Idukki
രക്ഷതേടി ശുചിമുറിയില്‍ ഒളിച്ചു; രക്ഷപ്പെടാതിരിക്കാന്‍ മുറികള്‍ പുറത്തുനിന്നും പൂട്ടി; വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചു; പെട്രോള്‍ നിറച്ച കുപ്പികള്‍ എറിഞ്ഞു; അരും കൊലയില്‍ നടുങ്ങി നാട്
തൊടുപുഴ: മുറിയില്‍ തീ പടര്‍ന്നതോടെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ ഫോണില്‍ വിളിച്ചെന്ന് അയല്‍വാസി രാഹുല്‍.മുറിയില്‍ തീ പടര്‍ന്നതോടെ രക്ഷതേടി മുഹമ്മദ് ഫൈസലും കുടുംബവും ശുചിമുറിയില്‍ ഒളിച്ചു. വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കടന്നെങ്കിലും ഇവരെ രക്ഷിക്കാനായില്ലെന്ന് രാഹുല്‍ പറയുന്നു.രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചശേഷമാണ് ഹമീദ് കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയത്. ഇതിനായി ഹമീദ് പെട്രോള്‍ വീട്ടില്‍ ശേഖരിച്ചിരുന്നതായി പൊലീസും സൂചിപ്പിച്ചു. വീട്ടിനകത്തു കയറിയപ്പോള്‍ ഫൈസലും ഭാര്യയും കുട്ടികളും ശുചിമുറിയില്‍…
Read More »വണ്‍ . ടൂ . ത്രീ യില്‍ എം എം മണിക്ക് ആശ്വാസം ; അഞ്ചേരി ബേബി വധക്കേസില്‍ കുറ്റവിമുക്തന്‍
ഇടുക്കി ഉടുമ്പഞ്ചോല യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസില്‍ എം എം മണിയെ കുറ്റവിമുക്തനാക്കി. എം എം മണി ഉള്‍പ്പെടെ മൂന്നു പ്രതികളുടെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 86 മാര്‍ച്ച് 21 ന് കേസില്‍ ഒമ്പതു പ്രതികളേയും തെളിവുകളുടെ അഭാവത്താല്‍ വെറുതെ വിട്ടിരുന്നു .എം എം മണിയുടെ വണ്‍ ടു ത്രീ പ്രസംഗത്തോടെയാണ് കേസില്‍ വീണ്ടും പുനരന്വേഷണം തുടങ്ങിയത്.…
Read More »യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്‍
എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന്‍ എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.മാണി സി.കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന…
Read More »പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ട് മുതല്‍ 18 വരെ രാവിലെ 9.45 മുതലാണ് പരീക്ഷ. ടൈംടേബിള്‍ ചുവടെ. ജൂണ്‍ 2 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 4 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജൂണ്‍ 6 – മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വജസ്,…
Read More »‘നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യമില്ല, ജീവിതം സിപിഐഎമ്മിന്റെ ഭിക്ഷ’, കെ സുധാകരനെതിരെ സിപിഐഎം ജില്ലാസെക്രട്ടറിയുടെ ഭീഷണി
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വർഗീസ്. നികൃഷ്ട ജീവിയെ കൊല്ലാൻ താത്‌പര്യമില്ലെന്നും സി വി വർഗീസ് ചൂണ്ടിക്കാട്ടി.‘സിപിഐഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഐഎം നേതാവ് ഓർമ്മിപ്പിക്കുന്നു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു വിവാദ പരാമർശം.ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ…
Read More »പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനാി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം…
Read More »മധുവിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് പൊലീസിന്റെ വീഴ്ച മൂലം; ആരോപണവുമായി കുടുംബം
അട്ടപ്പാടി : മധുകൊലക്കേസില്‍ പൊലീസിനെതിരെ കുടുംബം. മധുവിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് പൊലീസിന്റെ വീഴ്ച മൂലമെന്ന് കുടുംബം ആരോപിക്കുന്നു.ഛര്‍ദ്ദിക്കാന്‍ വരുന്നെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വാഹനം താവളത്ത് നിര്‍ത്തിയത്. താവളത്തെ ആശുപത്രിയില്‍ മധുവിനെ എത്തിക്കാന്‍ പൊലീസ് തയാറായില്ലെന്നും കുടുംബം ആരോപിച്ചു.അതേസമയം കേസില്‍ സാക്ഷികള്‍ കൂറുമാറുമെന്ന ആശങ്കയും കുടുംബം മുന്നോട്ടുവയ്ക്കുന്നു. സാക്ഷികള്‍ പലരും കൂറുമാറാന്‍ സാധ്യതയെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. സാക്ഷികള്‍ കൂറുമാറുന്നത് പ്രതികളെ ഭയന്ന്. പണം കൊടുത്ത് മൊഴി മാറ്റാനും നീക്കം…
Read More »ബസില്‍ കയറിയ 11കാരന്‍, കോട്ടയത്തേക്ക് പോകുകയാണെന്ന് കണ്ടക്ടറോട്; സംശയം രക്ഷയായി
ഇടുക്കി; വീട്ടുകാരുമായി പിണങ്ങി വീടുവിട്ട് ഇറങ്ങിയ 11കാരനെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് സുരക്ഷിതമായി തിരിച്ചെത്തിച്ചു.രാത്രിയില്‍ ഒറ്റയ്ക്ക് ബസില്‍ കയറിയ ബാലനെ കണ്ട് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ എസ്.ഷാജി, ഡ്രൈവര്‍ കെ.എം.ജയമോന്‍ എന്നിവരുടെ സമയോചിത ഇടപെടലാണ് രക്ഷയായത്.കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. നെടുങ്കണ്ടം – തിരുവനന്തപുരം ബസ് രാത്രി ഒന്‍പതിനു കട്ടപ്പനയില്‍ എത്തിയപ്പോള്‍ ഒരു കുട്ടി ബസില്‍ കയറി. ബസ് കോട്ടയം വഴിയാണോ എന്നു ചോദിച്ച കുട്ടിയെ…
Read More »താപനില മൈനസ് ഡിഗ്രിയിലെത്തി
മൂന്നാര്‍: വൈകിയെത്തിയ തണുപ്പ് മൂന്നാറില്‍ മൈനസ് ഡിഗ്രിയിലെത്തി. ഡിസംബര്‍ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറില്‍ ഇത്തവണ ആദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. മൂന്നാര്‍ ചെണ്ടുവര എസ്റ്റേറ്റിലാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷസായിരുന്നു ഇവിടെ താപ നില. രാവിലെ നല്ല തണുപ്പാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സൈലന്റ് വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും താപ നില മൈനസിനടുത്തെത്തി. ഒരു ഡിഗ്രിയായിരുന്നു ഇവിടെയുള്ള കുറഞ്ഞ താപനില. മാട്ടുപ്പെട്ടിയില്‍ മൂന്നു…
Read More »നേര്യമംഗലം വനമേഖലയില്‍ വസന്തകാലം
അടിമാലി: നേര്യമംഗലം വനമേഖലയില്‍ മുളകള്‍ കൂട്ടമായി പൂത്തുതുടങ്ങി. അപൂര്‍വമായ പൂക്കാലത്തിനാണ് നഗരംപാറ, വാളറ വനഭാഗങ്ങള്‍ സാക്ഷിയാകുന്നത്. ഗ്രിഗേറിയസ് ഫ്‌ളവറിംഗ് എന്നറിയപ്പെടുന്ന മുളയുടെ ആയുസില്‍ സംഭവിക്കുന്ന കൂട്ടമായുള്ള പൂക്കലാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജിജി സന്തോഷ് പറഞ്ഞു. 60 മുതല്‍ 130 വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണ് മുളയുടെ പൂക്കാലം. അന്ത്യത്തില്‍ പുഷ്പിച്ച് ആയിരക്കണക്കിന് അരിമണികള്‍ അന്നമായും വിത്തായും നല്‍കിയാണ് ഭൂമിയില്‍നിന്ന് മുളങ്കാടുകള്‍ വിടചൊല്ലുന്നത്. മുളകള്‍…
Read More »

