Home Crime ആന്റിയോടുള്ള ദേഷ്യംതീര്‍ക്കാന്‍ കൗമാരക്കാരി രണ്ടു വയസുകാരിയെ കൊന്നു

ആന്റിയോടുള്ള ദേഷ്യംതീര്‍ക്കാന്‍ കൗമാരക്കാരി രണ്ടു വയസുകാരിയെ കൊന്നു

4
0
f
f

താനെ: ആന്റിയോടുള്ള ദേഷ്യത്തില്‍ കൗമാരക്കാരി രണ്ടു വയസ്സുകാരിയെ കൊന്നു. മുബൈ താനെ മുര്‍ബാദിലാണ് ഞെട്ടിക്കുന്ന സംഭവം. മനിഷ്‌ക ജാദവ്(2) നെയാണ് 16 വയസ്സുകാരി കുഞ്ഞിന്റെ അമ്മയോടുള്ള ദേഷ്യത്തിന് കൊലപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ കര്‍ക്കശ സ്വഭാവത്തെ തുടര്‍ന്ന് ആന്റി കഴിഞ്ഞ ദിവസം രൂക്ഷമായി വഴക്കു പറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ആന്റിയുടെ മകളെ പെണ്‍കുട്ടി കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി വീട്ടുകാര്‍ പോലീസില്‍ നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം അടുത്തവീട്ടില്‍ നിന്നും കണ്ടെത്തിയത്.

കൊല്ലപ്പെട്ട കുട്ടിയുടെയും പെണ്‍കുട്ടിയുടെ വീട്ടുകാരും അടുത്തടുത്തായാണ് താമസിക്കുന്നത്. പെണ്‍കുട്ടിയെയും കുടുംബത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here