Home Uncategorized ദുരൂഹതകള്‍ നിറഞ്ഞ് മേഘയുടെ മരണം മരിക്കുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായത് 80 രൂപ, ആരോപണവുമായി മേഘയുടെ പിതാവ്

ദുരൂഹതകള്‍ നിറഞ്ഞ് മേഘയുടെ മരണം മരിക്കുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായത് 80 രൂപ, ആരോപണവുമായി മേഘയുടെ പിതാവ്

3
0

 

 

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഐ ബി ജീവനക്കാരി മേഘയുടെ മരണത്തില്‍ സാമ്പത്തിക ആരോപണവുമായി പിതാവ് മധുസൂദനന്‍. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷെന്നയാള്‍ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു.
മേഘയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കിട്ടുന്ന പണം മുഴുവന്‍ സുകാന്തിനാണ് അയച്ചിരിക്കുന്നതായി കണ്ടെത്തിയത്. പല സ്ഥലങ്ങളില്‍ നിന്നായി എ ടി എം കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ പണം പിന്‍വലിച്ചിരുന്നു. ചില സമയത്ത് മേഘയ്ക്ക് ആഹാരം കഴിക്കാന്‍ പോലും കൈയ്യില്‍ പണം ഉണ്ടായിരുന്നില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞാണ് തങ്ങള്‍ അറിയുന്നതെന്നും പിതാവ് പറഞ്ഞു.
മരിക്കുമ്പോള്‍ മേഘയുടെ അക്കൗണ്ടില്‍ ആകെ ഉണ്ടായത് 80 രൂപ മാത്രമായിരുന്നു. ഫെബ്രുവരി മാസത്തെ ശമ്പളമടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായിട്ടാണ് കാണിക്കുന്നത്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. പേട്ട പൊലീസ് ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അക്കൗണ്ട് വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്നും മേഘയുടെ പിതാവ് വ്യക്തമാക്കി.
അതേസമയം, മാര്‍ച്ച് 24 നായിരുന്നു മേഘയെ പേട്ടയ്ക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.പത്തനംതിട്ട അതിരുങ്കല്‍ സ്വദേശി മധുസൂദനന്റെയും നിഷയുടെയും ഏക മകളായിരുന്നു മേഘ. 13 മാസം മുന്‍പാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഐ ബി ഉദ്യോഗസ്ഥിയായി ജോലിയില്‍ പ്രവേശിച്ചത്.
മേഘയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. മലപ്പുറം സ്വദേശിയുമായി മേഘയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുന്‍പ് ഫോണില്‍ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്നു മേഘയെന്നാണ് ലോക്കോ പൈലറ്റ് നല്‍കിയ വിവരം. പ്രണയബന്ധത്തില്‍ നിന്ന് യുവാവ് പിന്മാറിയതിന്റെ മനോവിഷമത്തില്‍ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നതെന്നും ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്ന് മകള്‍ വീട്ടില്‍ അറിയിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here