Kollam
വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ മുഖം: കോടിയേരി
കൊട്ടാരക്കര: രാജ്യത്ത് വര്‍ഗീയതയും ഫാസിസവും വളര്‍ത്തുന്നതില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ബിജെപിക്കും ഭരണ തുടര്‍ച്ചനടത്തിയ കോണ്‍ഗ്രസിനും തുല്യ പങ്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാംസ്‌കാരിക-ജനകീയ മുന്നേറ്റങ്ങളും നാം ഉയര്‍ത്തിക്കൊണ്ടു വന്ന സാമൂഹിക മുന്നേറ്റങ്ങളും ബിജെപി ഭരണത്തില്‍ തകര്‍ക്കപ്പെടുന്നു. ആദിമ സംസ്‌കാരത്തിന്റെ പിന്നാമ്പുറങ്ങിലേക്കും അശാസ്ത്രീയതയിലേക്കും രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാതെ രാമ…
Read More »27 കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് ഫോണിനുവേണ്ടി പിടിവലിയില്‍
കൊല്ലം: കടയ്ക്കലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തിയത് ഫോണ്‍കോളുകളെ കുറിച്ചുള്ള സംശയം മൂലമെന്ന് പോലീസ്.മൊബൈല്‍ ഫോണില്‍ സ്ഥിരമായി വരുന്ന ഫോണ്‍ കോളുകളെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയ്ക്കലില്‍ കോട്ടപ്പുറം മേടയില്‍ ലതാമന്ദിരത്തില്‍ ഇരുപത്തി ഏഴുവയസുളള ജിന്‍സിയെയാണ് ഭര്‍ത്താവായ ദീപു വെട്ടി കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. അന്ന് രാവിലെ ജിന്‍സിയുടെ മാതാവ് ലതയെ ഫോണ്‍ ചെയ്ത ദീപു ജിന്‍സി വീട്ടില്‍ ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നു. ഇല്ലെന്നും, ജോലിക്ക് പോയെന്നും…
Read More »എസ്. സുദേവന്‍ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തുടരും
കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന്‍ തുടരും. മുന്‍ എംഎല്‍എ ഐഷാ പോറ്റിയും മുന്‍ മേയര്‍ സബിതാ ബീഗവും ജില്ലാ കമ്മിറ്റിയിലേക്കെത്തും. അഞ്ച് വനിതകള്‍ വേണമെന്ന പാര്‍ട്ടി മാനദണ്ഡം ചിന്താ ജെറോമിന് അനുകൂലമായേക്കും. ഇരവിപുരം എംഎല്‍എ എം.നൗഷാദും ജില്ലാ കമ്മിറ്റിയിലേക്ക് എത്തുമെന്നാണ് സൂചന.അതേസമയം അച്ചടക്ക നടപടി നേരിട്ട മുന്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പി ആര്‍ വസന്തന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് വിയോജിപ്പാണുള്ളത്. കരുനാഗപ്പള്ളിയില്‍ വിഭാഗീയ പ്രവണത…
Read More »കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
കൊല്ലം: കടയ്ക്കലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടി ഇന്ന്. പ്രതി ദീപുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയാണ് കൊല്ലപ്പെട്ടത്.ഏഴ് വയസ്സുകാരനായ മകന്റെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. സംശയ രോഗമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇന്നലെ വൈകുന്നേരം 4.30ഓടെയായിരുന്നു കൊലപാതകം നടന്നത്. പാരിപ്പള്ളി സര്‍ക്കാര്‍ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട ജിന്‍സി. സംഭവത്തില്‍ ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദീപുവും ജിന്‍സിയും പ്രണയിച്ച്…
Read More »ഇടതുപക്ഷ ബദല്‍ ലോകം ഉറ്റുനോക്കുന്നു: എസ്.രാമചന്ദ്രന്‍ പിള്ള
കൊട്ടാരക്കര: കേരളത്തിലെ ഭരണനിര്‍വഹണത്തിലുള്ള ഇടതുപക്ഷ ബദല്‍ ലോക രാഷ്ട്രങ്ങളും പഠിതാക്കളും ഉറ്റുനോക്കി കൊണ്ടിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പര്‍ എസ്.രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം കൊട്ടാരക്കര വാളകത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത ചൂഷണം ചെയ്ത് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്കും സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് കുടുംബവാഴ്ച നടത്തിയ പാര്‍ട്ടിക്കും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷമതകള്‍ കാണാന്‍ കഴിയുന്നില്ല. അധികാരത്തിനു വേണ്ടി ആരുമായും കൂട്ടുകുടാനും എന്തു വിട്ടുവീഴ്ചകള്‍ക്കും തയാറാണ് ഈ പാര്‍ട്ടികള്‍.…
Read More »സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്: പുറത്തു വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് രമേശ് ചെന്നിത്തല
കൊല്ലം: രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നല്‍കാന്‍ കേരള സര്‍വകലാശാല വിസമ്മതിച്ചതാണ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമെന്ന ഗുരുതര ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിലൂടെ പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളുവെന്നും രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന വിഷയങ്ങളിലുള്‍പ്പെടെ തര്‍ക്കമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞത് ഗൗരവമായി കാണേണ്ടതാണ്. ഈ അവസരത്തില്‍ പല…
Read More »ദേശീയ അംഗീകാര തിളക്കത്തില്‍ കൊല്ലം എസ്.എന്‍ കോളേജ്
കൊല്ലം: ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടല്‍ റാങ്കിംഗ് ഒഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓണ്‍ ഇന്നോവേഷന്‍സ് അച്ചീവ്‌മെന്റ്‌സില്‍ (ARIIA) കൊല്ലം എസ്.എന്‍ കോളേജ് ദേശീയതലത്തില്‍ രണ്ടാംസ്ഥാനത്ത് എത്തിയത് സര്‍വകലാശാലകളെപ്പോലും പിന്തള്ളി.രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളും കോളേജുകളും ഉള്‍പ്പെടുന്ന സാങ്കേതികയിതര സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ജനറല്‍ കാറ്റഗറി വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്. മത്സരിച്ച 1438 സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് എസ്.എന്‍. കോളേജ് രണ്ടാം സ്ഥാനത്ത് എത്തിയത്.ബൗദ്ധിക സ്വത്തവകാശ വ്യാപനം, സാങ്കേതിക വിദ്യകളുടെ കൈമാറ്റം, സംരംഭകത്വ…
Read More »ഫാത്തിമ ലത്തീഫിന്റെ മരണം ആത്മഹത്യ; ആര്‍ക്കും പങ്കില്ലെന്ന് സിബിഐ
കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെത് ആത്മഹത്യയെന്നും മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും സിബിഐ.ഇതുസംബന്ധിച്ച് ഡിവൈഎസ്പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി.അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതിതേടി ചെന്നൈ സിബിഐ കോടതിയില്‍ അന്വേഷകസംഘം ഹര്‍ജി നല്‍കി. ഇതിനെതിരെ ഫാത്തിമ ലത്തീഫിന്റെ അച്ഛന്‍ എം അബ്ദുല്‍ ലത്തീഫും കോടതിയെ സമീപിച്ചു. വീടുവിട്ടു നില്‍ക്കേണ്ടിവന്നതിന്റെ വിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചത്. ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ആത്മഹത്യയില്‍ വേറെ ആര്‍ക്കും പങ്കില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ്…
Read More »ഭരണഘടനാ സാക്ഷരത കാലഘട്ടത്തിന്റെ അനിവാര്യത: മന്ത്രി ജെ.ചിഞ്ചു റാണി
കൊല്ലം: ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാക്കി എല്ലാവരെയും മാറ്റുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ജില്ലയെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരമാക്കാനുള്ള ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും കിലയും ചേര്‍ന്ന് നടത്തുന്ന പരിപാടികളുടെ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന പ്രത്യേക ആസൂത്രണ സമിതി യോഗം ഇതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. 2022 ആഗസ്റ്റ് 14ന്…
Read More »അപകടത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കും: മന്ത്രി കെ.എന്‍.ബാലഗോപാല്‍
കൊല്ലം: ചവറയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ചികിത്സയ്ക്കും മറ്റുമുള്ള സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. താലൂക്കാശുപത്രിയില്‍ ഇവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയും അനുബന്ധ സഹായങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. അപകടമുണ്ടായത് ദുഖകരമാണെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ മരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് നടപടി സ്വീകരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ…
Read More »



