Kozhikode
കോഴിക്കോട് നൈനാന്‍ വളപ്പ് മേഖലയില്‍ ഉള്‍വലിഞ്ഞ കടല്‍ പൂര്‍വ്വസ്ഥിതിയിലായില്ല
കോഴിക്കോട് നൈനാന്‍ വളപ്പ് മേഖലയില്‍ ഉള്‍വലിഞ്ഞ കടല്‍ പൂര്‍വ്വസ്ഥിതിയിലായില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. എന്നാല്‍ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ നിരവധി പേരാണ് പ്രദേശത്തേക്ക് എത്തുന്നത്.ശനിയാഴ്ച വൈകീട്ടാണ് നൈനാന്‍വളപ്പ്, കോതി തുടങ്ങിയ മേഖലകളില്‍ കടല്‍ അന്‍പത് മീറ്ററോളം ഉള്‍വലിഞ്ഞത്. തിരമാലകളുടെ ശക്തിയും കുറഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ ഭാഗത്ത് ചളി അടിഞ്ഞു കൂടിയിരിക്കുകയാണ്. വെള്ളം തിരിച്ചു കയറുന്നുണ്ടെങ്കിലും കടല്‍ ഇതുവരെ പൂര്‍വ്വ സ്ഥിതിയിലായില്ല.…
Read More »കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കാനെത്തിയ പൊലീസിനെതിരെ പ്രതിഷേധം
കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകളുടെ പ്രതിഷേധം. പൊലീസ് ബലം പ്രയോഗിച്ചാണ് കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് കട ഉടമകളുടെ ആരോപണം. കെ.റ്റി.ഡി.എഫ്.സി എം.ഡിയുടെ നിർദ്ദേശപ്രകാരമാണ് കോഴിക്കോട് കെ.എസ്ആർടിസി സ്റ്റാൻഡിലെ കടമുറികൾ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ ഹൈക്കോടതി വിധി ഞങ്ങൾക്ക് അനുകൂലമാണെന്നും വിധി പകർപ്പ് കിട്ടുന്നതിന് മുമ്പ് അവധി ദിവസത്തിൽ കട ഒഴിപ്പിക്കാൻ നോക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് കട ഉടമകളുടെ വാദം. വൻ പൊലീസ് സന്നാഹത്തോടെയാണ് കട ഒഴിപ്പിക്കൽ…
Read More »വടകരയിൽ ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
വടകര കോട്ടക്കടവിൽ ഭാര്യാവീടിന് തീ കൊളുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ വടകര സ്വദേശി അനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് വടകര കോട്ടക്കടവിൽ ഭാര്യയുടെ തീയിട്ട ശേഷം ശരീരത്ത് പെട്രോൾ ഒഴിച്ച് യുവാവ് അത്മഹത്യയ്ക്ക് ശ്രമിച്ചത്. കോട്ടക്കടവ് സ്വദേശി അനിൽകുമാറാണ് ഭാര്യാവീട്ടുകാരെ അപകടപ്പെടുത്താൻ ശ്രമിച്ചത്. ഭാര്യയുമായി കുടുംബ പ്രശ്‌നങ്ങൾ നിലനിന്നിരുന്ന അനിൽകുമാർ ഇവരെ അപകടപ്പെടുത്തുമെന്ന് നാട്ടുകാരോട് മുൻപ് പറഞ്ഞിരുന്നതായി പൊലീസിന്…
Read More »മോട്ടോര്‍ വാഹന നിയമം ലംഘിച്ചു; പ്രൊവിഡന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
കോഴിക്കോട് പ്രൊവിഡന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ക്യാംപസില്‍ ആഘോഷം നടത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടിസ് നല്‍കി. മുക്കം കളംതോട് എം ഇ എസ് കോളേജിലും വാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. സെന്റോഫ് ദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ വാഹനാഭ്യാസ പ്രകടനം നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.…
Read More »സമരക്കാരെ കയറ്റിയ പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു: ദാരിദ്ര്യം പിടിച്ച സര്‍ക്കാരാണ് കെ റെയിലിനായി ഓടുന്നത്, വിമര്‍ശനം
കോഴിക്കോട്: കലക്ട്രേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ പോലീസ് വാഹനത്തില്‍ ഡീസല്‍ തീര്‍ന്നത് സര്‍ക്കാരിന് നാണക്കേടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവാന്‍ വന്ന പൊലീസ് വാഹനത്തിലെ ഡീസല്‍ ആണ് തീര്‍ന്നത്. ഇതോടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പോലീസ് വാഹനം തള്ളി സൈഡിലേക്ക് മാറ്റി. ‘ഡീസലടിക്കാന്‍ കാശില്ല, അയ്യയ്യേ ഇത് നാണക്കേട്’ എന്ന് തുടങ്ങിയ മുദ്രാവകങ്ങളുമായാണ് പ്രതിഷേധക്കാര്‍ വാഹനം തള്ളിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വാഹനത്തിന് ഡീസല്‍…
Read More »വിദേശത്ത് നിന്ന് 25 കിലോ സ്വര്‍ണം കടത്തിയ കേസ്, പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് എംഡി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍
തിരുവനന്തപുരം: 2019ല്‍, തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിലായി.പ്രമുഖ ജുവലറി ഗ്രൂപ്പായ ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമന്റ് മാനേജിങ് ഡയറക്ടര്‍ പി.പി. മുഹമ്മദലിയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. തിരുവനന്തപുരത്ത് പിടികൂടിയ സ്വര്‍ണം ദുബായ് ഗോള്‍ഡിനുവേണ്ടിയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.2019 മെയ് മാസത്തിലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍വെച്ച് 25 കിലോ സ്വര്‍ണ്ണവുമായി തിരുമല സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശി സറീന എന്നിവരെ പിടികൂടിയത്.…
Read More »യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്; എന്‍സിപിയിലേക്കില്ലെന്ന് മാണി സി.കാപ്പന്‍
എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് യുഡിഎഫ് പിന്തുണയോടെ പാലായില്‍ വിജയിച്ച മാണി സി.കാപ്പന്‍ എംഎല്‍എ. എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.മാണി സി.കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന…
Read More »പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂണില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ട് മുതല്‍ 18 വരെ രാവിലെ 9.45 മുതലാണ് പരീക്ഷ. ടൈംടേബിള്‍ ചുവടെ. ജൂണ്‍ 2 – സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 4 – കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ജൂണ്‍ 6 – മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വജസ്,…
Read More »പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദ ബാധിതനാി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം…
Read More »തലശ്ശേരി കൊലപാതകം; പ്രാദേശികമായ പ്രശ്‌നം മൂലമെന്ന് കെ.സുരേന്ദ്രന്‍
തലശ്ശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്‌നമാണെന്നും, ബിജെപിക്കോ ആര്‍എസ്എസ്സിനോ ബന്ധമില്ലെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സിപിഐഎം നടത്തിയ കൊലപാതകങ്ങള്‍ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപുവിനെയും അരുംകൊല…
Read More »


