തിരുവനന്തപുരം: തോമസ് ചാണ്ടിയെ സിപിഐഎം കൈവിടുന്നു. സാഹചര്യം ഗൗരവമുള്ളതാണെന്നും രാജിയില്‍ തീരുമാനം സ്വയം എടുക്കണമെന്നും തോമസ് ചാണ്ടിയെ മുന്നണി നേതൃത്വം അറിയിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി തീരുമാനം എടുക്കണമെന്നാണ് സന്ദേശം.
രാജി വിഷയത്തില്‍ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ മുന്നണി യോഗം വിളിക്കും. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ് യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനിക്കും. കായല്‍ കയ്യേറ്റവും ലോക്ക് പാലസ് റിസോര്‍ട്ടിലേക്ക് ഭൂമി മണ്ണിട്ട് നികത്തിയത് അടക്കം നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നത്. ലേക്ക് പാലസിന്റെ നിയമലംഘനം അക്കമിട്ട് നിരത്തിയ കലക് ടറുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി. ആലപ്പുഴ കലക്ടര്‍ ടി.വി അനുമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍ നടപടി റവന്യു മന്ത്രി നടപടിയെടുക്കുണമെന്ന് ശുപാര്‍ശയും നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സിപിഐഎം നിര്‍ബന്ധിതരായത്.
അതേസമയം, തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് വൈകാതെ ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
നിയമോപദേശം എതിരായാല്‍ തോമസ് ചാണ്ടിയെ പിന്തുണക്കില്ലെന്നാണ് സിപിഐഎം നിലപാട്. നിയമോപദേശം തോമസ് ചാണ്ടിക്കുള്ള അവസാന അവസരമാണ്. രാജിയുടെ കാര്യത്തില്‍ മന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. വിവാദം മുന്നണിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കു്ന്നു. ഉചിതമായ തീരുമാനം എന്‍സിപി നേതൃത്വമെടുക്കുമെന്നും വിലയിരുത്തല്‍. മന്ത്രിയുടെ രാജി സിപിഐ നിര്‍വാഹക സമിതി ആവശ്യപ്പെട്ടേക്കും. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിര്‍ണായകമാകും.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







