
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം തുടങ്ങി. 2023-ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നല്‍കുന്നത്. ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്തോ സെന്‍ ആണ് മികച്ച സംവിധായകന്. ഷാരൂഖ് ഖാന്, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ജവാന് എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖര്‍ജിയ്ക്കാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം.
മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകന്. ഉര്‍വശിയെ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം പങ്കിട്ടു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. പാര്‍ക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാര്‍ ആണ് മികച്ച സംഗീത സംവിധായകന്. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്ധന് രാമേശ്വര്‍ അവാര്‍ഡിന് അര്‍ഹനായി. 2018 എന്ന ചിത്രത്തിന് മോഹന്‍ദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിനായി മിഥുന് മുരളിയായി മികച്ച എഡിറ്റര്‍.
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങള്‍
പ്രത്യേക പരാമര്‍ശം – നെകള്‍,
തിരക്കഥ – ചിദാനന്ദ നായിക് (സണ്‍ഫ്ലവേഴ്സ് വേര് ദ ഫസ്റ്റ് വണ്‍ ടു നോ)
നറേഷന് / വോയിസ് ഓവര്‍ – ഹരികൃഷ്ണന് എസ്
സംഗീത സംവിധാനം – പ്രാനില്‍ ദേശായി
എഡിറ്റിങ് – നീലാദ്രി റായ്
സൗണ്ട് ഡിസൈന്‍ – ശുഭരണ്‍ സെന്‍ഗുപ്ത
ഛായാഗ്രഹണം – ശരവണമരുതു സൗന്ദരപാണ്ടി, മീനാക്ഷി സോമന്
സംവിധാനം – പിയുഷ് ഠാക്കുര്‍ (ദ ഫസ്റ്റ് ഫിലിം)
ഷോര്‍ട്ട് ഫിലിം ഓഫ് 30 മിനിറ്റ്സ് – ഗിദ്ദ്- ദ സ്കാവഞ്ചര്‍
നോണ്‍ ഫീച്ചര്‍ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആന്‍ഡ് എന്വയേണ്മെന്റല് വാല്യൂസ് – ദ സൈലന്‍ഡ് എപിഡെമിക്
മികച്ച ഡോക്യുമെന്ററി – ഗോഡ്, വള്‍ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍
ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ ഫിലിം – ടൈംലെസ് തമിഴ്നാട്
ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷന്‍ കോംപിലേഷന്‍ ഫിലിം –
നവാഗത സംവിധായകന് – ശില്പിക ബോര്‍ദോലോയി
മികച്ച നോണ്‍ ഫീച്ചര്‍ ഫിലിം – ഫ്ലവറിങ് മാന്‍
Rickycasino 2026 – Verkkosivun käyttö, turvallisuus ja suositukset
Käyttäjäkokemuksen yleisnäkökulma Rickycasinoon Turvallisuus ja lisensointi ovat osa bränd…







