Idukki
ഉടുമ്പഞ്ചോലയില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: ഉടുമ്പഞ്ചോല കുത്തുങ്കലില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്‍മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളായ ഇവരെ തിങ്കളാഴ്ച മുതല്‍ കാണാതായിരുന്നു. പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
Read More »കേരള അതിര്‍ത്തിയിലേക്ക് കഞ്ചാവ് കെട്ടുകളുമായി എത്തുന്നത് കഴുതകള്‍
തൊടുപുഴ: അതിര്‍ത്തി വനമേഖലകളില്‍ കഞ്ചാവ് കടത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ സ്‌പെഷല്‍ ഡ്രൈവിന്റെ വിവരങ്ങള്‍ കഞ്ചാവ് മാഫിയ ചോര്‍ത്തി. കഞ്ചാവ് കടത്തുന്ന സംഘത്തെ പിടിക്കാന്‍ പോലീസ് സജ്ജമായിരുന്നു. എന്നാല്‍ പരിശോധന നടക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ പോലീസ് ലക്ഷ്യമിട്ട കേന്ദ്രങ്ങള്‍ സംഘം മനസിലാക്കുകയും സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. കമ്ബംമെട്ട് മുതല്‍ ബോഡിമെട്ട് വരെയുള്ള വനപാതകളിലൂടെ തലച്ചുമടായി കഞ്ചാവ് കടത്തുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ…
Read More »ചെറുപൂക്കളുമായി ചെറിബ്ലോസം
മറയൂര്‍ : ഒരു വര്‍ഷത്തില്‍ രണ്ടു തവണ പൂക്കാറുള്ള ചെറിബ്ലോസം വീണ്ടും പൂത്തു. വെള്ളയും ചുവപ്പും പൂക്കളുകള്‍ കുടവിരിക്കുകയാണ്. മൂന്നാറില്‍ പാതയില്‍ ചെറിബ്ലോസം ജനുവരി ആദ്യപാദത്തിലാണ് പൂവിടുന്നത്. മറയൂര്‍– മൂന്നാര്‍ പാതയില്‍ അഞ്ചാംമൈല്‍, കന്നിമല, പെരിയവരൈ വരെയുള്ള ഭാഗങ്ങളില്‍ ചെറിബ്ലോസം ഇലയില്ലാതെ പൂത്തുനില്‍ക്കുന്നത് വിനോദസഞ്ചാരികള്‍ക്ക് ഹരമായി. രണ്ട് തരത്തിലുള്ള മരങ്ങളാണ് സാധാരണ ഈ പ്രദേശത്ത് കണ്ടുവരുന്നത്. ഒന്നാമത്തെ ഇനം പ്രൂണക്ക് പെഴ്‌സിക്ക്. ഈ പൂവിന് കടുംചുവപ്പ് നിറമാണ്. ഇതിന്റെ കായ്…
Read More »കോവിഡ് രോഗികള്‍ 1000 കടന്നു
ഇടുക്കി : ജില്ലയില്‍ 1435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 3591 ആളുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട അടിയന്തരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കലക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷയായി. കരുതല്‍ ഡോസ് എടുക്കാനുള്ള മുഴുവനാളുകള്‍ക്കും രണ്ടാം ഡോഡ് എടുക്കാനുള്ളവര്‍ക്കും 31-ന് മുമ്പ് വാക്സിന്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു. വാക്‌സിന്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ ആശുപത്രികള്‍ക്കു പുറമെ മറ്റ് സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകളിലും ക്യാമ്പുകള്‍…
Read More »ജില്ല പൂര്‍ണമായും 4ജി നെറ്റ് വര്‍ക്കിലേക്ക്
തൊടുപുഴ: ഇടുക്കി ജില്ല പൂര്‍ണമായും 4ജി നെറ്റ് വര്‍ക്ക് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പുതിയതായി 133 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ തീരുമാനം.അടുത്ത സെപ്റ്റംബറില്‍ 4ജി നെറ്റ് വര്‍ക്കിന് ആരംഭം കുറിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. നിലവില്‍ 4ജി സംവിധാനം പ്രവര്‍ത്തിക്കുന്നയിടങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും എല്ലാ സ്ഥലങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാക്കുന്നതിനും ജില്ലയില്‍ പുതുതായി 133 സ്ഥല ങ്ങളില്‍ ടവര്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞദിവസം എറണാകുളത്തുചേര്‍ന്ന സര്‍വീസ് ഏരിയാ ടെലികോം…
Read More »കോവിഡ് കനക്കുന്നു , ജില്ല കടുത്ത നിയന്ത്രണത്തിലേക്ക്
തൊടുപുഴ: കോവിഡ് ബാധിതരുടെ എണ്ണത്തിലും ടി.പി.ആര്‍. നിരക്കിലും ജില്ലയില്‍ വന്‍ വര്‍ധന. ഇതിനെത്തുടര്‍ന്ന് ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നുറപ്പായി.ഞായറാഴ്ച പുറത്തുവന്ന കണക്കനുസരിച്ച്് ജില്ലയില്‍ 594 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 30.30 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആര്‍). ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം കലക്ടര്‍ ഉത്തരവിട്ടിരുന്നു.ജില്ലയിലെ കഴിഞ്ഞ നാലു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.30 %, 25.30…
Read More »പനമരം ചെറുപുഴ പാലത്തിന് 10 കോടി
പനമരം : മാനന്തവാടി മണ്ഡലത്തിലെ പനമരം ചെറുപുഴ പാലത്തിന് 10 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. പനമരം ചെറുപുഴ പാലം മാറ്റി പുതിയ പാലം നിര്‍മിക്കാനാണ് തുകയനുവദിച്ചത്. മാനന്തവാടിയില്‍നിന്ന് നടവയല്‍ വഴി ബത്തേരിക്ക് പോകുന്ന റോഡിലെ പാലമാണിത്. ഏറെ പഴക്കമുള്ള ഇടുങ്ങിയ പാലമായിരുന്നു നിലവിലുള്ളത്.ദിവസേന നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പാലത്തിന്റെ ശോച്യാവസ്ഥ കാരണം ഗതാഗതക്കുരുക്ക് പതിവായിരുന്നു. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിന്റെ നിരന്തര ഇടപെടലുകളാണ്…
Read More »കട്ടപ്പന താലൂക്ക് ആശുപത്രി ജീവനക്കാരന് മര്‍ദനം; ഒരാള്‍ പിടിയില്‍
കട്ടപ്പന : കട്ടപ്പന താലൂക്ക് ആശുപത്രി അറ്റന്‍ഡറെ മര്‍ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയപാറ സ്വദേശി ശരത് രാജീവ്(19) ആണ് അറസ്റ്റിലായത്. വീണ് പരിക്കേറ്റ സുഹൃത്തിന് ആവശ്യപ്പെട്ടപ്രകാരം ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ചാണ് താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റന്‍ഡറെ യുവാവ് ആക്രമിച്ചത്. ഗ്രേഡ് രണ്ട് അറ്റന്‍ഡറായ തൊടുപുഴ സ്വദേശി വി പി രജീഷിനാണ് പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. പരിക്കുപറ്റിയ യുവാവിനെയുമായി വെള്ളി വൈകിട്ട് സുഹൃത്തുക്കള്‍ ആശുപത്രിയില്‍…
Read More »സിപിഎമ്മില്‍ തന്നെ തുടരും; എന്ത് നടപടിയും അംഗീകരിക്കും: എസ്. രാജന്ദ്രന്‍
ഇടുക്കി: സിപിഎമ്മില്‍ തന്നെ തുടരുമെന്നും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകില്ലെന്നും ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. പാര്‍ട്ടി എന്ത് നടപടിയെടുത്താലും അത് അംഗീകരിക്കുമെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. നടപടിയെടുക്കുന്നത് പാര്‍ട്ടി കീഴ്വഴക്കമാണെന്നും രാജന്ദ്രന്‍ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. രാജയുടെ പേര് പറയാന്‍ എസ്. രാജേന്ദ്രന്‍ തയാറായില്ല. രാജേന്ദ്രനെതിരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തന ആരോപണവും…
Read More »നിഖില്‍ പൈലിയേയും ജെറിന്‍ ജോജോയേയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
ചെറുതോണി ധീരജ് കൊലപാതകക്കേസിലെ ഒന്നാംപ്രതി നിഖില്‍ പൈലിയെയും രണ്ടാംപ്രതി ജെറിന്‍ ജോജോയേയും ശനിയാഴ്ച പീരുമേട് സബ് ജയിലില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങും. 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നതിന് വെള്ളിയാഴ്ചയാണ് കോടതി ഉത്തരവായത്. കേസിന്റെ കൂടുതല്‍ തെളിവെടുപ്പിനും തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനുമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍ പറഞ്ഞു. വെള്ളിയാഴ്ച റിമാന്‍ഡിലായ ടോണി തേക്കിലക്കാട്ട്, ജിതിന്‍ ഉപ്പുമാക്കല്‍, ജസിന്‍ ജോയി എന്നിവരെ 10 ദിവസം കസ്റ്റഡിയില്‍ കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ…
Read More »

