Home Kerala വിലക്ക് നീക്കി; കെ.സുരേന്ദ്രനു പത്തനംതിട്ടയില്‍ പ്രവേശിക്കാം

വിലക്ക് നീക്കി; കെ.സുരേന്ദ്രനു പത്തനംതിട്ടയില്‍ പ്രവേശിക്കാം

2
0

പത്തനംതിട്ട: ബിജെപി നേതാവ് കെ.സുരേന്ദ്രനു പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു. ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു മാസത്തെ വിലക്കാണ് കോടതി സുരേന്ദ്രന് ഏര്‍പ്പെടുത്തിയിരുന്നത്.

ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയില്‍ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ജാമ്യവ്യവസ്ഥയിലാണ് ഈ ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്. വിലക്ക് നിലനില്‍ക്കുന്ന കാലയളവില്‍ ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here