കോഴിക്കോട്: അന്‍വറിനെ ഒറ്റപ്പെടുത്തണം എന്ന ചിന്താഗതി യുഡിഎഫില്‍ ആര്‍ക്കും ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. എന്താണ് നടന്നതെന്ന് തനിക്കറിയില്ലെന്നും പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടേണ്ടതാണെന്നും വേണുഗോപാല്‍ പറഞ്ഞു.
”എന്താണ് നടന്നതെന്ന് എനിക്കറിയില്ല. ഈ കാര്യങ്ങളെ കുറിച്ച് കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവ് എന്നിവരുമായി ചര്‍ച്ച ചെയ്തിട്ടില്ല. പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടേണ്ടതാണ്. സര്‍ക്കാരിന്റെ അഴിമതിക്കെതിരായി ചില നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം രാജിവച്ചത്. ആ വിഷയത്തില്‍ അന്‍വര്‍ ഉറച്ചുനില്‍ക്കുകയാണ്. കേരളത്തിലെ നേതാക്കന്മാരുമായി വിശദമായി ചര്‍ച്ച ചെയ്ത് വേണം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍.
അന്‍വറിനെ ഒറ്റപ്പെടുത്തണം എന്ന ചിന്താഗതി യുഡിഎഫില്‍ ആര്‍ക്കും ഇല്ല. അന്‍വറിനെ മോശമാക്കണമെന്നും ആര്‍ക്കും ഉദ്ദേശ്യം ഇല്ല. അന്‍വര്‍ എല്‍ഡിഎഫിനെതിരെ ശക്തമായ ആക്രമണം നടത്തിയ ആളാണ്. അദ്ദേഹത്തെ സംരക്ഷിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ആ ഘട്ടത്തില്‍ അത് വേണമെന്ന് പറഞ്ഞവരെയാണ് ഞാന്‍ കണ്ടത്” – കെ.സി.വേണുഗോപാല്‍ പറഞ്ഞു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







