Home Breaking News കൊല്ലം കുളത്തൂപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റില്‍ തീപിടുത്തം

കൊല്ലം കുളത്തൂപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റില്‍ തീപിടുത്തം

2
0

 

കൊല്ലം കുളത്തൂപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റില്‍ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടുത്തമുണ്ടായത് . പുക ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ,പുനലൂര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്‌നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കാനും , കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നു .കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ പടര്‍ന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട് .
കടുത്ത വേനലില്‍ ഇടക്കാടുകള്‍ക്ക് തീപിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ അറിയിച്ചു.തോട്ടത്തില്‍ പുതുതായി പ്ലാന്റ് ചെയ്ത ആയിരക്കണക്കിന് എണ്ണപ്പന തൈകള്‍ കത്തി നശിച്ചു. ആള്‍താമസമില്ലാത്ത മേഖല ആയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാലും വലിയ രീതിയില്‍ പുക ഉയരുന്നതിനാല്‍ ശ്വാസതടസ്സം അനുഭവപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ എത്രയും വേഗം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ് . ഇതിനായി കൂടുതല്‍ ഫയര്‍ ഫോഴ്‌സിനെയും സ്ഥലത്ത് വിന്യസിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here