെണ്ടറുകള്‍ നല്‍കിയിട്ടുള്ളതെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. 10 ശതമാനത്തില്‍ കൂടുതല്‍ തുക കമ്പനികള്‍ ക്വാട്ട് ചെയ്താല്‍ റീ ടെണ്ടര്‍ നടത്തമെന്ന വ്യവസ്ഥ പാലിച്ചില്ല. നിയമസഭയില്‍ ചോദ്യത്തിന് വൈദ്യുതി മന്ത്രി നല്‍കിയ മറുപടിയും അനര്‍ട്ടിലെ ടെണ്ടര്‍ സംബന്ധിച്ച ഫയലുകളിലും വസ്തുവിരുദ്ധമാണ്. അനര്‍ട്ടിലെ ഫിനാന്‍സ് വിഭാഗമോ ടെക്‌നിക്കല്‍ വിഭാമോ പരിശോധിക്കാതെയാണ് ടെണ്ടറുകള്‍ അനുവദിച്ചതെന്നും എം.വിന്‍സന്റ് ആരോപിച്ചു
പദ്ധതി നടത്തുന്നതില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം ടൈറ്റാനിയമാണ്. 11 കോടിയുടെ ടെണ്ടര്‍ നേടിയത് ദില്ലി ആസ്ഥാനമായ ഒരു കമ്പനിയാണ്. ടെണ്ടര്‍ നേടിയാല്‍ 7 ദിവസത്തിനകം ബാങ്ക ഗ്യാരന്റി നല്‍കണമെന്ന വ്യവസ്ഥയും പാലിച്ചില്ല. 45 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയായില്ലെങ്കില്‍ വര്‍ക്ക് ഓര്‍ഡ് ക്യാന്‍സല്‍ ചെയ്യണമെന്നും വ്യവസ്ഥയും അട്ടിമറിച്ചുവെന്നും, ഇത്തരത്തില്‍ കരാര്‍ നേടിയ ഓരോ കമ്പനികളുടെയും നീക്കങ്ങള്‍ പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ആരോപണങ്ങള്‍ അനര്‍ട്ട് സിഇഒ തള്ളി. ഇ-ടെണ്ടര്‍ മുഖേനയാണ് ടെണ്ടര്‍ ഉറപ്പിച്ചത്. ഓരോ കരാറും പ്രവൃത്തിയും കരാര്‍ സ്മാര്‍ട്ട് സിറ്റിയുടെ വിദഗ്ദസമിതി പരിശോധിക്കുന്നതാണെന്നും സിഇഒ നരേന്ദ്രനാഥ് വെല്ലൂരി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here