Latest News in Kerala
കേരളീയം;ഉത്പന്നങ്ങളുടെ വിരുന്നൊരുക്കി സഹകരണ മേഖല
ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കിയിരിക്കുയാണ് സഹകരണ വകുപ്പ്.കേരളീയത്തിന്റെ ഭാഗമായി ടാഗോര്‍ തിയറ്ററില്‍ ഒരുക്കിയിട്ടുള്ള 50 സ്റ്റാളുകളിലാണ് ഭക്ഷ്യോല്‍പന്നങ്ങള്‍, ആയുര്‍വേദ ഹെര്‍ബല്‍ ഉത്പന്നങ്ങള്‍, ടിഷ്യു കള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍, ക്ഷീരോല്‍പ്പന്നങ്ങള്‍, ബേക്കറി, കയര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, മത്സ്യഫെഡിന്റെ മൂല്യ വര്‍ദ്ധിത വസ്തുക്കള്‍ എന്നിവ സ്റ്റാളുകളില്‍ ലഭ്യമാണ്. ത്രിവേണി നോട്ട്ബുക്ക്, തേയില, നീതി ഗ്യാസ്, കുപ്പിവെള്ളം, വെളിച്ചെണ്ണ, കോക്കനട്ട് പൗഡര്‍, സ്‌ക്വാഷ്, അച്ചാറുകള്‍, തുടങ്ങി വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങളുമായി…
Read More »അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിനെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞുവെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് .കേസ് അന്വേഷിച്ച പോലീസ് സംഘത്തിന്റെ മികച്ച വിജയമാണിത്. പ്രോസിക്യുഷന്‍ ആരോപിച്ച 16 കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. അഞ്ചോളം കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രകാരം സര്‍ക്കാരില്‍ നിന്നും ജയിലില്‍ നിന്നുമടക്കം നാല് റിപ്പോര്‍ട്ടുകള്‍ കോടതി തേടി.…
Read More »റീ കൗണ്ടിംഗ് ആവശ്യപ്പെട്ട എസ്എഫ്ഐ യ്ക്ക് റീ ഇലക്ഷനെ നേരിടാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച് കെഎസ് യു
തൃശൂര്‍: വോട്ടെണ്ണലില്‍ അട്ടിമറി ആരോപിച്ചതിന് പിന്നാലെ റീ ഇലക്ഷനായി എസ്എഫ്ഐ യെ വെല്ലുവിളിച്ച് കെ.എസ്.യു.ആദ്യം ഫലം പുറത്തുവന്നപ്പോള്‍ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട എസ്എഫ്ഐ യ്ക്ക് റീ ഇലക്ഷനെ നേരിടാന്‍ തയ്യാറുണ്ടോയെന്നും വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യമുണ്ടോയെന്നും കെഎസ് യു ചോദിച്ചു. ഇന്നലെ വോട്ടെണ്ണലില്‍ ഒരു വോട്ടിന് കെഎസ്യുവിന്റെ ശ്രീകുട്ടന്‍ ഒരു വോട്ടിന് മുന്നിലെത്തിയിരുന്നു.പിന്നാലെ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട എസ്എഫ്ഐ രണ്ടാമത്തെ വോട്ടെണ്ണലില്‍ 11 വോട്ടിന് ജയിക്കുകയായിരുന്നു. വോട്ടെണ്ണലില്‍ അട്ടിമറി ആരോപിച്ച് നീതി…
Read More »ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപതാ മുഖപത്രം
തൃശൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത.മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാകുമെന്നും തൃശ്ശൂര്‍ അതിരൂപത വിമര്‍ശിച്ചു. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യില്‍ എഴുതിയ ലേഖനത്തില്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്.തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്ബ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ പ്രകടിപ്പിക്കാറുണ്ടെന്നും തൃശ്ശൂര്‍ അതിരൂപത പറയുന്നു. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക്…
Read More »മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിതമായ ശ്രമമെന്ന് കുഴല്‍നാടന്‍
കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതിയും കൊള്ളയും മറച്ചുപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും വിവിധ വകുപ്പുകള്‍ കൂട്ടുനില്‍ക്കുകയോ കുടപിടിക്കുകയോ വകുപ്പുകളെ ദുരുപയോഗിക്കുകയോ ആണെന്ന് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍.മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസുത്രിതമായ ശ്രമം നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ എന്ന നിലയില്‍ താന്‍ സര്‍ക്കാരിനോട് ചോദിക്കുന്ന വിവരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. അത് എംഎല്‍എ എന്ന നിലയില്‍ തന്റെ അവകാശ ലംഘനം കൂടിയാണ്. താന്‍ തേടുന്ന വിവരങ്ങള്‍ മാസപ്പടി…
Read More »കേരളീയത്തിന് തിരി തെളിഞ്ഞു ; ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം ഇത്രയും കാലം കൈവരിച്ചിട്ടുള്ള നേട്ടം ലോകത്തിന് മുന്നിലെത്തിക്കുക ലക്ഷ്യമിട്ടുള്ള കേരളീയം 2023 പരിപാടിക്ക് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു.ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്പീക്കര്‍ എം.ഷംസീറും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയും അടക്കമുള്ള രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, കഥാകാരന്‍ പി പത്മനാഭന്‍ തുടങ്ങി സാംസ്‌ക്കാരിക സിനിമാ പ്രവര്‍ത്തകരും വ്യവസായരംഗത്തെ പ്രമുഖരും കേരളീയം 2023…
Read More »കളമശേരി സ്ഫോടനം: പ്രതിയുമായി അത്താണിയില്‍ തെളിവെടുപ്പ്; അന്വേഷണം ദുബായിലേക്കും
കൊച്ചി: കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കിടെ സ്ഫോടനം നടത്തിയ കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി ആലുവ അത്താണിയിലെ വീട്ടില്‍ തെളിവെടുപ്പ്.അത്താണിയിലെ വീട്ടില്‍ വച്ചാണ് ബോംബ് നിര്‍മ്മാണവും പരീക്ഷണവും നടന്നതെന്ന് ഡൊമിനിക് പറഞ്ഞിരുന്നു.ബോംബ് നിര്‍മ്മിച്ചതെന്ന് ഡൊമിനിക് പറഞ്ഞ കെട്ടിടത്തിന്റെ ടെറസില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബോംബുമായി പ്രതി ഇവിടെ നിന്നും കളമശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തിയത്. ബോംബ് നിര്‍മ്മിച്ചതിന്റെ തെളിവുകള്‍ തേടി ഞായറാഴ്ച മുതല്‍ ഫോറന്‍സിക്…
Read More »കളമശ്ശേരിയിലേത് ബോബ് സ്‌ഫോടനം തന്നെ: ഐഇഡി സാന്നിധ്യം കണ്ടെത്തിയെന്ന് ഡിജിപി
എറണാകുളം: കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായത് ബോംബ് സ്‌ഫോടനം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവ്. ഐഇഡി(ഇംപ്രുവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണമാണ് നടന്നത്.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. അന്വേഷണത്തിന് ഇന്ന് തന്നെ പ്രത്യേക സംഘത്തിന് രൂപം നല്‍കും. കുറ്റക്കാരെ കണ്ടെത്തി കര്‍ശനം നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തില്‍ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ കാര്യം പറയാനാകൂ. ഇന്റലിജന്‍സിന് ഇത് സംബന്ധിച്ച പ്രത്യേക…
Read More »എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളം അഗ്‌നിപര്‍വ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നതെന്നും കുറേക്കൂടി കരുതലും ജാഗ്രതയും കാണിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച ഒഴിവ് കേരളത്തിലുണ്ട്. ആ ഒഴിവിലേക്ക് മതതീവ്രവാദികളെ കൊണ്ടുവരാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍…
Read More »കളമശ്ശേരിയിലെ പൊട്ടിത്തെറി: മികച്ച ചികിത്സയൊരുക്കാന്‍ അവധിയിലുള്ളവരോട് അടിയന്തിരമായി തിരിച്ചെത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
കൊച്ചി: കളമശ്ശേരി സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തിരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും…
Read More »










