Home National ശബരിമല വിഷയത്തില്‍ നയംതിരുത്തി രാഹുല്‍; ഇരുഭാഗത്തും ന്യായമുണ്ടെന്ന്

ശബരിമല വിഷയത്തില്‍ നയംതിരുത്തി രാഹുല്‍; ഇരുഭാഗത്തും ന്യായമുണ്ടെന്ന്

3
0

ദുബായ്: വിവാദമായ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നയം തിരുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തില്‍ രണ്ടു ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് സ്ത്രീസമത്വം വേണമെന്നു പറയുന്നു. സ്ത്രീസമത്വം തീര്‍ച്ചയായും ആവശ്യമായ കാര്യമാണ്. അതേസമയം, ആചാരം സംരക്ഷിക്കണമെന്ന വാദത്തിനും കഴമ്പുണ്ട്. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ശബരിമല വിഷയത്തില്‍ സംസ്ഥാനനേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായത്. എന്തായാലും കേരളത്തിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പം നില്‍ക്കാനാണ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടക്കത്തിലുള്ള അഭിപ്രായമല്ല ഇപ്പോഴുള്ളത്. എന്നാല്‍ സ്ത്രീ പുരുഷ സമത്വം സംരക്ഷിക്കണമെന്ന കോടതിയുടെ നിലപാടും പ്രസക്തമാണ്. സുപ്രീം കോടതി വിധിയെക്കുറിച്ച് സംസാരിക്കാനില്ല. കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ യുവതികള്‍ പ്രവേശിക്കണമെന്നായിരുന്നു രാഹുലിന്റെ ആദ്യ നിലപാട്. തുടര്‍ന്ന് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.

കോണ്‍ഗ്രസ് യുപിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു. സ്വന്തം രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here