Vipani
വാക്സി ഫെയര്‍: വാക്സിനെടുത്ത യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി ഇന്‍ഡിഗോ
വാക്സിനെടുത്ത യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി ഇന്‍ഡിഗോ. ‘വാക്സി ഫെയര്‍’ എന്നതാണ് ഈ പദ്ധതി.ഈ ഓഫര്‍ അനുസരിച്ച് വാക്സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഇളവ് ലഭിക്കും. ഇത് ഇന്ത്യയില്‍ താമസിക്കുന്ന വാക്സിന്‍ എടുത്ത എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.ഇന്‍ഡിഗോയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നല്‍കുന്ന കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണം അല്ലെങ്കില്‍ എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍ കൗണ്ടറിലെ ആരോഗ്യ സേതു മൊബൈല്‍ ആപ്പില്‍…
Read More »റോഡ്കിംഗ് വിപണയില്‍ അവതരിപ്പിക്കാനൊരുങ്ങി യെസ്ഡി
ദില്ലി: ഒരുകാലത്ത് യുവാക്കളുടെ ഇഷ്ട ഇരുചക്രവാഹനങ്ങളില്‍ ഒന്നായിരുന്നു യെസ്ഡി റോഡ്കിംഗ്. 2022 ജനുവരി രണ്ടാം വാരത്തിലാണ് യെസ്ഡിയുടെ മൂന്ന് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്.ഇപ്പോള്‍, രാജ്യത്ത് റോഡ്കിംഗ് മോഡല്‍ കൂടി കമ്ബനി ഉടന്‍ അവതരിപ്പിക്കുമെന്ന് ബ്രാന്‍ഡ് സ്ഥിരീകരിച്ചതായി ബൈക്ക് വെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.80 കളിലും 90 കളിലും യെസ്ഡിയുടെ പ്രധാന ഇരുചക്രവാഹനമായിരുന്നു റോഡ്കിംഗ്. വാഹനം ലോഞ്ച് ചെയ്യുമ്‌ബോള്‍ യെസ്ഡി ശ്രേണിയിലെ മുന്‍നിര മോഡലായിരിക്കും. തുടക്കത്തില്‍ റോഡ്കിം 652 സിസി, സിംഗിള്‍ സിലിണ്ടര്‍…
Read More »അമേരിക്കയുടെ പൊതുകടം 30 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു; നീങ്ങുന്നത് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്കോ
വാഷിങ്ടണ്‍: യുഎസ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി പൊതുകടത്തില്‍ വന്‍ വര്‍ധനവ്.യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട രേഖകള്‍ പ്രകാരം പൊതുകടം 30 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വലിയ രീതിയില്‍ കടമെടുത്തതാണ് യുഎസിന് വിനയായത്. 2019ല്‍ ഏഴ് ട്രില്യണുണ്ടായിരുന്ന പൊതുകടമാണ് 30 ആയി വര്‍ധിച്ചത്.യുഎസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ ആഴം സംബന്ധിച്ച് സാമ്ബത്തികശാസ്ത്രജ്ഞര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായമാണ് നിലനില്‍ക്കുന്നത്. എങ്കിലും ഇനിയും കടം വാങ്ങേണ്ട സാഹചര്യമുള്ളതിനാല്‍ ഇത്…
Read More »5 ജി ഈ വര്‍ഷം തന്നെ, പ്രാദേശിക ഭാഷകളില്‍ 200 ടിവി ചാനലുകള്‍ കൂടി
ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചു. കോവിഡ് 19നെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബജറ്റ് അവതരണം.ബജറ്റ് അവതരണത്തിന് മുന്നോടിയായി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ബജറ്റിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭായോഗവും ചേര്‍ന്നു. കേന്ദ്രബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി.തുടര്‍ച്ചയായ നാലാം വര്‍ഷമാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്തവര്‍ഷം സാമ്ബത്തിക രംഗം എട്ടുമുതല്‍ 8.5 ശതമാനം വളര്‍ച്ചനിരക്ക് കൈവരിക്കുമെന്ന് സാമ്ബത്തിക…
Read More »ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍; ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കും
ഡല്‍ഹി: ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം.ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.1.5 ലക്ഷം പോസ്റ്റോഫീസുകളില്‍ കോര്‍ ബാങ്കിങ് പദ്ധതി നടപ്പാക്കും. ഇ പാസ്പോര്‍ട്ട് വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
Read More »മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍; 25000 കിലോമീറ്റര്‍ എക്സ്പ്രസ് വേ
ന്യൂഡല്‍ഹി: അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള വികസന രേഖയ്ക്ക് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.സ്വാതന്ത്ര്യം നേടി നൂറ് വര്‍ഷമാകുമ്‌ബോഴുള്ള ഇന്ത്യയുടെ വളര്‍ച്ച മുന്നില്‍ കണ്ടുള്ളതാണ് ഈ വികസനരേഖ എന്ന് ബജറ്റ് അവതരണ വേളയില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.2022-23ല്‍ 25000 കിലോമീറ്റര്‍ എക്സ്പ്രസ് വേ നിര്‍മിക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിക്ക് തുടങ്ങമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന്…
Read More »കേന്ദ്ര ബജറ്റ്: പ്രത്യേക സാമ്പത്തിക മേഖലക്കായി പുതിയ പ്രഖ്യാപനങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി വന്‍ പ്രഖ്യാപനങ്ങള്‍. 2.73 ലക്ഷം കോടി രൂപ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി നീക്കി വെക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കൃഷിക്ക് പ്രധാന പരിഗണന നല്‍കുന്നതായും ധനമന്ത്രി വ്യക്തമാക്കി.ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികള്‍ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 5 വന്‍കിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായും ഉപയോഗിക്കും.…
Read More »ഒരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക് കൈമാറാന്‍ ഒരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് പിന്നാലെ മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക് കൈമാറുന്നതായി റിപ്പോര്‍ട്ട്.നീലചല്‍ ഇസ്പത് നിഗം ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെയാണ് ടാറ്റ സ്റ്റീല്‍ ലോങ് പ്രൊഡക്ട്സ് ലിമിറ്റഡിന് വില്‍ക്കുന്നത്. പൊതുമേഖലാ സ്ഥാപനത്തെ വില്‍ക്കാനുള്ള ടെണ്ടറില്‍ ഏറ്റവും ഉയര്‍ന്ന തുക ക്വോട്ട് ചെയ്തത് ടാറ്റ കമ്ബനിയാണെന്നാണ് വിവരം. 12100 കോടി രൂപയാണ് ടാറ്റ ക്വോട്ട് ചെയ്തത്. ടെണ്ടര്‍ അംഗീകരിക്കപ്പെട്ടതോടെ മറ്റുതടസങ്ങളില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെ പക്കലുണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ…
Read More »പാര്‍ലെയുടെ സ്മൂദ് കോഫി ഫ്രാപ്പേ വിപണിയില്‍
ഇന്ത്യന്‍ പാനീയ വിപണിയിലെ മുന്‍നിരക്കാരായ പാര്‍ലെ അഗ്രോ, പാലുല്‍പ്പന്ന വിഭാഗത്തില്‍, സ്മൂദ് കോഫി ഫ്രാപ്പേ, എന്ന പുതിയ കോഫി ഫ്ളേവര്‍ പാനീയം അവതരിപ്പിച്ചു.ബോളിവുഡ് നടനും പാര്‍ലെ ബ്രാന്‍ഡ് അംബാസഡറുമായ വരുണ്‍ ധവാനാണ് പുതിയ പാനീയം ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഗുണമേന്മയുള്ള ചേരുവകള്‍കൊണ്ട് നിര്‍മിച്ച സ്മൂദ് കോഫി ഫ്രാപ്പേ, കാപ്പിയുടെ തനത് രുചിയും മണവും ഉറപ്പാക്കുന്നു.പട്ടുപോലുള്ളതും സ്വാദിഷ്ടവുമാണ് കോഫി ഫ്ളേവ്ഡ് മില്‍ക്ക് ബിവറേജ് ആയ സ്മൂദ്. സൗകര്യപ്രദമായ ക്ലാസിക് ടെട്രോ 85 മി.ലി.…
Read More »ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി ബ്രാന്‍ഡായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്
ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി ബ്രാന്‍ഡായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ശക്തവുമായ ഐടി ബ്രാന്‍ഡ് എന്ന പദവി ആക്‌സെഞ്ചറിനാണ്.മൂന്നാം സ്ഥാനത്ത് ഇന്‍ഫോസിസ് ഉണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം മുതല്‍ 52 ശതമാനമാണ് ബ്രാന്‍ഡ് മൂല്യത്തിലെ വളര്‍ച്ച. 2020 മുതല്‍ 80 ശതമാനം 12.8 ബില്യണ്‍ ഡോളറുമായി 12.8 ബില്യണ്‍ ഡോളറിലെത്തി മൂന്നാം സ്ഥാനത്തെത്തിയ ഇന്‍ഫോസിസ് അതിവേഗം വളരുന്ന ഐടി സേവന ബ്രാന്‍ഡായി ഉയര്‍ന്നു.ടിസിഎസും ഇന്‍ഫോസിസും…
Read More »

