മുണ്ടക്കയം രണ്ടു മാസം മുന്‍പ് കരകവിഞ്ഞ് ഒഴുകിയ മണിമലയാറ്റില്‍ പലയിടങ്ങളിലും ഇപ്പോള്‍ ശേഷിക്കുന്നത് കാല്‍പാദം മൂടാനുള്ള വെള്ളം മാത്രം. ശക്തമായ ചൂടില്‍ ജലാശയങ്ങളില്‍ എല്ലാം ജലനിരപ്പ് താഴുമ്പോള്‍ പ്രളയദുരിതത്തിനു ശേഷം വരള്‍ച്ചയുടെ പിടിയിലമര്‍ന്നുകഴിഞ്ഞു മലയോര പ്രദേശങ്ങള്‍. കഴിഞ്ഞ പ്രളയത്തില്‍ മണ്ണും കല്ലും അടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതാണ് ജലനിരപ്പ് വേഗത്തില്‍ താഴാന്‍ കാരണം. വലിയ കയങ്ങളില്‍ മാത്രമാണ് നിലവില്‍ കൂടുതല്‍ വെള്ളം ഉള്ളത്.ഒരാഴ്ച കൂടി ശക്തമായ വെയില്‍ നിന്നാല്‍ വെള്ളത്തിനായി ആറ്റില്‍ ഓലികള്‍ കുഴിക്കേണ്ട അവസ്ഥയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം വറ്റിത്തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് പുല്ലകയാറിനെയും മണിമലയാറിനെയും ആശ്രയിച്ച പല ജല പദ്ധതികളും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ടാങ്കറില്‍ എത്തുന്ന ജലമാണു ജനങ്ങള്‍ക്ക് ആശ്രയം. അമിത വില കൊടുത്ത് കുടിവെള്ളം വിലയ്ക്കു വാങ്ങുന്നത് ജനങ്ങള്‍ക്ക് ഇരട്ടി ദുരിതമാകും അതുകൊണ്ട് തന്നെ ഇത്തവണ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജലവിതരണം കാര്യക്ഷമമാക്കാന്‍ പദ്ധതികള്‍ നടപ്പാക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












