Football News
‘എന്റെ നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് ഈ ലോകം കീഴടക്കണം’; അന്താരാഷ്ട്ര ഇവന്റുകള്‍ക്ക് ഇന്ത്യ വേദിയാകുന്നതിനെ സ്വാഗതം ചെയ്ത് നീരജ് ചോപ്ര
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കായിക മാമാങ്കത്തിന്റെ ഭാഗമാകാന്‍ താത്പര്യമുണ്ടെന്ന് ഒളിമ്ബ്യനും ജാവ്ലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര.അത്ലറ്റിക് ഫെഡറേഷന്‍ ഇന്ത്യയില്‍ കായികോത്സവം നടത്തുന്നതിനായുള്ള തീവ്ര പരിശ്രമത്തിലാണ്. ലോകത്തെ മറ്റ് താരങ്ങള്‍ക്കൊപ്പം സ്വന്തം നാട്ടില്‍ മത്സരിക്കാന്‍ തനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നീരജ് ചോപ്ര പറഞ്ഞു.ഇന്ത്യയില്‍ അന്താരാഷ്ട്രതലത്തിലുള്ള കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കണം. അതിന്റെ ഭാഗമാകാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അന്താരാഷ്ട്ര അത്ലറ്റുകള്‍ക്കെതിരെ ഇന്ത്യയില്‍ മത്സരിക്കാന്‍…
Read More »രാഹുല്‍ ദ്രാവിഡിന്റെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ ബിസിസിഐ നീട്ടി
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം റണ്ണേഴ്സ് അപ്പായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ ബിസിസിഐ ബുധനാഴ്ച നീട്ടി.പ്രീമിയര്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ 10 വിജയങ്ങള്‍ നേടിയ ശേഷം നവംബര്‍ 19 ന് അഹമ്മദാദില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിഹാസ ക്രിക്കറ്റ് താരം നയിച്ച സജ്ജീകരണത്തില്‍ തുടര്‍ച്ച തേടുന്ന ബിസിസിഐയുമായി ദ്രാവിഡിന്റെ കരാര്‍ പുതുക്കുമെന്ന് ചൊവ്വാഴ്ച പിടിഐ…
Read More »ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്..!; റൊണാള്‍ഡോയുടെ സത്യസന്ധതയില്‍ അല്‍ നസ്‌റിന് സമനില
റിയാദ്: അല്‍ നസ്‌റിന് ഒരു പക്ഷേ ഒരു ഗോളിന്റെ വിജയത്തോടെ മത്സരം അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റിന് മുന്നില്‍ അവര്‍ ഗോള്‍ രഹിത സമനില വഴങ്ങിയാണ് കളി അവസാനിപ്പിച്ചത്.റിയാദിലെ അല്‍ അവ്വല്‍ പാര്‍ക്കില്‍ ഇറാന്റെ പെര്‍സപൊലിസിനെതിരെ നടന്ന എ.എഫ്.സി ചാമ്ബ്യന്‍സ് ലീഗ് പോരാട്ടത്തിലാണ് നാടകീയതകള്‍ക്കൊടുവില്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുന്നത്.അല്‍ നസ്‌റിന്റെ മുന്‍നിര താരം ആന്‍ഡേഴ്സണ്‍ ടാലിസ്‌കക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സാദിയോ…
Read More »പെയ്യട്ടെ റണ്‍ മഴ: ഇന്ത്യ- ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 ഇന്ന് കാര്യവട്ടത്ത്
പെയ്യട്ടെ റണ്‍ മഴ: ഇന്ത്യ- ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 ഇന്ന് കാര്യവട്ടത്ത് തിരുവനന്തപുരം: ഇന്ത്യ-ആസ്‌ട്രേലിയ രണ്ടാം ട്വന്റി20 മത്സരത്തിന് ടോസ് വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളി ക്രിക്കറ്റ് ആരാധകരുടെ നെഞ്ചുലച്ച് കാര്യവട്ടത്ത് വീണ്ടും മഴ ഭീഷണി.കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങളെപ്പോലും കാറ്റില്‍പ്പറത്തി ശനിയാഴ്ച ഉച്ചയോടെ പെയ്തിറങ്ങിയ മഴയില്‍ ആസ്‌ട്രേലിയന്‍ ടീം പാതിവഴിയില്‍ പരിശീലനം ഉപേക്ഷിച്ച് മടങ്ങി. എന്നാല്‍, ഒരുമണിക്കൂറിനു ശേഷം മഴ ശമിച്ചതോടെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍…
Read More »ക്രിക്കറ്റില്‍ പുതിയ “സ്റ്റോപ്പ് ക്ലോക്ക്” നിയമവുമായി ഐസിസി. ബോളിംഗ് ടീമിന് കിട്ടുന്നത് വമ്ബൻ പണി.
കാലാകാലങ്ങളില്‍ ഒരുപാട് മാറ്റങ്ങളാണ് ക്രിക്കറ്റിന് വന്നിരിക്കുന്നത്. ക്രിക്കറ്റ് നിയമങ്ങളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചിട്ടുണ്ട്.സ്ട്രാറ്റജിക് ടൈം ഔട്ടുകളും ഡിസിഷന്‍ റിവ്യൂ സിസ്റ്റവും അടക്കമുള്ള മാറ്റങ്ങള്‍ ക്രിക്കറ്റിന് ഒരുപാട് പുതിയ തലങ്ങള്‍ സമ്മാനിച്ചു. പലതും ക്രിക്കറ്റിന്റെ വിവിധ മേഖലകളും ലൂപ്പ് ഹോളുകളും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം പുതിയ ഒരു നിയമം കൂടി ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഐസിസി ഇപ്പോള്‍.’സ്റ്റോപ്പ് ക്ലോക്ക്’ എന്ന പേരിട്ടിരിക്കുന്ന പുതിയ നിയമമാണ് ഇപ്പോള്‍ ക്രിക്കറ്റിലേക്ക്…
Read More »ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 ; തിരുവനന്തപുരത്ത് ടിക്കറ്റ് വില്‍പന തുടങ്ങി
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 26ന് നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ചു പേടിഎം ഇന്‍സൈഡര്‍ ആപ്ലിക്കേഷന്‍, പേടിഎം ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലൂടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങാവുന്നതാണ്. നേരിട്ടുള്ള ടിക്കറ്റ് വില്‍പന ഇല്ല. 750, 2000, 5000, 10000 ~ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. വിദ്യാര്‍ഥികള്‍ക്ക് 375 രൂപയ്ക്കു ടിക്കറ്റ് ലഭ്യമാണ്.26ന് രാത്രി 7നാണ് മത്സരം ആരംഭിക്കുക.വൈകിട്ട്…
Read More »‘അവര്‍ക്ക് കളിയേക്കാള്‍ ശ്രദ്ധ അര്‍ജന്റീനക്കാരെ അടിക്കുന്നതിലായിരുന്നു’; രൂക്ഷമായി പ്രതികരിച്ച് ലയണല്‍ മെസ്സി
റിയോ ഡെ ജനീറോ: ബ്രസീല്‍ -അര്‍ജന്റീന ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്‍പ് മാറക്കാന സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ലയണല്‍ മെസ്സി.ബ്രസീലുകാര്‍ക്ക് കളിയേക്കാള്‍ ശ്രദ്ധ അര്‍ജന്റീനക്കാരെ തല്ലുന്നതിലായിരുന്നെന്നും ബ്രസീലുകാര്‍ അര്‍ജന്റീനക്കാരെ അടിച്ചമര്‍ത്തിയതിന്റെ പേരിലായിരിക്കും ഈ മത്സരം എന്നും ഓര്‍ക്കുകയെന്നും അദ്ദേഹം മത്സര ശേഷം പറഞ്ഞു. ‘അവര്‍ എങ്ങനെയാണ് ആളുകളെ അടിക്കുന്നതെന്ന് ഞങ്ങള്‍ കണ്ടു, അത് മുമ്ബ് ലിബര്‍ട്ടഡോര്‍സ് ഫൈനലിലും സംഭവിച്ചു. കളിയേക്കാള്‍ അവര്‍ ശ്രദ്ധിച്ചത് അതിലായിരുന്നു. എല്ലാം ശാന്തമാക്കാനുള്ള…
Read More »no title
അഹമ്മദബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന് കനത്ത ആഘാതം ഏല്‍പ്പിച്ച ലോകകപ്പ് ഫൈനലിലെ രണ്ട് തോല്‍വികള്‍.രണ്ടിലും ഒരേ എതിരാളികള്‍, ഓസ്ട്രേലിയ. 2003ലെയും 2023ലെയും ലോകകപ്പുകളിലെ കിരീടനഷ്ടത്തിലും ഇന്ത്യക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച ഒട്ടേറെ മൂഹര്‍ത്തങ്ങള്‍ക്കും സമാനതകളുണ്ട്. ഇരു ലോകകപ്പുകളിലും റണ്‍വേട്ടയില്‍ മുന്നിലെത്തി പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി മാറിയത് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായിരുന്നു. ഒന്നാമത്തേതില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെങ്കില്‍ രണ്ടാമത്തെതില്‍ സച്ചിന്റെ പിന്‍ഗാമിയായ വിരാട് കോലി.സച്ചിന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ…
Read More »അല്‍ നസറിന്റെ വലിയ ഓഫര്‍ നിരസിച്ച് ഡി ഹിയ
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയ സൗദി ക്ലബായ അല്‍ നസറിന്റെ വലിയ ഓഫര്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍.500,000 ആഴ്ചയില്‍ വേതനം വരുന്ന കരാര്‍ അദ്ദേഹം നിരസിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്പില്‍ തുടരാന്‍ ആണ് ഡി ഹിയ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ക്ലബില്ലാതെ നില്‍ക്കുകയാണ് ഡി ഹിയ.ഡി ഹിയക്ക് ആയി സൗദി അറേബ്യയില്‍ നിന്ന് രണ്ട് വലിയ ഓഫറുകള്‍ നേരത്തെയും വന്നിരുന്നു. ഡി ഹിയ…
Read More »എട്ടാം തവണയും ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം ; ലിയൊണേല്‍ മെസ്സിക്ക് ചരിത്രനേട്ടം, ബോണ്‍മാത്തി വനിതാതാരം
അര്‍ജന്റീനയുടെ നായകനും ഇന്റര്‍മയാമി താരവുമായ ലിയോണേല്‍ മെസ്സിക്ക് വീണ്ടും ബലാന്‍ ഡി ഓര്‍ പുരസ്‌ക്കാരം. ഇത് എട്ടാം തവണയാണ് മെസ്സി ഈ നേട്ടത്തിന് അര്‍ഹനായത്.അര്‍ജന്റീനയെ ലോകകപ്പിലേക്ക് നയിച്ച നേട്ടത്തിനാണ് താരത്തെ തേടി ബാലന്‍ ഡി ഓര്‍ എത്തിയത്. രാജ്യത്തിനുള്‍പ്പെടെ കഴിഞ്ഞ സീസണില്‍ 41 ഗോളുകളും 26 അസിസ്റ്റുകളുമാണ് താരം നേടിയത്.ഏറ്റവും കൂടുതല്‍ തവ ബാലന്‍ ഡി ഓര്‍ നേടിയ താരമായിട്ടാണ് ഇതോടെ ലിയോണേല്‍ മെസ്സി മാറിയത്. വനിതാ താരത്തിനുള്ള പുരസ്‌ക്കാരം…
Read More »











