Kollam
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കരുനാഗപ്പള്ളി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ആലപ്പാട്, ശ്രായിക്കാടിനു സമീപമാണ് സംഭവം നടന്നത്. ശ്രായിക്കാട് സാധുപുരത്ത് വിപിന്‍ , ഭാര്യ ദിവ്യ എന്നിവര്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഓടിക്കുന്നതിനിടയില്‍ ബോണറ്റിനുള്ളില്‍ നിന്നും എന്തോ ഉരയുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് കാര്‍ റോഡ് സൈഡില്‍ ഒതുക്കി പുറത്തിറങ്ങിയ ദമ്പതികള്‍ ബോണറ്റ് ഉയര്‍ത്തി പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ നിന്നും പുകയും തീയും ഉയരുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സും…
Read More »മിനിബസില്‍ വാന്‍ ഇടിച്ച് നാലു മത്സ്യത്തൊഴിലാളികള്‍ മരിച്ചു
ചവറ: ദേശീയപാതയില്‍ പന്മന പോരൂക്കരയ്ക്കു സമീപം മത്സ്യത്തൊഴിലാളികളുമായി പോയ മിനിബസില്‍ മത്സ്യവുമായി പോകുകയായിരുന്ന വാന്‍ ഇടിച്ച് നാലു പേര്‍ മരിച്ചു. തിരുവനന്തപുരം കൊച്ചുപള്ളി പുല്ലുവിള സ്വദേശികളായ തുറയില്‍ പുരയിടത്തില്‍ കരുണാംബരന്‍ (56), മുട്ടിമീരാന്റെ തടവുപുരയിടത്തില്‍ ബര്‍ക്കുമാന്‍സ് (45), തമിഴ്‌നാട് മാര്‍ത്താണ്ഡന്‍തുറൈ സൂസെയ് പുരം സ്വദേശി ബിജു (35), വിഴിഞ്ഞം പുല്ലുവിള സ്വദേശി ജസ്റ്റിന്‍ (56) എന്നിവരാണു മരിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റു. ബസിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണു മരിച്ചവരും പരിക്കേറ്റവരും. ഇന്നലെ പുലര്‍ച്ചെ…
Read More »പുതുവത്സരത്തെ വരവേല്‍ക്കാന്‍ പുതുമകളുമായി ഡി. ടി. പി. സി
കൊല്ലം: സാഹസികതയ്ക്ക് രുചിയുടെ മേമ്പൊടി ചേര്‍ത്ത് ക്രിസ്തുമസ്-പുതുവത്സര വിസ്മയം ഒരുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിലാണ് സാഹസിക വിനോദങ്ങള്‍ക്ക് വേറിട്ട മുഖം നല്‍കുന്ന ഇനങ്ങളൊരുക്കിയത്. ചൂണ്ടയിട്ട് മീന്‍ പിടിക്കാനുള്ള സൗകര്യവും പുതുതായി ഏര്‍പ്പെടുത്തി.നൂല്‍പ്പാലത്തിലെന്ന പോലെ സൈക്കിള്‍ ചവിട്ടാനുള്ള റോപ് സൈക്ലിംഗ് സംവിധാനം സാഹസികരെ ആകര്‍ഷിക്കും. ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബീം ബാലന്‍സിംഗ് വഴി പരിശോധിക്കാം. തൂക്ക്പാലത്തിന് സമാനമായ ബീം ബാലന്‍സിംഗ് സംവിധാനത്തിലൂടെ പതറാതെ നടക്കാനും വേണം അല്‍പ്പം…
Read More »ചൂഷണരഹിതമായ ഉപഭോക്തൃസംസ്‌കാരം വികസിപ്പിച്ചെടുക്കണം-മന്ത്രി ജെ. ചിഞ്ചു റാണി
കൊല്ലം: ചൂഷണരഹിതമായ ഉപഭോക്തൃസംസ്‌കാരം വികസിപ്പിച്ചെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി.പുറംമോടിയില്‍ ആകൃഷ്ടരാകാതെ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ച് ഓരോ പൗരന്മാരും അറിഞ്ഞിരിക്കേണ്ടത് അനിവാര്യതയാണെന്നും മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ മുഖ്യപ്രഭാഷണം…
Read More »ജനകീയാസൂത്രണം പ്രാദേശിക വികസനത്തിന് വഴിതെളിച്ചു : ചിറ്റയം ഗോപകുമാര്‍
കൊട്ടാരക്കര: ജനകീയാസൂത്രണ പദ്ധതിയിലൂടെ പ്രാദേശിക വികസനം കൂടുതല്‍ ജനകീയമാക്കാന്‍ കഴിഞ്ഞതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ജനകീയാസൂത്രണത്തില്‍ 25-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് പുരസ്‌കാര ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുകയും ഏകദായക വരുമാനക്കാരായ പട്ടികജാതി വിധവകള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായ വിതരണവും പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി.…
Read More »പട്ടിണിയില്ലാത്ത ഏക സംസ്ഥാനം കേരളമാകണം : കെ.എന്‍ ബാലഗോപാല്‍
അഞ്ചല്‍: രാജ്യത്ത് പട്ടിണിയില്ലാത്ത എകസംസ്ഥാനം കേരളമാണന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ചില സംസ്ഥാനങ്ങളില്‍ മുപ്പത്ത് ശതമാനത്തിന് മുകളില്‍ ആളുകള്‍ പട്ടിണിയിലാണെന്ന കണക്കുകള്‍ പുറത്തുവരുബോഴാണ് കേരളത്തില്‍ ഈ സ്ഥിതി എന്നും മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പലപ്പോഴും തൊഴിലാളികള്‍ക്ക് ജോലി ചെയ്താല്‍ നല്‍കേണ്ട കൂലി യഥാ സമയത്ത് നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ല. പദ്ധതിയോട് കേന്ദ്രം വിമുഖത കാട്ടുമ്പോള്‍ എഴുപത്തിയഞ്ച് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ മുഴുവനാളുകള്‍ക്കും…
Read More »പൈതൃകപ്പെരുമ പകരാന്‍ പഴയ മുനിസിപ്പല്‍ ഓഫീസ്
കൊല്ലം: ചിന്നക്കട റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയുള്ള, ഒരുനൂറ്റാണ്ടോളം പഴക്കമുള്ള പഴയ മുനിസിപ്പല്‍ ഓഫീസ് വൈകാതെ പൈതൃക മ്യൂസിയമാകും.വിവിധ കണ്‍സള്‍ട്ടന്‍സികള്‍ തയ്യാറാക്കിയ മ്യൂസിയത്തിന്റെ രൂപരേഖകളുടെ സൂക്ഷ്മ പരിശോധന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.കൊല്ലത്തിന്റെ ചരിത്രത്തിനാകും മ്യൂസിയത്തില്‍ പ്രധാന്യം. കൊല്ലത്ത് നടന്നിട്ടുള്ള സ്വാതന്ത്ര്യ സമരങ്ങള്‍, നവോത്ഥാന മുന്നേറ്റങ്ങള്‍ എന്നിവയുടെ ചരിത്രം വ്യക്തമാക്കുന്ന ലഘുലേഖകള്‍, അടയാളങ്ങള്‍, ചിത്രങ്ങള്‍, പെയിന്റിംഗുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ടാകും. പുറമേ കൊല്ലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇവയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും. കൊല്ലത്തിന്റെ…
Read More »അച്ഛനേയും മകളെയും ആക്രമിച്ച ഗുണ്ടാ സംഘം പിടിയില്‍; അറസ്റ്റ് കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ
കൊല്ലം: തിരുവനന്തപുരം പോത്താന്‍കോട് അച്ഛനേയും മകളേയും ആക്രമിച്ച ഗുണ്ടാം സംഘം പിടിയില്‍. ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പിടിയിലായത്.കരുനാഗപ്പള്ളിയില്‍ ലോഡ്ജില്‍ ഒളിവില്‍ കഴയുന്നതിനിടെയാണ് ഗുണ്ടാ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫൈസല്‍ , റിയാസ് , ആഷിഖ്, നൗഫല്‍ എന്നിവരാണ് പിടിയിലായത്.പ്രതികള്‍ ലോഡ്ജിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് പരിശോധന നടത്തിയത്. കരുനാഗപ്പള്ളി പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. നാല് ദിവസം…
Read More »പുതുവത്സരത്തെ വരവേല്‍ക്കാന്‍ പുതുമകളുമായി ഡിടിപിസി
കൊല്ലം: സാഹസികതയ്ക്ക് രുചിയുടെ മേമ്പൊടി ചേര്‍ത്ത് ക്രിസ്തുമസ്-പുതുവത്സര വിസ്മയം ഒരുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കിലാണ് സാഹസിക വിനോദങ്ങള്‍ക്ക് വേറിട്ട മുഖം നല്‍കുന്ന ഇനങ്ങളൊരുക്കിയത്. ചൂണ്ടയിട്ട് മീന്‍ പിടിക്കാനുള്ള സൗകര്യവും പുതുതായി ഏര്‍പ്പെടുത്തി. നൂല്‍പ്പാലത്തിലെന്ന പോലെ സൈക്കിള്‍ ചവിട്ടാനുള്ള റോപ് സൈക്ലിംഗ് സംവിധാനം സാഹസികരെ ആകര്‍ഷിക്കും. ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബീം ബാലന്‍സിംഗ് വഴി പരിശോധിക്കാം. തൂക്ക്പാലത്തിന് സമാനമായ ബീം ബാലന്‍സിംഗ് സംവിധാനത്തിലൂടെ പതറാതെ നടക്കാനും വേണം…
Read More »കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി മീറ്റിംഗ് തീരുമാനം
ആര്യങ്കാവ്: കേരള തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ സംയുക്ത യോഗം ചേര്‍ന്നു. കുറ്റാലം ഫൈവ് ഫാള്‍സ് റിസോര്‍ട്ടില്‍ വച്ച് നടന്ന ബോര്‍ഡര്‍ സെക്യൂരിറ്റി യോഗത്തില്‍ ഇരു സംസ്ഥാനങ്ങളിലേയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളള പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനും, വാറണ്ട് പ്രതികളെ കണ്ടെത്തുന്നതിനും, സംസ്ഥാന അതിര്‍ത്തികളില്‍ വാഹന ചെക്കിംഗും, കമ്പയിന്‍ഡ് റെയ്ഡുകളും നടത്തുന്നതിനും തീരുമാനമായി. കൂടാതെ ക്രിസ്തുമസ്, പുതുവത്സരം, ശബരിമല മണ്ഡലകാലം എന്നിവ പ്രമാണിച്ച് ഇരു ജില്ലകളിലെയും പോലീസ് സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചു…
Read More »



