Local
അതിര്‍ത്തി സുരക്ഷ കൂടുതല്‍ ശക്തമാക്കും; 200 ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ തീരുമാനിച്ച് പ്രതിരോധ മന്ത്രാലയം
ന്യൂദല്‍ഹി: അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 200 ഹൊവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച് നിര്‍മിച്ച ഹൊവിറ്റ്സറുകളാണ് വാങ്ങുക.105 എംഎം വ്യാസമുള്ള 37 ഫീല്‍ഡ് ഗണ്ണുകള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. 3,000 കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം വൈകാതെ അനുമതി നല്കും. ഇതിനുപുറമേ 400 പുതിയ ആര്‍ട്ടിലറി ഗണ്‍ സിസ്റ്റവും വാങ്ങുന്നുണ്ട്. വരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ചയാകും.പത്ത് വര്‍ഷത്തിനിടെ…
Read More »കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇ സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ കരാറില്‍ ഒപ്പു വച്ച് കെ.എ.എല്ലും ലോര്‍ഡ്സ് മാര്‍ക് ഇന്‍ഡസ്ട്രസ് ലിമിറ്റഡും
തിരുവനന്തപുരം : കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇ സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള അന്തിമ കരാറില്‍ പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സും (കെഎഎല്‍) മുബൈ കേന്ദ്രമായ ലോര്‍ഡ്സ് മാര്‍ക് ഇന്‍ഡസ്ട്രസ് ലിമിറ്റഡും ഒപ്പുവെച്ചു. കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന രണ്ടേക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണം 6 മുതല്‍ 8 മാസത്തിനകം ആരംഭിക്കുമെന്ന് ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ആധുനിക ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും…
Read More »പാര്‍ട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു, തെളിവുണ്ട്; ആരോപണത്തില്‍ ഉറച്ച് ജി ശക്തിധരന്‍
സി.പി.എമ്മിനെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍. പണം കൈമാറിയതിന് തെളിവുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു.കവറില്‍ എത്തിച്ച പണത്തില്‍ കുറിമാനവും ഉണ്ടായിരുന്നുവെന്നും ജി ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നുവന്ന വ്യവസായിയാണ് പണം നല്‍കിയത്. കൈതോലപ്പായയില്‍ കൊണ്ടുപോയ പണത്തിന് കണക്കില്ല. പാര്‍ട്ടി ആസ്ഥാനത്ത് കണക്ക് കൈകാര്യം ചെയ്ത സഖാവില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും ശക്തിധരന്‍ വ്യക്തമാക്കി.അതേസമയം കൈതോലപ്പായയില്‍ സിപിഐഎം നേതാവ്…
Read More »സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല; പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തന്നെയാണ് മുസ്ലിം ലീഗിന്റെയും നിലപാട്. സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെയിരിക്കുന്നത് ഇത് ആദ്യമല്ല. റമദാന്‍ മാസത്തില്‍ സില്‍വര്‍ ലൈന്‍ കല്ലിടല്‍ ഒഴിവാക്കേണ്ടത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഗവണ്‍മെന്റിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാതെ ഇരിക്കുക എന്നുള്ളത് കേരളത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. അത് ഔദ്യോഗികമായി…
Read More »യുവതിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയില്‍
തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍.കൊടുങ്ങല്ലൂര്‍ സ്വദേശി പുതിയ വീട്ടില്‍ റിയാസ് (28) ആണ് മരിച്ചത്. എറിയാട് ചൈതന്യ നഗറിനു സമീപം ആള്‍ താമസമില്ലാത്ത വീട്ടിലെ ഒഴിഞ്ഞ പറമ്ബിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.എറിയാട്ട് സ്വദേശി റിന്‍സിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിയാസ്. മാങ്ങറാം പറമ്ബില്‍…
Read More »രക്ഷതേടി ശുചിമുറിയില്‍ ഒളിച്ചു; രക്ഷപ്പെടാതിരിക്കാന്‍ മുറികള്‍ പുറത്തുനിന്നും പൂട്ടി; വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചു; പെട്രോള്‍ നിറച്ച കുപ്പികള്‍ എറിഞ്ഞു; അരും കൊലയില്‍ നടുങ്ങി നാട്
തൊടുപുഴ: മുറിയില്‍ തീ പടര്‍ന്നതോടെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ ഫോണില്‍ വിളിച്ചെന്ന് അയല്‍വാസി രാഹുല്‍.മുറിയില്‍ തീ പടര്‍ന്നതോടെ രക്ഷതേടി മുഹമ്മദ് ഫൈസലും കുടുംബവും ശുചിമുറിയില്‍ ഒളിച്ചു. വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കടന്നെങ്കിലും ഇവരെ രക്ഷിക്കാനായില്ലെന്ന് രാഹുല്‍ പറയുന്നു.രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചശേഷമാണ് ഹമീദ് കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയത്. ഇതിനായി ഹമീദ് പെട്രോള്‍ വീട്ടില്‍ ശേഖരിച്ചിരുന്നതായി പൊലീസും സൂചിപ്പിച്ചു. വീട്ടിനകത്തു കയറിയപ്പോള്‍ ഫൈസലും ഭാര്യയും കുട്ടികളും ശുചിമുറിയില്‍…
Read More »നാപ്‌റ്റോളില്‍ ബംപര്‍ സമ്മാനമടിച്ചെന്ന് പറഞ്ഞ് തട്ടിപ്പ്: തൃശൂര്‍ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം
തൃശൂര്‍: പ്രമുഖ ഓണ്‍ലൈന്‍ -ടെലിഷോപ്പിങ് കമ്ബനി നാപ്‌റ്റോളിന്റെ പേരില്‍ ബംബര്‍ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയില്‍നിന്ന് 30 ലക്ഷം തട്ടിയെടുത്തു.നാപ്‌റ്റോളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയവരില്‍നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയതായി ഉപഭോക്താവിന്റെ വീട്ടിലേക്ക് തപാല്‍ മുഖാന്തരം കത്തയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇതില്‍ അഭിനന്ദന സന്ദേശത്തിനൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡുമുണ്ടാകും.കാര്‍ഡ് ഉരച്ചുനോക്കി സമ്മാനം ലഭിക്കുകയാണെങ്കില്‍ അതില്‍ നല്‍കിയ വാട്‌സ്ആപ് നമ്ബറിലേക്ക് മിസ്‌കാള്‍ ചെയ്യാന്‍ നിര്‍ദേശമുണ്ടാകും. ഇങ്ങനെ ചെയ്താല്‍ വാട്‌സ്ആപ്പിലേക്ക് സമ്മാനം ലഭിച്ച…
Read More »ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാനായി സായ് ശങ്കര്‍ താമസിച്ചത് രണ്ടു ഹോട്ടലുകളില്‍
കൊച്ചി: വധഗൂഢാലോചന കേസില്‍ പ്രതി ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം.വധഗൂഢാലോചന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനെ സായ് ശങ്കറെയും കേസില്‍ പ്രതിയാക്കുമെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ ഇയാള്‍ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു.2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ്…
Read More »രാജ്യസഭാ സീറ്റുകള്‍ ആര്‍ക്കെന്ന് ഇന്നറിയാം; ഇടതു മുന്നണി യോഗം തലസ്ഥാ
ഇടത് മുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാജ്യസഭാ സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് യോഗം. ബസ് ചാര്‍ജ് വര്‍ധനയും മദ്യ നയവും യോഗത്തില്‍ ചര്‍ച്ചയായേക്കും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കേരളത്തില്‍ ഒഴിവു വരുന്ന 3 സീറ്റുകളില്‍ വിജയിക്കാവുന്ന 2 സീറ്റുകള്‍ സിപിഎം ഏറ്റെടുക്കാനാണ് സാധ്യത. ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കുന്നതിനും സാധ്യതയുണ്ട്. സിപിഎം പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ യുവാക്കളും മുതിര്‍ന്ന നേതാക്കളുമുണ്ട്. ഡിവൈഎഫ്ഐ അഖിലേന്ത്യാ…
Read More »നിര്‍ണായക മത്സരത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ രണ്ടാം സ്ഥാനക്കാരായ എറ്റികെ
ഐഎസ്എല്ലിലെ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും. എടികെ മോഹന്‍ ബഗാനാണ് മഞ്ഞപ്പടയുടെ എതിരാളികള്‍.പോയിന്റ് പട്ടികയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായാല്‍ മൂന്നാം സ്ഥാനത്തെത്താം. എന്നാല്‍ മറുവശത്ത് തലപ്പെത്തെത്താനാകും എടികെയുടെ പോരാട്ടം.ടീമിലെ കോവിഡ് വ്യാപനത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം അത്ര ശുഭകരമല്ല. അവസാന നാല് മത്സരങ്ങളില്‍ രണ്ട് വീതം തോല്‍വിയും ജയവുമാണ് സമ്ബാദ്യം. സീസണിലെ ഏറ്റവും മോശം ഫോമിലുള്ള എസ് സി ഈസ്റ്റ് ബംഗാളിനോട് തലനാരിഴയ്ക്കാണ് കഴിഞ്ഞ…
Read More »





