Kozhikode
ചില്‍ഡ്രന്‍സ് ഹോം സാഹചര്യം മെച്ചപ്പെടുത്താന്‍ നടപടി: മന്ത്രി
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമിന്റെ ഭൗതിക സാഹചര്യവും സാമൂഹ്യാന്തരീക്ഷവും മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെട്ടിടത്തിന്റെ പെയിന്റിങ്ങിനും അടിയന്തര അറ്റകുറ്റപ്പണികള്‍ക്കും 22 ലക്ഷംരൂപ അനുവദിച്ചു. കുട്ടികള്‍ക്കായുള്ള കളിസ്ഥലം കൂടുതല്‍ വിപുലപ്പെടുത്താന്‍ നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.ചില്‍ഡ്രന്‍സ് ഹോമില്‍ താമസിക്കുന്നവരുടെ മാനസികോല്ലാസം വര്‍ധിപ്പിക്കാന്‍ പൂന്തോട്ടം, കൃഷിസ്ഥലം എന്നിവ വിപുലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കും.ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കലക്ടര്‍…
Read More »കരിപ്പൂര്‍ സ്വര്‍ണവേട്ട; 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം പിടിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണം കടത്തിയവരെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയവരും പിടിയിലായ ഗള്‍ഫില്‍നിന്നു വിവിധ വിമാനങ്ങളില്‍ എത്തിയവരാണ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍തോതില്‍ സ്വര്‍ണം എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കാറുകളും പിടിച്ചെടുത്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് സ്വര്‍ണം പിടിച്ചെടുത്തത്.
Read More »കാലിക്കട്ട് സര്‍വകലാശാലയില്‍ വീണ്ടും സസ്‌പെന്‍ഷന്‍
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ വീണ്ടും സസ്‌പെന്‍ഷന്‍. കൈക്കൂലി പരാതിയില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ഡോ. സുജിത് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിയോട് 500 രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് നടപടി. കൈക്കൂലി ചോദിച്ചത് സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താനായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തത്. അതേസമയം ഇന്ന് കൈക്കൂലി കേസില്‍ മറ്റൊരു ജീവനക്കാരനെ കൂടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരീക്ഷാഭവന്‍ അസിസ്റ്റന്റ് എം.കെ. മന്‍സൂറിനെതിരേയാണ് നടപടിയെടുത്തത്. മലപ്പുറം സ്വദേശിനി നല്‍കിയ പരാതിയിലാണ്…
Read More »യുവാവിനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട്ട് കുത്തേറ്റ് യുവാവ് മരിച്ചു. പാറോപ്പടി സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. സംഭവത്തില്‍ കായംകുളം സ്വദേശി ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഒമ്പതരയോടെ കോഴിക്കോട് ലിങ്ക് റോഡിലാണ് സംഭവം. ഫൈസലിനെ കുത്തിയ ഷാനവാസ് റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറി. മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ വച്ച് പോര്‍ട്ടര്‍മാരും യാത്രക്കാരും ചേര്‍ന്നാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
Read More »കൈക്കൂലി വാങ്ങിയെന്ന് പരാതി; ജീവനക്കാരന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയയെന്ന പരാതിയില്‍ ജീവനക്കാരന് സസ്പെന്‍ഷന്‍. പരീക്ഷാഭവന്‍ അസിസ്റ്റന്റ് എം.കെ. മന്‍സൂറിനെതിരേയാണ് നടപടിയെടുത്തത്. മറ്റൊരു പരാതിയില്‍ ജീവനക്കാരനെതിരേ അന്വേഷണം തുടരുകയാണെന്നും രജിസ്ട്രാര്‍ അറിയിച്ചു. മലപ്പുറം സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. അപേക്ഷകയില്‍നിന്ന് ഗൂഗിള്‍പേ വഴി 5000 രൂപയാണ് കൈപ്പറ്റിയത്. അപേക്ഷ നല്‍കി മടങ്ങിയ ഇവര്‍ക്കു ദിവസങ്ങള്‍ക്കകം സര്‍വകലാശാലയില്‍നിന്ന് മെമ്മോ ലഭിച്ചു. മതിയായ ഫീസ് അടച്ചില്ലെന്നായിരുന്നു അറിയിപ്പ്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് അറിയുന്നത്.
Read More »മോര്‍ഗന്‍ ഫ്രീമാന്റ ചിത്രം വിവാദമായതോടെ മാറ്റി
വടകര: ഹോളിവുഡ് ഇതിഹാസ ചലച്ചിത്ര താരം മോര്‍ഗന്‍ ഫ്രീമാന്റ ചിത്രം ചര്‍മരോഗ പരസ്യത്തിന് സ്ഥാപിച്ച് വിവാദമായതോടെ മാറ്റി.വടകര സഹകരണ ആശുപത്രിയിലാണ് അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌ക്വിന്‍ ടാഗ് തുടങ്ങിയവക്കുള്ള ചികിത്സയുടെ പരസ്യത്തിനുള്ള ബോര്‍ഡില്‍ അരിമ്പാറയുള്ള മുഖമുള്ള മോര്‍ഗന്‍ ഫ്രീമാന്റ ചിത്രം പ്രദര്‍ശിപ്പിച്ചത്.പ്രശസ്ത നടനോടുള്ള അവഹേളനമാണിതെന്ന് സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെ ആശുപത്രി പരസ്യ ബോര്‍ഡ് മാറ്റി. പരസ്യം തയാറാക്കിയവരില്‍നിന്ന് ഉണ്ടായ പാകപ്പിഴയാണ് പിശക് വരുത്താനിടയാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ…
Read More »ചില്‍ഡ്രന്‍സ് ഹോം കേസ്: രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കാണാതായ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പിടിയിലായ പ്രതികളിലൊരാള്‍ സ്റ്റേഷനില്‍നിന്നു ചാടിപ്പോയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രണ്ടുപേര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് എസിപി എ. ഉമേഷ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പേരടി വീട്ടില്‍ ഫെബിന്‍ റാഫി (26)യാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍നിന്നു ചാടിപ്പോയത് തെരിച്ചലിനൊടുവില്‍ പോലീസ് ഇയാളെ കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍…
Read More »എന്തു നിയന്ത്രണം വന്നാലും കടകള്‍ തുറക്കും: വ്യാപാരികള്‍
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്ന സാഹചര്യത്തില്‍ കടകള്‍ അടയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കരുതെന്ന ആവശ്യവുമായി വ്യാപാരികള്‍. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ എന്തു വിലകൊടുത്തും കടകള്‍ തുറക്കുമെന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ അശാസ്ത്രീയമായ ലോക്ക് ഡൗണ്‍ മൂലം അനവധി കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുകയും ഉടമകള്‍ കടക്കെണിയിലാകുകയും ആത്മഹത്യ ചെയ്യേണ്ടി വരുകയും ചെയ്തു. ഇനി ആ സാഹചര്യത്തിലേക്കു…
Read More »ഗ്യാസ് ഏജന്‍സികളിലെ തൊഴിലാളികളുടെ വേതനം; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു
കോഴിക്കോട്: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഗ്യാസ് ഔട്ട് ലെറ്റില്‍ 35 വര്‍ഷമായി ഗ്യാസ് സിലിണ്ടര്‍ വിതരണം നടത്തുന്ന തൊഴിലാളികള്‍ക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ഇ. എസ്,ഐ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.ഭാരത് ഗ്യാസ് ഔട്ട് ലെറ്റ് മാനേജര്‍, സപ്ലൈകോ ഡിപ്പോ മാനേജര്‍, സപ്ലൈകോ റീജിയണല്‍ ഓഫീസര്‍ എന്നിവര്‍ 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്…
Read More »കരാറുകാരുടെ അനാസ്ഥ : സംസ്ഥാന പാതയില്‍ വീണ്ടും അപകടം
മുക്കം: കരാറുകാരുടെ അനാസ്ഥമൂലം എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയില്‍ വീണ്ടും അപകടം. ഓടത്തെരുവ് വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാത്രി 11 നായിരുന്നു സംഭവം. വലിയ ഗര്‍ത്തത്തിലേക്കാണ് കാര്‍ മറിഞ്ഞതെങ്കിലും അപകടത്തില്‍ നിസാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകട സമയത്ത് കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. അരീക്കോട് സ്വദേശിയുടെതാണ് കാര്‍. റോഡ് വീതികൂട്ടി ടാര്‍ ചെയ്തതും സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുമ്പാണ് കൂടത്തായിയില്‍ റോഡ്…
Read More »


