പാറ്റകള്‍ (Cockroaches) ഇല്ലാത്ത വീട് ഉണ്ടാവില്ല. പ്രത്യേകിച്ചും വൃത്തി (cleanliness) കുറവുള്ള ഇടങ്ങളില്‍ ഇവയുടെ സാന്നിദ്ധ്യം വളരെ കൂടുതലായിരിക്കും.
ചപ്പ്ചവറുകളില്‍ ആണ് ഇവ പ്രധാനമായും വളരുന്നത്. പലതരം അസുഖങ്ങള്‍ (disease) പരത്താന്‍ പാറ്റകള്‍ കാരണമാകുന്നുണ്ട്. അതിനാല്‍ ഇവയെ ഒഴിവാക്കാന്‍ വീടും പരിസരവും എപ്പോഴും വൃത്തിയോടെയും ശുചിത്വത്തോടെയും പരിപാലിക്കേണ്ടത് ആവശ്യമാണ്.നിങ്ങള്‍ എത്ര ശ്രമിച്ചാലും പാറ്റകള്‍ വീട്ടില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞ് പോവില്ല എന്നു മാത്രമല്ല ചെറിയ ഒരശ്രദ്ധ മതി ഇവ വീടു മുഴുവന്‍ പെരുകുകയും ചെയ്യും. നമ്മുടെ വീടുകളില്‍ വളരെ സാധാരണയായി കാണപ്പെടുന്ന പ്രാണിയാണെങ്കിലും ഇവയെ കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകള്‍ ഉണ്ട്. നിങ്ങള്‍ക്ക് ഇവയില്‍ ചിലത് വളരെ രസകരമായി തോന്നിയേക്കാം.പാറ്റകള്‍ക്ക് ചിറകുകള് ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. എന്നാല്‍, ചിറകുകള് ഉണ്ടായിട്ടും പാറ്റകള്‍ക്ക് അധിക സമയം പറക്കാന്‍ കഴിയില്ല, അത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇതിന് ഒരു പ്രത്യേക കാരണമുണ്ട്.
-ഫോണില്‍ സംസാരിക്കുമ്ബോള്‍ ഹലോ പറഞ്ഞ് തുടങ്ങുന്നത് എന്തുകൊണ്ട്? രസകരമായ ആ കഥയറിയാംമറ്റെല്ലാ പ്രാണികളെയും പോലെ പാറ്റകള്‍ക്കും നാഡീവ്യൂഹം ഉണ്ട്. ഈ നാഡീവ്യൂഹത്തിന്റെ സഹായത്തോടെ ആണ് പാറ്റകള്‍ പറക്കുന്നതും ദിശ നിയന്ത്രിക്കുന്നതും. ചിറകുള്ളതിനാല്‍ പാറ്റകള്‍ പറക്കാന്‍ സജ്ജരാണ്. പക്ഷെ അവയ്ക്ക് കൂടുതല്‍ സമയം പറക്കാന്‍ കഴിയില്ല. കാരണം, പാറ്റയുടെ ചിറകുകള് അവയുടെ ശരീരത്തേക്കാള്‍ ഭാരം കുറഞ്ഞതാണ്. അതിനാല്‍, പറക്കാന്‍ ശ്രമിക്കുമ്ബോള്‍ ഇവയുടെ ചിറകുകള്‍ക്ക് ശരീരത്തിന്റെ ഭാരം താങ്ങാന്‍ കഴിയില്ല.
പാറ്റകളെ കുറിച്ചുള്ള രസകരമായ കൂടുതല്‍ കാര്യങ്ങള്‍ അറിയാം
പാറ്റകളെ കുറിച്ച് അധികമാരും അറിയാത്ത രസകരമായ നിരവധി വസ്തുതകള്‍ ഉണ്ട്. വെള്ളത്തില്‍ വീണാലും പാറ്റകള്‍ വേഗത്തില്‍ ചാകില്ല. നാല്‍പ്പത് മിനിറ്റോളം ശ്വാസം പിടിച്ച് വെള്ളത്തിനടിയില്‍ അതിജീവിക്കാന്‍ ഈ ജീവിയ്ക്ക് കഴിയും.
ഭക്ഷണം ഇല്ലാതെ മൂന്ന് മാസത്തോളം ജീവിക്കാനും പാറ്റകള്‍ക്ക് കഴിയും. ശീതരക്തമുള്ള പ്രാണികളാണ് പാറ്റകള്‍. അതിനാലാണ് ഭക്ഷണമില്ലാതെ കൂടുതല്‍ സമയം അതിജീവിക്കാന്‍ ഇവയ്ക്ക് കഴിയുന്നത്. എന്നിരുന്നാലും, ഇവയ്ക്ക് വെള്ളമില്ലാതെ ഒരാഴ്ച മാത്രമേ നിലനില്ക്കാന് കഴിയൂ. അതിനാലാണ് വീടുകളിലെ ബേസ്മെന്റ്, ബാത്ത്റൂം പോലെയുള്ള നനവുള്ള അല്ലെങ്കില്‍ ഉയര്‍ന്ന ഈര്‍പ്പം ഉള്ള ഇടങ്ങളില്‍ ഇവ സാധാരണയായി കാണപ്പെടുന്നത്. മാത്രമല്ല ശരീരത്തിലെ ജലനഷ്ടം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് ഇവ പലപ്പോഴും ശ്വാസം അടക്കി നിര്‍ത്തും.
തല പോയാലും ആഴ്ച്ചകളോളം ജീവന് നിലനിര്‍ത്താന്‍ കഴിയുന്ന ജീവിയാണ് പാറ്റ. ഏറ്റവും കൂടുതല്‍ അതിജീവന ശേഷിയുള്ള ജീവിയാണ് ഇവ.
ഭൂമിയിലെ ഏറ്റവും പൊരുത്തപ്പെടാന്‍ കഴിയുന്ന ചില ജീവികളില്‍ ഒന്നാണ് പാറ്റ എന്നാണ് ഈ വസ്തുതകള്‍ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ പാറ്റകളുടെ ഉപദ്രവം നിയന്ത്രിക്കുന്നതും ഇല്ലാതാക്കുന്നതും വളരെ പ്രയാസകരമാകുന്നു. പാറ്റകളെ തുരത്തുന്നതിന് പ്രാധാനമായും ചെയ്യേണ്ടത് വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വൃത്തിയായി അടച്ച് വെയ്ക്കാനും, അടുക്കള മാലിന്യങ്ങള്‍ പതിവായി നീക്കം ചെയ്യാനും മറക്കരുത്. ചപ്പ് ചവറുകള്‍ കൂട്ടിയിടുന്നത് ഒഴിവാക്കുക. ഇത്തരത്തില്‍ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ പാറ്റകളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയും.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











