Wayanad
മണ്ണെടുപ്പ് നിര്‍ത്തിവയ്പ്പിച്ചു; ജില്ലാ ദുരന്തനിവാരണ സമിതി പരിശോധിക്കും
കല്‍പ്പറ്റ : മേപ്പാടിയിലെ അശാസ്ത്രീയ മണ്ണെടുക്കല്‍ നിര്‍ത്തിവയ്പ്പിച്ചു. സ്ഥലം സന്ദര്‍ശിച്ച റവന്യു അധികൃതരാണ് പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത്. മണ്ണെടുപ്പ് സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി. അശാസ്ത്രീയ മണ്ണെടുപ്പ് സംബന്ധിച്ച ‘ദേശാഭിമാനി’ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.മേപ്പാടി ടൗണിനുസമീപം കാപ്പംകൊല്ലിയില്‍ മാത്രം ആറിടത്താണ് അശാസ്ത്രീയമായ രീതിയില്‍ മണ്ണെടുത്തത്. കാപ്പംകൊല്ലി ജങ്ഷനുസമീപം നാലും നാല്‍പ്പത്തിയാറ്, പഞ്ചമിക്കുന്ന് എന്നിവിടങ്ങളിലായി ഓരോയിടത്തുമാണ് ഖനനം. അഞ്ചും റോഡരികിലാണ്. ദുരന്തനിവാരണ അതോറിറ്റി നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍…
Read More »വിജയലഹരിയില്‍ മലപ്പുറവും പാലക്കാടും
കല്‍പ്പറ്റ : ചുള്ളിയോടിനെ ആവേശത്തിലാഴ്ത്തിയ സംസ്ഥാന ജൂനിയര്‍ ഖൊ– ഖൊ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട് പാലക്കാടും മലപ്പുറവും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തെ അട്ടിമറിച്ച് മലപ്പുറവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടും ജേതാക്കളായി. പൊടിമണ്ണില്‍ വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവിലാണ് കിരീട നേട്ടം. സമാപന സമ്മേളനത്തില്‍ ഫുട്ബോള്‍ താരം സുശാന്ത് മാത്യു, ഖൊ– ഖൊ ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് കെ ജി പിള്ള, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം മധു,…
Read More »എടക്കല്‍ ഗുഹ ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും
കല്‍പ്പറ്റ : എടയ്ക്കല്‍ ഗുഹയെക്കുറിച്ചുള്ള പഠനങ്ങളും നിഗമനങ്ങളും സംരക്ഷിക്കാനാവശ്യമായ പദ്ധതികളും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വിദഗ്ധ സംഘം സര്‍ക്കാരിന് സമര്‍പ്പിക്കും. കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥിതി വിലയിരുത്തുന്നതിനായി സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എം ആര്‍ രാഘവവാരിയരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഗുഹയിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറുക. പഠനത്തിലൂടെ കണ്ടെത്തിയ വിവരങ്ങളും നിഗമനങ്ങളുമെല്ലാം ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് ഉടന്‍…
Read More »നീലഗിരിയിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞു
ഗൂഡല്ലൂര്‍ : കേരളം, -തമിഴ്‌നാട്, -കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നീലഗിരിയിലേക്കുള്ള സഞ്ചാരികളുടെ വരവ് വളരെ കുറഞ്ഞു. ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ജീവനക്കാര്‍ക്കുവരെ കോവിഡ് വന്നതോടെയാണ് സഞ്ചാരികള്‍ കുറഞ്ഞത്. ഡിസംബര്‍ അവസാനം ക്രിസ്മസ്– പുതുവത്സര അവധിക്ക് നീലഗിരിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരു ലക്ഷത്തോളം സഞ്ചാരികളാണെത്തിയത് അപ്പോള്‍ നീലഗിരിയിലെ കോവിഡ് നിരക്ക് പത്തില്‍ താഴെയായിരുന്നു. എന്നാല്‍ കോവിഡ് കണക്കുകള്‍ ഓരോ ദിവസവും കൂടുകയും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ജീവനക്കാര്‍ക്കുവരെ കോവിഡ് ബാധിക്കുകയും…
Read More »റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കും: മന്ത്രി
കല്‍പ്പറ്റ : സംസ്ഥാനത്തെ റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കുമെന്ന് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. ജില്ലാ ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ റേഷന്‍ കടകളുമായി ബന്ധപ്പെട്ട് നടന്ന ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെ റേഷന്‍ കടകളുടെ രൂപത്തിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരേണ്ടതുണ്ട്. ആദ്യപടിയായി മാര്‍ച്ച്–ഏപ്രില്‍ മാസത്തോടെ ഗ്രാമീണ മേഖലയിലെ ആയിരം റേഷന്‍കടകള്‍ വഴി റേഷന്‍ സാധനങ്ങള്‍ക്ക് പുറമെ സബ്സിഡി നിരക്കില്‍…
Read More »നൂലുകള്‍ കോര്‍ത്ത് മെഗാ സ്റ്റാര്‍
കല്‍പ്പറ്റ : ഒരു ക്യാന്‍വാസില്‍ മുന്നൂറ് ആണികളില്‍ ഏഴായിരം മീറ്റര്‍ നൂലുകൊണ്ട് കോര്‍ത്തെടുത്ത മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ത്രഡ് ആര്‍ട്ടുമായി അനില്‍ ചുണ്ടേല്‍. ഒരാഴ്ചയിലെ കഠിന പരിശ്രമത്തില്‍ കോര്‍ത്തെടുത്ത ‘ഭീഷ്മ’ സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ നടന്‍ മമ്മൂട്ടിക്ക് സമര്‍പ്പിച്ചു.വെള്ള ക്യാന്‍വാസില്‍ കറുപ്പ് നൂലുകൊണ്ടാണ് മമ്മൂട്ടിയെ കോര്‍ത്തെടുത്തത്. വെള്ള ക്യാന്‍വാസില്‍ ഭീഷ്മയിലെ മമ്മൂക്കയുടെ ക്യാരക്ടര്‍ പോസ്റ്ററിന് അനുസരിച്ച് കളര്‍ വാല്യൂ സെറ്റ് ചെയ്താണ് ആണികള്‍ അടിക്കുന്നത്.10,000 മീറ്റര്‍ നൂലിന്റെ കെട്ട് വാങ്ങിയതില്‍…
Read More »പ്രതിരോധിക്കാന്‍ ജില്ല സജ്ജം
കല്‍പ്പറ്റ : ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ കൂടിവന്നതോടെ ജില്ല കനത്ത ജാഗ്രതയില്‍. ഒമിക്രോണ്‍ അടക്കം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. നിലവില്‍ രോഗബാധിതരെ ചികിത്സിക്കാന്‍ ആവശ്യത്തിന് ബെഡ്ഡുകള്‍ ജില്ലയിലുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുകയാണെങ്കില്‍ സിഎഫ്എല്‍ടിസികള്‍ ഒരുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കിയായിരിക്കും ഇത്തരം കേന്ദ്രങ്ങള്‍ ഒരുക്കുക. ജില്ലയിലെ ഓക്സിജന്‍ സൗകര്യങ്ങള്‍, മരുന്ന്, മറ്റ് മെഡിക്കല്‍ സാമഗ്രികള്‍ എന്നിവയുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കും. സാഹചര്യത്തിനനുസരിച്ച്…
Read More »മാര്‍ക്കറ്റ് വില 12,000, സപ്ലൈക്കോ നല്‍കുന്നത് 28,000
കല്‍പ്പറ്റ : നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി ജില്ലയില്‍ സപ്ലൈക്കോ നെല്ല് ശേഖരണം തുടരുന്നു. ജില്ലയില്‍ പാടശേഖരം വഴിയാണ് നെല്ല് ശേഖരണം. ഓരോ പാടശേഖരത്തും ഒന്നും രണ്ടും കേന്ദ്രത്തിലൂടെയാണ് നെല്ലെടുക്കുന്നത്. ഇതുവരെയായി 3500 ടണ്‍ നെല്ല് സപ്ലൈക്കോ ശേഖരിച്ചു കഴിഞ്ഞു. മാര്‍ക്കറ്റില്‍ ക്വിന്റലിന് 12,000 മുതല്‍ 15,000 വരെയാണ് നിലവിലെ നെല്ലുവില. സപ്ലൈക്കോ എടുക്കുന്നത് 28,000 രൂപയ്ക്കാണ്. ലോഡിങ് കൂലിയുള്‍പ്പെടെ കിലോയ്ക്ക് 28.12 രൂപ കര്‍ഷകന് ലഭിക്കും. സീസണായിട്ടും പൊതുമാര്‍ക്കറ്റില്‍ വിലയില്ലാത്തത് കര്‍ഷകരെ…
Read More »പുരപ്പുറ സൗരോര്‍ജം: മൂന്നു മണ്ഡലങ്ങളിലും സോളാര്‍ പ്ലാന്റുകള്‍ തുടങ്ങി
കല്‍പ്പറ്റ : ഊര്‍ജകേരള മിഷന്റെ ഭാഗമായി കേരള സംസ്ഥാന വൈദ്യുതി വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പുരപ്പുറ സോളാര്‍ ഫേസ് ഒന്നിന് തുടക്കമിട്ട് ജില്ലയില്‍ മൂന്ന് നിയോജകമണ്ഡലങ്ങളിലും നിര്‍മാണം പൂര്‍ത്തീകരിച്ച വിവിധ സോളാര്‍ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു.മാനന്തവാടിയില്‍ തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 30 കിലോവാട്ട് ശേഷിയുള്ള നിലയം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍…
Read More »രുചിയേറെ, വില കുറവ് …വയറും മനസ്സും നിറയ്ക്കാം
മേപ്പാടി : ‘എല്ലാ ദിവസവും ജനകീയ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. 20 രൂപയ്ക്ക് ഇത്രയും നല്ല ഭക്ഷണം വേറെ എവിടെ കിട്ടാനാണ് ‘. മേപ്പാടിയില്‍ ഡിടിപി വര്‍ക്ക് ചെയ്യുന്ന അജീഷിന്റെ ഈ വാക്കുകള്‍ തന്നെയാണ് മേപ്പാടി ജനകീയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എല്ലാവരുടെയും അഭിപ്രായം. മേപ്പാടിയിലെ ജനകീയ ഹോട്ടല്‍ ജനകീയമായത് 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്നതുകൊണ്ട് മാത്രമല്ല , രുചിയുള്ള ഭക്ഷണം കഴിച്ചതിന്റെ സംതൃപ്തിയും സന്തോഷവും കൊണ്ടാണ്.…
Read More »

