കൊല്ലം : സിപിഎം സംസ്ഥാന എംവി ഗോവിന്ദന് സംസ്ഥാന സമ്മേളനത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചര്‍ച്ചയിലെ വിമര്‍ശന ഫോക്കസ് മുഴുവനും പാര്‍ട്ടി സെക്രട്ടറിയായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുതല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാര്‍ട്ടി ഘടകങ്ങളില്‍ ഇഴകീറി പരിശോധിച്ചു. മുഖം നോക്കാത്ത വിമര്‍ശനവും തെറ്റുതിരുത്തലും ഉറപ്പ് പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ പക്ഷേ വിമര്‍ശന മുന മുഴുവന്‍ എം.വി ഗോവിന്ദനെതിരെയാണെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിക്ക് മാര്‍ക്കിട്ട പ്രതിനിധി ചര്‍ച്ചയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിക്കും നിലപാടിനും എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ല. ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചക്കും വൈകീട്ടും പല അഭിപ്രായങ്ങള്‍ പറയുന്നത് പാര്‍ട്ടി അണികളില്‍ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയും ജാഗ്രത കാണിക്കണമെന്ന് വരെ പ്രതിനിധികള്‍ പറഞ്ഞുവെച്ചു. മെറിറ്റും മൂല്യങ്ങളും ആവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറി പദവികള്‍ വരുമ്പോള്‍ കാണിക്കുന്ന കണ്ണൂര്‍ പക്ഷപാതിത്തം വരെ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഒന്നും വ്യക്തിപരമായി കാണുന്നില്ലെന്നാണ് എംവി ഗോവിന്ദന്റെ മറുപടി.സമ്മേളന നടത്തിപ്പില്‍ ഉടനീളം ചര്‍ച്ചകളുടെ ഗതി നിയന്ത്രിച്ചത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനമാണ്. വിമര്‍ശനത്തിന്റെയും വിഭാഗീയതയുടേയും നിഴല്‍ എങ്കിലും പ്രതീക്ഷിക്കുന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം മുഖ്യമന്ത്രി നേരിട്ടെത്തി മുഴുവന്‍ സമയവും ചെലവഴിച്ചിരുന്നു. തെറ്റുതിരുത്തല്‍ ഊന്നി പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ എംവി ഗോവിന്ദന് സംഘടനക്ക് അകത്ത് അത്ര ശക്തി പോരെന്ന അവസ്ഥയിലാണ്.സംഘടനാ സംവിധാനത്തിന് അപ്പുറത്ത് മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലുള്ള മേല്‍ക്കയ്യാണ് പൊതു ചര്‍ച്ചയിലുടനീളം പ്രതിഫലിച്ചത്. ആസൂത്രിതമെന്ന് പോലും തോന്നും വിധം ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് എംവി ഗോവിന്ദന്റെ മറുപടിക്കും വലിയ പ്രസക്തിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ കാരണമന്വേഷിച്ചപ്പോള്‍ തിരുത്താന്‍ ഏറെയുണ്ടെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







