Crime
പൊലീസിനെ കണ്ടപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ വിശ്രമം, രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല; മാരക ലഹരിയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
പാലക്കാട്: വീര്യം കൂടിയ മയക്കുമരുന്ന് ട്രെയിനിലൂടെ കടത്താന്‍ ശ്രമിച്ചതിന് യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.തൃശൂര്‍ സ്വദേശി അശ്വതി(24), തൃപ്രയാര്‍ നാട്ടിക സ്വദേശി ആഷിക്(24), കാര സ്വദേശി അജയ്(21) എന്നിവരെയാണ് റെയില്‍വേ സംരക്ഷണസേനയും പാലക്കാട് എക്‌സൈസ് റേഞ്ച് സംഘവും ചേര്‍ന്ന് പിടികൂടിയത്.പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടക്കുന്നത് കണ്ട് ഭയന്ന സംഘം ആദ്യം പ്ലാറ്റ്ഫോമില്‍ വിശ്രമിച്ചു. പിന്നീട് സ്റ്റേഷന് പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. രണ്ട് ലക്ഷം രൂപയോളം വിലവരുന്ന…
Read More »പാദസരം മോഷ്ടിക്കുന്നതിനിടെ കോടീശ്വരനായ കള്ളന്‍ കാസര്‍ഗോഡ് പിടിയില്‍ ; പ്രതിയ്ക്ക് സ്വന്താമായുള്ളത് ഒന്നരക്കോടിയുടെ രണ്ട് വീടുകള്‍
കാസര്‍ഗോഡ്: മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് നൗഷാദിനെ നാട്ടുകാര്‍ പിടികൂടി. കാസര്‍ഗോഡ് കാഞ്ഞങ്ങാടാണ് സംഭവം.കാഞ്ഞങ്ങാട്ടെ പടിഞ്ഞാറ് ഇട്ടമ്മല്‍ ബദര്‍ മസ്ജിദിന് സമീപം താമസിക്കുന്ന ജലാല്‍ മൊയ്തീന്റെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. ഇന്നലെ പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം.മൊയ്തീന്റെ മകളുടെ കാലിലെ പാദസരം ഊരിയെടുക്കുന്നതിനിടെ കുട്ടി ബഹളം വെച്ചതോടെയാണ് വീട്ടുകാര്‍ ഉണരുന്നത്. ഇതോടെ വീടിന് പുറത്തേക്ക് ഓടിയ നൗഷാദിന്റെ പിന്നാലെ മൊയ്തീനും മക്കളും ഓടി. ഒരു കിലോമീറ്റര്‍ ദൂരം പിന്നാലെയോടിയാണ് കള്ളനെ…
Read More »വന്‍ മയക്കുമരുന്നുവേട്ട: 100 കോടി ഡോളറിന്റെ മയക്കുമരുന്ന് പിടികൂടി
റിയാദ്: 100 കോടിയോളം ഡോളര്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്ത് സൗദി കസ്റ്റംസ് തടഞ്ഞു.മറ്റു രണ്ടു കേസുകളില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒമ്ബതു പേരെ അറസ്റ്റ് ചെയ്തു. റിയാദിലെ ഗോഡൗണില്‍ നടന്ന റെയ്ഡിനിടെ 470 ലക്ഷം ആംഫെറ്റാമൈന്‍ ഗുളികളാണ് കണ്ടെത്തിയത്. ഏകദേശം 47,000 ലക്ഷം മുതല്‍ 117.5 കോടി വരെ ഡോളര്‍ വിലമതിക്കുന്ന ഗുളികകളാണ് ഇവയെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇത്തരത്തില്‍ പിടിക്കപ്പെടുന്ന ഏറ്റവും വലിയ മയക്കുമരുന്ന്…
Read More »എറണാകുളം നോര്‍ത്തിലെ കൊലപാതകം: പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
കൊച്ചി:എറണാകുളം ടൗണ്‍ ഹാളിനുസമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ച കേസില്‍ പ്രതിക്കായി എറണാകുളം സെന്‍ട്രല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.മുളവുകാട് ചുങ്കത്ത് വീട്ടില്‍ സുരേഷിനായാണ് (38) അന്വേഷണം ഊര്‍ജിതമാക്കിയത്. മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ഡിസംബറില്‍ പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്കുസമീപം ഒറ്റയ്ക്ക് താമസിച്ച വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ജയിലിലായിരുന്നു. ഈ കേസില്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.കൊല്ലം നീണ്ടകര മേരിലാന്‍ഡില്‍ നെല്‍സന്റെ…
Read More »പൂക്കള്‍ ചോദിച്ച് വീട്ടിലെത്തി, പിന്നിലുടെയെത്തി കടന്നുപിടിച്ചു, എതിര്‍ത്തപ്പോള്‍ കഴുത്തില്‍ കുത്തി; കേശവദാസപുരത്തെ കൊല വിവരിച്ച് പ്രതി
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.കൊലപാതകം നടത്തിയത് എങ്ങനെയാണെന്ന് തെളിവെടുപ്പിനിടെ പോലീസിനോട് പ്രതി വിവരിച്ചു.കൊല്ലപ്പെട്ട മനോരമയുടെ വീടിന്റെ പരിസരത്ത് വീട് പണിയ്ക്ക് വന്നതാണ് പ്രതി ആദം അലി. ഇതുവഴിയുള്ള പരിചയം ഉപയോഗിച്ച് പ്രതി കഴിഞ്ഞ ഞായറാഴ്ച മനോരമയുടെ വീട്ടിലെത്തി. ഈ സമയം അവരുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.പൂക്കള്‍ ചോദിച്ചാണ് മനോരമയുടെ വീട്ടില്‍ പ്രതി എത്തിയത്. പുക്കള്‍ വീടിനു പിന്‍വശത്തായിരുന്നു വളര്‍ത്തിയിരുന്നത്. പൂ പറിക്കാന്‍ പോയ മനോരമയെ…
Read More »ക്രിമിയയില്‍ ഉക്രയ്ന്‍ ആക്രമണം ; 9 യുദ്ധവിമാനം തകര്‍ത്തു
കീവ്:റഷ്യയുടെ ഭാഗമായ ക്രിമിയയിലെ സാകി വ്യോമതാവളത്തില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ റഷ്യയുടെ ഒമ്ബത് യുദ്ധവിമാനം തകര്‍ന്നതായി ഉക്രയ്ന്‍ വ്യോമസേന.തങ്ങളാണ് ആക്രമണം നടത്തിയതെന്ന് പരസ്യമായി സമ്മതിക്കാതെയായിരുന്നു വെളിപ്പെടുത്തല്‍. ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്കുശേഷം നടത്തിയ പ്രതിദിന ടിവി അഭിസംബോധനയില്‍ റഷ്യ ക്രിമിയയില്‍ ആരംഭിച്ച യുദ്ധം ക്രിമിയയെ തിരിച്ചുപിടിച്ച് അവസാനിപ്പിക്കുമെന്ന് ഉക്രയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. 2014ലാണ് ഹിതപരിശോധനയിലൂടെ ക്രിമിയന്‍ ദ്വീപിനെ റഷ്യ തങ്ങളുടെ ഭാഗമാക്കിയത്. ക്രിമിയയില്‍ത്തന്നെയുള്ള ഗറില്ല പോരാളികളായിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് സെലന്‍സ്‌കിയുടെ…
Read More »പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു; ഭാര്യ ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്; അന്വേഷണവുമായി പോലീസ്
തൊടുപുഴ : പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു. തൊടുപുഴ ഉടുമ്ബന്നൂര്‍ മങ്കുഴിയിലാണ് സംഭവം.എന്നാല്‍ ഭാര്യ ഗര്‍ഭിണിയായിരുന്നത് അറിയില്ലായിരുന്നു എന്നാണ് ഭര്‍ത്താവ് പറയുന്നത്. ഇത് വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തിയത്. ഭര്‍ത്താവും ഇവരോടൊപ്പം ഉണ്ടായിരുന്നു. പ്രസവിച്ച വിവരം ഇവര്‍ ആരെയും അറിയിച്ചില്ലെങ്കിലും ഡോക്ടര്‍മാര്‍ക്ക് ഇക്കാര്യം വ്യക്തമായി. യുവതി പ്രസവിച്ചിട്ട് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളൂ എന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.കുഞ്ഞിനെ അന്വേഷിച്ച ഡോക്ടര്‍മാരോട് പരസ്പരവിരുദ്ധമായ…
Read More »വഴക്കിട്ട് അമ്മ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി; അച്ഛന്‍ ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഒന്‍പത് വയസുകാരിയെ അച്ഛന്‍ ബലാത്സംഗം ചെയ്തതായി പരാതി.അച്ഛനുമായി വഴക്കിട്ട അമ്മ, മകളെ വീട്ടില്‍ നിര്‍ത്തി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മകള്‍ തനിക്ക് ഉണ്ടായ അനുഭവം അമ്മയോട് വിവരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഗ്വാളിയാറിലാണ് സംഭവം. അമ്മയുടെയും മകളുടെയും പരാതിയില്‍ പൊലീസ് അച്ഛനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട്…
Read More »പാന്‍ കാര്‍ഡ് അപ്ഡേഷന്‍, ലിങ്കില്‍ ക്ലിക്ക് ചെയ്തു; അധ്യാപികയുടെ ഒന്നേകാല്‍ ലക്ഷം രൂപ നഷ്ടമായി
മുംബൈ: മഹാരാഷ്ട്രയില്‍ പാന്‍ കാര്‍ഡ് അപ്ഡേഷന്‍ എന്ന വ്യാജേന ട്യൂഷന്‍ ടീച്ചറുടെ ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.ഒടിപിയുടെ രൂപത്തിലാണ് പണം തട്ടിയത്. ഒടിപി നമ്ബര്‍ നല്‍കിയപ്പോള്‍ ട്യൂഷന്‍ ടീച്ചറുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുകയായിരുന്നു. ടീച്ചറുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.മുംബൈ അന്ധേരിയില്‍ ട്യൂഷന്‍ ടീച്ചറായ ഉര്‍വശിയുടെ പണമാണ് നഷ്ടമായത്. പാന്‍ കാര്‍ഡ് അപ്ഡേഷന്‍ എന്ന പേരില്‍ ഉര്‍വശിക്ക് എസ്എംഎസ് സന്ദേശം ലഭിച്ചു. പാന്‍ കാര്‍ഡ്…
Read More »ആരാണ് ആ സീരിയല്‍ കില്ലര്‍?; അമേരിക്കയിലേക്ക് കുടിയേറിയ മുസ്ലിംങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൊല്ലപ്പെടുന്നു; മരിച്ചവരുടെ എണ്ണം നാലായി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ന്യൂ മെക്സിക്കോ സിറ്റിയില്‍ ഉള്‍പ്പെടെ അടുത്തടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി കുടിയേറിയ മുസ്ലിംങ്ങള്‍ കൊല്ലപ്പെടുന്നതില്‍ അന്വേഷണം ശക്തമാക്കി.കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയര്‍ന്നതോടെ സീരിയല്‍ കില്ലറാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന നിഗമനത്തിലാണ് ആല്‍ബ്കെര്‍ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ്. ന്യൂ മെക്സിക്കോ സ്റ്റേറ്റില്‍ സ്ഥിരതാമസമാക്കിയ അഭയാര്‍ഥികള്‍ക്ക് സാമൂഹിക പിന്തുണ നല്‍കുന്ന ലൂഥറന്‍ ഫാമിലി സര്‍വീസസിന്റെ പാര്‍ക്കിങ് ലോട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് അവസാന കൊലപാതകം നടന്നത്. നയീം ഹുസൈന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ല്‍ബുക്കര്‍ക് നഗരത്തില്‍ വെടിയേറ്റ്…
Read More »











