Home Special Story ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിച്ച കല്പന; നടി കല്പന ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം

ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിച്ച കല്പന; നടി കല്പന ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം

3
0

മലയാള സിനിമയിലെ നക്ഷത്രങ്ങളെല്ലാംപലപ്പോഴും അങ്ങനെയായിരുന്നു. പ്രേക്ഷകരെക്കൊണ്ട് ഒരു പാട് സ്‌നേഹിപ്പിക്കും,അവരെ രസിപ്പിക്കും…നമ്മുടെ സ്വന്തം വീട്ടിലെഅംഗത്തപ്പോലെ അവര്‍ക്ക് വേണ്ടി നാം പ്രാര്‍ത്ഥിക്കും,പെട്ടെന്നൊരു നാള്‍ ഒന്നും പറയാതെഈ മണ്ണില്‍ നിന്നും വിടപറയും..ആരോടുംഒന്നും പറയാതെ. പത്മരാജനെപ്പോലെ ജനുവരി നഷ്ടങ്ങളിലെ അവസാനത്തെ ഇരയാണ്കല്‍പന. അഭിനയത്തെക്കാളുപരി ഇമേജിന് പ്രാധാന്യം നല്‍കുന്ന നടിമാര്‍ക്ക് മുന്നില്‍ ഇമേജ്‌നോക്കാതെ അഭിനയിച്ച നടിയായിരുന്നു കല്‍പന. ഒരു പക്ഷേ മലയാള സിനിമ വേണ്ട പോലെ ഉപയോഗിക്കാതെ പോയ നടി.

ചിരിപ്പിച്ച്ചിരിപ്പിച്ച് ഒടുവില്‍ കരയിപ്പിച്ചാണ് കല്‍പന വിടപറഞ്ഞത്. കല്‍പന ഏറ്റവും ഒടുവില്‍ വേഷമിട്ടചാര്‍ലിയിലെ മറിയയെപ്പോലെ. ചാര്‍ലിക്കുംമത്തായിക്കുമൊപ്പം നടുക്കടലില്‍ പിറന്നാള്‍ആഘോഷിച്ച് ഒടുവില്‍ കടലിന്റെ ആഴങ്ങളിലേക്കു മടങ്ങിപ്പോയ ക്യൂന്‍ മേരിയെപ്പോലെ..ജനുവരി 25 കല്‍പന വിട പറഞ്ഞിട്ട് മൂന്ന്‌വര്‍ഷം.ഹാസ്യംകൈകാര്യം ചെയ്യുന്ന അപൂര്‍വ്വംനടിമാരെ നമുക്കുണ്ടായിരുന്നുള്ളൂ.അവര്‍ക്കിടയില്‍തന്റേതായ ചിരിശൈലിയുമായിവന്ന നടിയായിരുന്നു കല്‍പന. സുകുമാരിയെപ്പോലെഏത് റോളും ഏത്‌വേഷവും അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ പറ്റുന്ന നടി.കാമുകി, അമ്മ,അമ്മായിഅമ്മ വേലക്കാരി അങ്ങിനെഏത് റോളുകളിലുംകല്‍പന തിളങ്ങി. ഹാസ്യത്തില്‍ നിന്നുക്യാരക്ടര്‍ റോളുകളിലേക്കുള്ള കല്‍പനയുടെചുവടുമാറ്റം പെട്ടെന്നായിരുന്നു. അതുവരെ വീട്ടില്‍ ഒച്ച വച്ചു നടന്ന ഒരുപെണ്‍കുട്ടി പെട്ടെന്നമൌനിയായതുപോലെ…

ഹാസ്യനടിമാരുടെ അഭിനയത്തിന് വെറുംകോമാളിക്കളിയുടെവില നല്‍കുന്ന പ്രേക്ഷകരുടെധാരണകളെമൊത്തം തിരുത്തിക്കൊണ്ടായിരുന്നു കല്‍പനയുടെ ഭാവമാറ്റം.കേ രള കഫേയിലെ ബ്രിഡ്ജ്എന്ന ചിത്രത്തിലെകല്‍പനയായിരുന്നു ആദ്യംമലയാളിയെഅതിശയിപ്പിച്ചത്.ബ്രിഡ്ജിലെ അമ്മായിഅമ്മയെ ഒരു ശല്യമായികാണുന്ന മരുമകള്‍. അതുവരെ ചിരിപ്പിച്ചകല്‍പന പ്രേക്ഷകരില്‍ ദേഷ്യമുണര്‍ത്തി. സ്പിരിറ്റിലെമദ്യപാനിയായ മണിയന്റെ ഭാര്യ പങ്കജമായിവന്ന് നൊമ്പരമുണര്‍ത്തി.2012ല്‍ പുറത്തിറങ്ങിയ ‘തനിച്ചല്ല’ എന്ന ചിത്രത്തിലെ റസിയാ ബീവി മലയാളം അംഗീകരിച്ചുകൊടുക്കാത്ത കല്‍പനക്ക് ദേശീയ പുരസ്‌കാരംനേടിക്കൊടുത്തു. 2014ല്‍ യുവത്വംആഘോഷമാക്കിയ ബാംഗ്ലൂര്‍ ഡേയ്‌സ് കല്‍പനയുടെ കൂടെചിത്രമായിരുന്നു. ചിത്രത്തില്‍ നിവിന്‍ പോളിഅവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെഅമ്മയായി വന്ന് അവര്‍ വീണ്ടും നമ്മെ ചിരിപ്പിച്ചു. ശരിക്കും പൊങ്ങച്ചക്കാരിയായ ഒരമ്മയായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സിലെ കഥാപാത്രം.കല്‍പനയല്ലാതെ മറ്റൊരു നടിയും ഈ റോള്‍ചെയ്താല്‍ നന്നാകുമായിരുന്നില്ലെന്നു തോന്നി.ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഡോള്‍ഫിന്‍സില്‍ സുരേഷ് ഗോപിയുടെ നായികയായിരുന്നു കല്‍പന. സുരേഷ് ഗോപി അവതരിപ്പിച്ചപനയമുട്ടം സുര എന്ന കഥാപാത്രത്തിന്റെ ഭാര്യകൊച്ചുവാവയായിട്ടിരുന്നു കല്‍പന അഭിനയിച്ചത്. കൊച്ചുവാവയായി പക്വതയാര്‍ന്ന പ്രകടനമായിരുന്നു കല്‍പന കാഴ്ച വച്ചത്. ഒടുവില്‍ചാര്‍ലിയില്‍ മറിയയായി വന്നു വേദനിപ്പിച്ചു,വീണ്ടും ചിരിപ്പിക്കുന്നതിന് മുന്‍പേ കടന്നുകളഞ്ഞു കല്‍പന.

LEAVE A REPLY

Please enter your comment!
Please enter your name here