Latest News in Kerala
തട്ടിയെടുക്കാനായി പലയിടത്തും കുട്ടികളെ തേടി; ലക്ഷ്യമിട്ടത് പത്ത് ലക്ഷം രൂപ; തുമ്ബായത് അനിതകുമാരിയുടെ ശബ്ദം; എഡിജിപി
പത്തനംതിട്ട: കൊല്ലത്തെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണം നടത്തിയിരുന്നതായി എഡിജിപി എംആര്‍ അജിത് കുമാര്‍.സംഭവദിവസം തന്നെ കേസില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചിരുന്നതായും പ്രതിയുടെ കടുത്ത സാമ്ബത്തിക ബാധ്യതയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇടയാക്കിയതെന്നും അജിത് കുമാര്‍ പറഞ്ഞു. കേസില്‍ നിര്‍ണായകമായത് അനിത കുമാരിയുടെ ശബ്ദരേഖയാണെന്നും അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു’കേസ് ഉണ്ടായ സമയത്ത് കുട്ടിയെ കണ്ടെത്തുകയായിരുന്നതായിരുന്നു പൊലിസിന്റെ പ്രഥമ ലക്ഷ്യം ലക്ഷ്യം. ആദ്യദിവസം കിട്ടിയ ക്ലൂവില്‍…
Read More »ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: ഓട്ടോറിക്ഷ കസ്റ്റഡിയില്‍, ഡ്രൈവറെ ചോദ്യം ചെയ്യുന്നു
കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയില്‍.ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരുടെ ദൃശ്യങ്ങളും പാരിപ്പള്ളിയിലെ പമ്ബില്‍ നിന്ന് ഡീസല്‍ അടിക്കുന്നതിന്റെ ദൃശ്യവും പോലീസിന് ലഭിച്ചു.കൊല്ലം രജിസ്ട്രേഷനിലുള്ളതാണ് ഓട്ടോറിക്ഷ. കല്ലുവാതുക്കല്‍ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടം നടത്തുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്.കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നു കരുതുന്നവരില്‍ ഒരു സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞുവെന്നും സൂചനയുണ്ട്. ഇവര്‍ ഒരു നഴ്സിംഗ് കെയര്‍ടേക്കറാണ്. പാലാ, പത്തനംതിട്ട എന്നിവിടങ്ങളില്‍…
Read More »കണ്ണൂര്‍ വി.സി. നിയമനം സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: കണ്ണൂര്‍ വൈസ്ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി.വി.സി. നിയമനം സുപ്രീംകോടതി റദ്ദാക്കി. ഇതോടെ ഗോപിനാഥ് രവീന്ദ്രന്‍ സ്ഥാനത്ത് നിന്നും പുറത്തായി. ഹര്‍ജിക്കാരന്റെ അപ്പീല്‍ അനുവദിച്ചിരിക്കുന്നതായി കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.വിധി പ്രസ്താവിച്ചത് ജസ്റ്റീസ് ജെ.ബി. പര്‍ദ്ദീവാലയാണ്. കേസില്‍ നാലു ചോദ്യങ്ങളാണ് പരിശോധിച്ചത്. ഇതില്‍ മൂന്ന് വിഷയങ്ങള്‍ ബാധകമല്ലെങ്കിലും ഗവര്‍ണര്‍…
Read More »പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്, ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ്: ബാലാവകാശ കമ്മീഷന്‍
കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പോലീസ് സൂചിപ്പിച്ചതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍.പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ മേഖലയിലും അന്വേഷിക്കുന്നുണ്ട്. നല്ല ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണെന്ന് ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു.ഓയൂരിലെ ആറുവയസുകാരിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരും എല്ലാവരും പ്രയാസത്തിലാണ്. സന്തോഷകരമായും സമാധാനപരമായും ഇരിക്കാവുന്ന സന്ദര്‍ഭമല്ലല്ലോ ഇത്. തീര്‍ച്ചയായും നല്ല വാര്‍ത്ത പ്രതീക്ഷിക്കാം. കുട്ടിയെ കണ്ടെത്തുന്നതില്‍ സമയം…
Read More »കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി
കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യമാണെന്നു മുഖ്യമന്ത്രി. എല്‍ഡിഎഫ് ഗവണ്മെന്റ് ജനങ്ങള്‍ക്ക് നല്‍കിയത് പുതിയ പ്രത്യാശ.നിരാശയിലായിരുന്ന കേരളജനതയെ കൈപിടിച്ചുയര്‍ത്താന്‍ ഈ സര്‍ക്കാരിനായെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടിയിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമസ്തമേഖലകളെയും പുരോഗതിയിലേക്ക് നയിക്കുക എന്ന ദൗത്യമാണ് ജനങ്ങള്‍ ഏല്‍പിച്ചത്. ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനായി. തകര്‍ന്നടിഞ്ഞ് പോയ ഇടങ്ങളും,നടപ്പാവില്ല എന്ന് കരുതിയ പദ്ധതികളും നടപ്പാവുന്ന നില കേരളത്തില്‍ വന്നു. ഇവിടെ പലതും…
Read More »മലയാളികള്‍ക്ക് ഈഗോ, അധ്വാനമുള്ള പണിയെടുക്കില്ല; ഇതര സംസ്ഥാന തൊഴിലാളികളെ പുകഴ്ത്തി ഹൈക്കോടതി
കൊച്ചി: മലയാളികള്‍ ഈഗോ വെച്ചുപുലര്‍ത്തുന്നവരാണെന്നും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ലെന്നും കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ഹൈക്കോടതി.രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നെട്ടൂരിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ നിന്ന് നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്‌ബോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ പ്രദേശം കൈവശപ്പെടുത്താന്‍ അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് കോടതി ഒരു തരത്തിലും എതിരല്ല.…
Read More »കേരളത്തില്‍ മഴ കനക്കും, രണ്ട് പേരെ കാണാതായി , ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി രാജന്‍
സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിച്ചതിന് പിന്നാലെ വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി.മഴ കെടുതിയില്‍ രണ്ട് പേരെ കാണാതായി. വെള്ളം ഉയര്‍ന്നതിന് പിന്നാലെ നാല് അണക്കെട്ടുകള്‍ തുറന്നു.ഒരു ന്യൂനമര്‍ദ്ദനത്തിന് കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ സാധ്യതയുണ്ടെന്നും മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും റവന്യൂ മന്ത്രി രാജന്‍ അറിയിച്ചു. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. മഴ നാളെയോടെ കുറഞ്ഞേക്കും. കല്ലാര്‍ അണക്കെട്ട് തുറന്നേക്കും. കക്കി, പമ്ബ, അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ല. അവധി ഉണ്ടെങ്കില്‍ തലേ ദിവസം തന്നെ പ്രഖ്യാപിക്കുന്നതിനായി…
Read More »പ്രതിഷേധിക്കാനുളള ജനാധിപത്യ അവകാശങ്ങളെ കായികപരമായി നേരിട്ടാല്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
കണ്ണൂര്‍:നവകേരള സദസിന്റെ പേരില്‍ സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് – കെ എസ് യു പ്രവര്‍ത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകള്‍ തല്ലിച്ചതച്ചു. വനിതാ പ്രവര്‍ത്തകരെ പോലും ഒരു സംഘം ഗുണ്ടകള്‍ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണ്.ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് . അതിന്റെ പേരില്‍ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാന്‍ സി.പി.എം ഗുണ്ടകള്‍ക്ക് ആരാണ്…
Read More »എരിപുരത്ത് പൊലിസ് മന:പൂര്‍വ്വം പ്രകോപനമുണ്ടാക്കി ചോര പുഴയൊഴുക്കാന്‍ ശ്രമിച്ചുവെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ ത്തകരെ മര്‍ദ്ദിക്കുകയും കരുതല്‍ തടങ്കില്‍ വയ്ക്കുകയും ചെയ്ത പൊലിസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം.പഴയങ്ങാടി എരിപുരത്ത് പൊലീസ് പ്രകോപനമു ണ്ടാക്കിയതായി കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കരുതല്‍ തടങ്കല്‍ എന്തിനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കണം.പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയാണ് ഉണ്ടായത്. രണ്ട് പേര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രകോപനം എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം.കരിങ്കൊടി കാണിച്ച…
Read More »യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം: 20 സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം, 20 ഡി വൈ എഫ് ഐ പ്രവര്‍ക്കര്‍ക്ക് നേരെ കൊലപാതകശ്രമത്തിന് കേസ്.കല്യാശ്ശേരി മന്ധലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്ബ് മണ്ഡലത്തിലെ പരിപാടികള്‍ക്ക് പോകും വഴി പഴയങ്ങാടി എരിപുരം കെ.എസ്.ഇ.ബി ഓഫീസിന് സമീപം വെച്ച് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലാണ് 20 പേര്‍ക്ക് എതിരെ പഴയങ്ങാടി പോലീസ് വധശ്രമത്തിന് കേസെടുത്തത്.അമല്‍ ബാബു,…
Read More »











