ആലുവ: നടന്‍ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയില്‍ അഞ്ചു വയസുകാരി നിയയ്ക്ക് ആശ്വസം. മൂത്രനാളത്തില്‍ തടസം മൂലം ബുദ്ധിമുട്ടിയ കുഞ്ഞിന് പദ്ധതിയിലൂടെ ആലുവ രാജഗിരി ആശുപത്രിയില്‍ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ ചെയ്തു.ദിവസ വേതനക്കാരനായ പിതാവ് തൃശൂര്‍ മേലൂര്‍ സ്വദേശി കെ.സി. നിഥുന്റെ ദുരിതം മനസിലാക്കിയ മമ്മൂട്ടി, നിയയെ ‘വാത്സല്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കഠിനമായ വയറുവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. വൃക്കയില്‍ നിന്ന് മൂത്രസഞ്ചിയിലേക്കുള്ള നാളിയിലായിരുന്നു തടസം.ശസ്ത്രക്രിയക്ക് തുക കണ്ടെത്താന്‍ വിഷമിച്ച നിഥുന്റെ മുന്നിലേക്ക്, ഒരു സുഹൃത്തു വഴിയാണ് മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തുന്നത്.കുഞ്ഞിന്റെ രോഗവിവരവും സാമ്പത്തിക സ്ഥിതിയും വിവരിച്ചുകൊണ്ട് നിഥുന്‍ കെയര്‍ ആന്‍ഡ് ഷെയറിലേക്ക് കത്തെഴുതി. തുടര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി.രാജഗിരി ആശുപത്രിയില്‍ പീഡിയാട്രിക് റോബോട്ടിക് സര്‍ജന്‍ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തില്‍ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ സൗജന്യമായി നടത്തി. ശസ്ത്രക്രിയ കഴിഞ്ഞ് നിയ വീട്ടിലേക്ക് മടങ്ങി.സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് റോബോട്ടിക് ശസ്ത്രക്രിയകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് ‘വാത്സല്യം’. പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീഇംപ്ലാന്റേഷന്‍, കോളിഡോക്കല്‍ സിസ്റ്റ്, ഫണ്ടോപ്ലിക്കേഷന്‍, ജന്മനാ നെഞ്ചില്‍ കാണുന്ന മുഴകള്‍ നീക്കുന്നതിനുളള സര്‍ജറി ഉള്‍പ്പെടെ അര്‍ഹരായവര്‍ക്ക് സൗജന്യമായി ചെയ്ത് നല്‍കുമെന്ന് രാജഗിരി എക്സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി അറിയിച്ചു. വിവരങ്ങള്‍ക്ക്: +91 8590965542, +91 98474 87199.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…