Entertainment
വിമാനദുരന്തത്തിന് പിന്നാലെ സംവിധായകനെ കാണാനില്ല
വിമാനദുരന്തത്തിന് പിന്നാലെ സംവിധായകനെ കാണാനില്ല; അവസാന ലൊക്കേഷന്‍ അപകടസ്ഥലത്തിന് തൊട്ടടുത്ത് അഹമ്മദാബാദ് വിമാനദുരന്തമുണ്ടായ ദിവസം മുതല്‍ ചലച്ചിത്രപ്രവര്‍ത്തകനെ കാണാനില്ലെന്ന് കുടുംബം. സംഗീത ആല്‍ബങ്ങളുടെ സംവിധായകനും സംഗീതസംവിധായകനുമായ മഹേഷ് ജീരാവ്ല എന്നറിയപ്പെടുന്ന മഹേഷ് കലാവാദിയയെയാണ് കാണാതായത്. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് കൊല്ലപ്പെട്ടവരില്‍ മഹേഷ് ഉണ്ടാവാമെന്നാണ് കുടുംബം ഭയക്കുന്നത്. അപകടം നടന്ന ദിവസം മഹേഷ് അഹമ്മദാബാദിലെ ലോ ഗാര്‍ഡനില്‍ പരിചയക്കാരനെ കാണാന്‍ പോയിരുന്നതായി ഭാര്യ ഹേതല്‍ പറഞ്ഞു. ‘1.14 ആയപ്പോള്‍ മഹേഷ് വിളിച്ചിരുന്നു.…
Read More »‘മാര്‍ക്കോ’ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനംചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്കോ’ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്തമായ ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക് ഫിലിംഫെസ്റ്റിവലി(ബിഫാന്‍)ലാണ് ‘മാര്‍ക്കോ’യുടെ ഇന്റര്‍നാഷണല്‍ പ്രീമിയര്‍. തീയേറ്ററുകളില്‍ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഒടിടിയിലും ചിത്രം തരംഗമായിരുന്നു. മലയാളത്തിലും ഇതരഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100…
Read More »ലക്കി ഭാസ്‌കറി’ന് തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
അടുത്തിടെയാണ് വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കറി’ലൂടെ മലയാളി താരം ദുല്‍ഖര്‍ സല്‍മാന്‍ തെലങ്കാന സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നേടിയെടുത്തത്. ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രഖ്യാപിച്ചത്. 2024-ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ക്കായുള്ള പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ദുല്‍ഖര്‍…
Read More »മനുഷ്യക്കടത്തും ബാലപീഡനവും, ദുരൂഹത നിറഞ്ഞ ‘ലിറ്റില്‍ സെന്റ് ജെയിംസ്’ ദ്വീപ്
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള വാക്‌പോരില്‍ ഉയര്‍ന്നുവന്ന പേരാണ് എപ്സ്റ്റീന്‍ ഫയല്‍സ് (Epstein Files). യുഎസിലെ നിക്ഷേപ ബാങ്കറായ ജെഫ്രി എപ്സ്റ്റീന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 2019ലാണ് അറസ്റ്റിലായത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം മാത്രമല്ല, മനുഷ്യക്കടത്ത് ആരോപണങ്ങളും എപ്സ്റ്റീന്‍ നേരിട്ടിരുന്നു. ഈ കേസുകളില്‍ ആഗോള തലത്തില്‍ പ്രശസ്തരായ പല വ്യക്തികളുടെയും പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ട്രംപ് ഉള്‍പ്പെടെ പലരും എപ്സ്റ്റീനുമായി…
Read More »നല്ലചായനിങ്ങള്‍ക്കുകുടിയ്ക്കണോ?
മലയാളികളുടെ വികാരമാണ് ചായ. ദിവസവും ഒരു കപ്പ് ചായയുമായിട്ടാണ് മിക്കവരുടെയും ദിവസം തുടങ്ങുന്നത്. ചായ കുടിച്ചില്ലെങ്കിലോ ചായ മോശമായാലോ ആ ദിവസം തന്നെ പോയിയെന്നാണ്. ചിലര്‍ കട്ടന്‍ ചായയാണ് കൂടുതലായി കുടിക്കുന്നത്. എന്നാല്‍ പലരും ചായ ഉണ്ടാക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. പക്ഷേ ചായ ഉണ്ടാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലരും തെറ്റായ രീതിയിലാണ് ചായ ഉണ്ടാക്കുന്നത്. നന്നായി വെട്ടിത്തിളച്ച വെള്ളത്തില്‍ തേയിലപ്പൊടിയും പാലും ഒഴിച്ചാണ് പൊതുവെ എല്ലാവരും ചായ…
Read More »കമല്‍ഹാസന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ബെംഗളൂരു: കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ അവസാനിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്ന് കമല്‍ഹാസനോട് ചോദിച്ച കോടതി, നിങ്ങള്‍ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ആരാഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ചിത്രമായ ‘തഗ് ലൈഫി’ന്റെ പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കമല്‍ഹാസന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ‘നിങ്ങളൊരു സാധാരണക്കാരനല്ല,പൊതുവിടത്തില്‍…
Read More »ഈ മത്സ്യങ്ങളെ സൂക്ഷിക്കണം; കപ്പല്‍ മുങ്ങിയതോടെ വന്‍ പ്രതിസന്ധി
കഴിഞ്ഞ ഞായറാഴ്ചയോടെയാണ് അറബിക്കടലില്‍ കാല്‍സ്യം കാര്‍ബെഡ് വഹിച്ചെത്തിയ ചരക്കുക്കപ്പല്‍ പൂര്‍ണമായും മുങ്ങിയത്. നിരവധി കണ്ടെയ്നറുകളാണ് കപ്പലില്‍ നിന്ന് കടലിലേക്ക് പതിച്ചത്. അവയില്‍ പലതും കേരളതീരങ്ങളിലടിയുകയും അധികൃതര്‍ വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. ആദ്യം പേടിക്കാനായി തക്കതൊന്നും ഇല്ലെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും തുടര്‍ച്ചയായ പരിശോധനകള്‍ക്കൊടുവില്‍ അഭിപ്രായം മാറ്റുകയായിരുന്നു. കേരളത്തിലെ തീരദേശമേഖലകള്‍ ഇപ്പോള്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. ഈ സംഭവം കേരളത്തിലെ മത്സ്യബന്ധനത്തെയും വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്താണെന്ന് പരിശോധിക്കാം. കൊച്ചി തീരത്ത് നിന്ന് 38…
Read More »‘സന്താര ‘അനുഷ്ഠിച്ച്’ മരണത്തെപ്പുല്‍കി 3 വയസ്സുകാരി
ഭോപാല്‍: ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ മൂന്നുവയസ്സുകാരിയെ മരണം വരെ ഉപവസിക്കാന്‍ അനുവദിച്ച് മരണത്തിലേക്ക് നയിച്ച് മാതാപിതാക്കള്‍. ജൈനമതപ്രകാരമുള്ള സന്താര എന്ന അനുഷ്ഠാനത്തിന് കുട്ടിയെ വിധേയയാക്കാന്‍ ഒരു മതാചാര്യന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഇതിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. ഏകമകള്‍ വിയന ജൈന്‍ മാര്‍ച്ച് 21ന് അന്തരിച്ചതായി മാതാപിതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് വിയനയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും പരാജയപ്പെട്ടതോടെയാണ് കുടുംബം ആത്മീയോപദേശത്തിനായെത്തിയത്. ഐടി ഉദ്യോഗസ്ഥരായ പീയുഷും…
Read More »‘എല്ലാ ടൈമും പെപ്സി ടൈം, പിന്നെ ഹാഫ് ടൈമിന് വേണ്ടി കാത്തിരിക്കണോ?’ സഹബ്രാന്‍ഡുകള്‍ക്ക് ഒരു ക്രിയേറ്റീവ് മറുപടിയുമായി പെപ്സി
1996ലെ ക്രിക്കറ്റ് ലോകകപ്പ് ഓര്‍ക്കുന്നവര്‍ അന്നത്തെ പെപ്സിയുടെ ഒരു കിടിലന്‍ ക്രിയേറ്റീവ് പരസ്യവും മറന്നിട്ടുണ്ടാകില്ല. അന്നത്തെ ലോകകപ്പിന്റെ ഒഫീഷ്യല്‍ ഡ്രിങ്കിനെ അപ്രസക്തമാക്കുന്ന വിധത്തില്‍ നത്തിങ് ഒഫിഷ്യല്‍ എബൗട്ട് ഇറ്റ് എന്ന പേരില്‍ ഒരു ഗംഭീര ക്യാംപെയ്ന്‍. ലോകകപ്പിന്റെ ഒഫീഷ്യല്‍ ഡ്രിങ്കിനെപ്പോലും പിന്തള്ളി സച്ചിന്‍ ഉള്‍പ്പെടെ പെപ്സി കുടിക്കുന്നതും നത്തിങ് ഒഫിഷ്യല്‍ എബൗട്ട് ഇറ്റ് എന്ന് പറയുന്നതും ഇന്നത്തെ പല യുവാക്കളുടേയും ഗൃഹാതുരതയുടെ ഭാഗം കൂടിയാണ്. കൊകോ കോളയുടെ ഹാഫ് ടൈം…
Read More »ഡോ. ജോര്‍ജ് പി എബ്രഹാമിന്റെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, ‘പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും തളര്‍ത്തി’
കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധനായ ഡോ. ജോര്‍ജ് പി. എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാം ഹൗസില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്‌നങ്ങളും അലട്ടുന്നുണ്ടെന്നാണ് അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. പഴയതുപോലെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്നില്ലെന്നും അതില്‍ നിരാശയുണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍ വിവരിക്കുന്നതായി പൊലീസ് അറിയിച്ചു. അടുത്തിടെ അദ്ദേഹത്തിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. കൊച്ചിയിലെ ഫാം ഹൗസിലാണ് കഴിഞ്ഞ…
Read More »










