Film Review
ധനുഷ് ചിത്രം D51 അനൗണ്‍സ് ചെയ്തു
ധനുഷ് ആരാധകര്‍ കാത്തിരുന്ന D51 ചിത്രം അനൗണ്‍സ് ചെയ്തു. ലെജണ്ടറി നിര്‍മാതാവും ഡിസ്ട്രിബ്യുട്ടറുമായ ശ്രി നാരായണ്‍ ദാസ് കെ നാരങ്ങിന്റെ ജന്മദിനത്തിലാണ് ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്. നാഷണല്‍ അവാര്‍ഡ് നേടിയ ധനുഷും നാഷണല്‍ അവാര്‍ഡ് നേടിയ ശേഖര്‍ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുനില്‍ നാരങ്ങും പുഷ്‌കര്‍ രാം മോഹന്‍ റാവുവും അമിഗോസ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോനാലി നാരങ്ങ്…
Read More »വോയിസ് ഓഫ് സത്യനാഥന്‍ ജൂലൈ 28 -ന് റിലീസിന്
ജനപ്രിയ നായകന്‍ ദിലീപ് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’. ചിത്രം ജൂലൈ 28 -ന് റിലീസ് ചെയ്യുന്നു എന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കൂന്ന വിവരം.ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് റാഫിയാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ വേഷമിട്ടിട്ടുണ്ട്.ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെയും…
Read More »ഇന്ദ്രന്‍സിനൊപ്പം ഉര്‍വശി, ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ ടീസര്‍ പുറത്തിറങ്ങി
ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജലധാര പമ്ബ്സെറ്റ് സിന്‍സ് 1962’. സിനിമയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി.49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉര്‍വ്വശിയും ഇന്ദ്രന്‍സും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയൊരു കോമഡി എന്റര്‍ടെയ്‌നറാണ്. ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഇന്ദ്രന്‍സ് പഴയപോലെ ചിരിപ്പിക്കാന്‍ എത്തുമ്‌ബോള്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്,…
Read More »മാമന്നന്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു
തമിഴ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം മാമന്നന്‍ ഒടിടിയില്‍. പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്.ഇന്നലെ അര്‍ധരാത്രിയോടെ സ്ട്രീമിംഗ് ആരംഭിച്ചു.മാമന്നന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി വടിവേലു വേറിട്ട ഗെറ്റപ്പിലും പ്രകടനത്തിലും എത്തിയ ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിച്ചത് ഫഹദ് ഫാസില്‍ ആണ്. ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും ബോക്‌സ് ഓഫീസ് കളക്ഷനും ലഭിച്ചിരുന്നു. മാരി സെല്‍വരാജിന്റെ സംവിധാനത്തിലാണ് ചിത്രം എത്തിയത്.പരിയേറും പെരുമാളിനും കര്‍ണനും…
Read More »ക്യാപ്റ്റന്‍ മില്ലറിലെ ചിത്രത്തിലെ ധനുഷിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ക്യാപ്റ്റന്‍ മില്ലറിലെ ധനുഷിനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്റര്‍ ബുധനാഴ്ച പുറത്തിറക്കി. ക്യാപ്റ്റന്‍ മില്ലറുടെ ടീസര്‍ ജൂലൈ 28 ന് പുലര്‍ച്ചെ 12.01 ന് പുറത്തിറങ്ങുമെന്ന് അറിയിച്ചാണ് അവര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ക്യാപ്റ്റന്‍ മില്ലറായി വലിയ തോക്കും പിടിച്ച് ശത്രുക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതാണ് പോസ്റ്ററില്‍ ധനുഷ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സത്യജ്യോതി ഫിലിംസാണ്. അരുണ്‍ മുമ്ബ് റോക്കി, സാനി കായിദം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജിവി…
Read More »ബിജു മേനോന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി
മേപ്പടിയാന്‍-സംവിധായകന്‍ വിഷ്ണു മോഹന്റെ ബിജു മേനോന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ബുധനാഴ്ച പൂര്‍ത്തിയായി. ചിത്രീകരണത്തിന്റെ ഈ ഘട്ടത്തിലെ ഭൂരിഭാഗം ഭാഗങ്ങളിലും അനു മോഹനും നിഖില വിമലും പ്രധാന വേഷങ്ങള്‍ ചെയ്തു. ഹക്കിം ഷാജഹാന്‍, സിദ്ദിഖ്, രഞ്ജി പണിക്കര്‍ എന്നിവരും ഒരു പ്രണയകഥയായി കണക്കാക്കപ്പെടുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു.ജോമോന്‍ ടി ജോണിന്റെയും ഷമീര്‍ മുഹമ്മദിന്റെയും നേതൃത്വത്തിലുള്ള പ്ലാന്‍ ജെ സ്റ്റുഡിയോസും സംവിധായകന്‍ വിഷ്ണുവും ചേര്‍ന്നാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്.…
Read More »കുറുക്കന്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തും
വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന അടുത്ത ചിത്രം കുറുക്കന്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു.ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ക്രൈം-കോമഡി ചിത്രമാണ്, അതില്‍ വിനീത് ഒരു പോലീസുകാരനാണ്. അച്ഛന്‍ ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഈയിടെയായി ആരോഗ്യപ്രശ്‌നങ്ങളുമായി പൊരുതുന്ന മുന്‍ താരത്തിന്റെ തിരിച്ചുവരവാണ് കുറുക്കന്‍ അടയാളപ്പെടുത്തുന്നത്. ശ്രുതി ജയന്‍, സുധീര്‍ കരമന, മാളവിക മേനോന്‍, അന്‍സിബ…
Read More »ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും; ഗൗതം മേനോന്‍
ആരാധകര്‍ കാത്തിരിക്കുന്ന വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍.ജൂലൈ 19 ന് എത്തുന്ന രണ്ടാമത്തെ ഗാനത്തിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിക്കുക.’ഹിസ് നെയിം ഈസ് ജോണ്‍’ എന്ന ടൈറ്റിലിലാണ് രണ്ടാമത്തെ ഗാനം പുറത്തിറങ്ങുന്നത്. ഗാനത്തിന്റെ പ്രൊമോ വീഡിയോ സോണി മ്യൂസിക്ക് സൗത്ത് ഇന്ന് പുറത്തുവിട്ടു. ഹാരിസ് ജയരാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 19ന് ഗാനം റിലീസാകുന്നതോടെ നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിക്കുമെന്ന…
Read More »ജോണി ആന്റണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ‘പാപ്പച്ചന്‍ ഒളിവിലാണ് ‘ ടീം
സൈജു ക്കുറുപ്പിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘പാപ്പച്ചന്‍ ഒളിവിലാണ് ‘. സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.ജോണി ആന്റണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌സൈജു ക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല ആണ്. കോതമംഗലം, കുട്ടമ്ബുഴ. എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. വിജയ രാഘവന്‍ ,…
Read More »ക്രൈം ത്രില്ലര്‍ ചിത്രം ‘കിര്‍ക്കന്‍’ 21ന്; നാല് ഭാഷകളില്‍ പുറത്തിറങ്ങും
സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കിര്‍ക്കന്‍’.ചിത്രം ജൂലായ് 21ന് റിലീസിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.നിഗൂഡതകള്‍ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല്…
Read More »











