ന്യൂഡല്‍ഹി: 2025-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) മത്സരത്തിന് മാര്‍ച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് ശുക്ല ഐ.പി.എല്‍. മത്സരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. മെയ് 25-നായിരിക്കും അവസാനമത്സരം നടക്കുക. വനിതാ പ്രീമിയര്‍ ലീഗിന്റെ മത്സരത്തീയതികള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും അന്തിമഘട്ടിത്തിലാണ്.
ബി.സി.സി.ഐയുടെ. പുതിയ സെക്രട്ടറിയേയും ട്രെഷററേയും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഐ.പി.എല്‍. മത്സരങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളും കൈക്കൊണ്ടത്. നേരത്തെ, ഈ വര്‍ഷത്തെ ഐ.പി.എല്‍. മാര്‍ച്ച് 23-ന് തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നാലെയാണ് രാജീവ് ശുക്ല തന്നെ തീയതി തിരുത്തിക്കൊണ്ടുള്ള അറിയിപ്പ് നല്‍കിയത്. ഒരുവര്‍ഷക്കാലയളവിലേക്ക് ഒരു പുതിയ കമ്മിഷണറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
ജനുവരി 18,19 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ബി.സി.സി.ഐ. യോഗങ്ങളിലായിരിക്കും മത്സരക്രമം സംബന്ധിച്ചടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക. ഐ.പി.എല്‍. 2025 മെഗാ ലേലത്തില്‍ 639.15 കോടി മുതല്‍മുടക്കില്‍ 182 കളിക്കാരുടെ ലേലമാണ് നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…