Home Uncategorized ട്രാവിസ് ഹെഡ് 150*, സ്മിത്ത് 101; ഗാബയില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

ട്രാവിസ് ഹെഡ് 150*, സ്മിത്ത് 101; ഗാബയില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

2
0

ഗാബ ടെസ്റ്റില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്. ട്രാവിസ് ഹെഡ്ഡ് ഒരിക്കല്‍ കൂടി കളം നിറഞ്ഞ പോരാട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ് ആതിഥേയര്‍. നാളിതുവരെ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടിരുന്ന സ്റ്റീവന്‍ സ്മിത്ത് സെഞ്ച്വറി(101) നേടി പുറത്തായി. നിലവില്‍ 150 റണ്‍സുമായി ട്രാവിസ് ഹെഡ്, അലക്സ് കാരെ എന്നിവരാണ് ക്രീസില്‍. 4 വിക്കറ്റുകള്‍ നേടിയ ബുംറ മാത്രമാണ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. നിലവില്‍ ഓസീസ് 326/ 5 എന്ന നിലയിലാണ്.
മഴയെടുത്ത ആദ്യ ദിനത്തിന് ശേഷം ഗാബയില്‍ രണ്ടാം ദിനം പ്രതീക്ഷയുള്ള തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 75 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറി. അടുത്തടുത്ത ഓവറുകളില്‍ ഓപ്പണര്‍മാരായ ഉസ്മാന്‍ ഖ്വാജയെയയും നതാന്‍ മക്സ്വീനെയെയും പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയത്. 34ാം ഓവറില്‍ മാര്‍നസ് ലബൂഷൈനെ പുറത്താക്കി നിതീഷ് റെഡ്ഡിയും വരവറിയിച്ചതോടെ ഓസീസ് പ്രതിരോധത്തിലാവുമെന്ന് തോന്നിച്ചു.
എന്നാല്‍ സമ്മര്‍ദമേതുമില്ലാതെ ബാറ്റ് വീശിയ ട്രാവിസ് ഹെഡ്ഡ് സ്മിത്തിനെ കൂട്ടുപിടിച്ച് സ്‌കോറുയര്‍ത്തി. 69ാം ഓവറില്‍ ഹെഡ്ഡ് സെഞ്ച്വറി നേടി. 115 പന്തിലാണ് താരം മൂന്നക്കം കടന്നത്. എന്നത്തേയും പോലെ ഏകദിന ശൈലിയിലാണ് ഹെഡ്ഡ് ബാറ്റ് വീശിയത്. ഒരറ്റത്ത് വിക്കറ്റ് കളയാതെ നിലയുറപ്പിച്ച് സ്മിത്ത് ഹെഡ്ഡിന് മികച്ച പിന്തുണ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here