Local
രഞ്ജി ട്രോഫി: മുംബൈയെ ഇനി പൃഥ്വി ഷാ നയിക്കും
വരാന്‍ പോകുന്നരഞ്ജി ട്രോഫി സീസണുള്ള മുംബൈ ടീമിനെ ഇനി യുവ താരം പൃഥ്വി ഷാ നയിക്കും. മുതിര്‍ന്ന ഇന്ത്യന്‍ താരവും മുന്‍ വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയും ഈ ടീമിലുണ്ട്.വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സെലക്ഷന്‍ കമ്മറ്റി ടീം പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.എന്നാല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ രഞ്ജി ട്രോഫിയില്‍ കളിക്കില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ തിരിച്ചുവരവില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടില്‍. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തിന്…
Read More »ടെന്നിസ് കോര്‍ട്ടിനോട് വിട പറയാനൊരുങ്ങി സാനിയ മിര്‍സ
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.ഓസ്ട്രേലിയന്‍ ഓപ്പണില്‍ യുക്രെയ്ന്‍ താരം നാദിയ കിചെനോകുമായി ചേര്‍ന്നാണ് സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ മത്സരിച്ചത്. ആദ്യ റൗണ്ടില്‍ത്തന്നെ ഇരുവരും തോറ്റു പുറത്തായി.’ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അല്ലെങ്കില്‍ കഴിഞ്ഞ ഡിസംബറില്‍ പോലും ഇതെന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതെന്റെ…
Read More »അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം; എതിരാളികള്‍ അയര്‍ലന്‍ഡ്
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. അയര്‍ലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് മത്സരം. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് ക്യാമ്പയിന്‍ ആരംഭിച്ച ഇന്ത്യ ജയം തുടരാനാണ് ഇന്നിറങ്ങുക. അയര്‍ലന്‍ഡും ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. ഉഗാണ്ടയായിരുന്നു അയര്‍ലന്‍ഡിന്റെ എതിരാളികള്‍.ബൗളിംഗിലാണ് ഇന്ത്യന്‍ കരുത്ത്. ഏഷ്യാ കപ്പിലും ലോകകപ്പിലെ ആദ്യ മത്സരത്തിലും ബൗളിംഗ് ആണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ഓപ്പണര്‍ ഹര്‍നൂര്‍…
Read More »‘ബിസിസിഐ അറിഞ്ഞില്ല, കോലിയുടേത് വ്യക്തിപരമായ തീരുമാനം’ ഗാംഗുലിയുടെ ആദ്യ പ്രതികരണം
കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റിനെ മാത്രമല്ല ലോക ക്രിക്കറ്റിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം വിരാട് കോലി നടത്തിയ പ്രഖ്യാപനം.ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനെന്ന നിലയില്‍ കോലി മറ്റാര്‍ക്കും എത്താനാവാത്ത ഉയരങ്ങളിലെക്കെത്തിയെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് കോലി തന്റെ സ്ഥാനം ഒഴിഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം പരമ്ബര കൈവിട്ടതിന് പിന്നാലെയാണ് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം കോലി നടത്തിയത്.ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയാണ് കോലിയെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചതെന്ന് വ്യക്തം.…
Read More »ഓപ്പറേഷന്‍ തീയേറ്റര്‍ തുറന്നു
കോന്നി : കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനിനാണ് നിര്‍വഹിച്ചത്. ഓപ്പറേഷന്‍ തീയേറ്റര്‍ ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയേറ്റര്‍ ഫെഡറല്‍ ബാങ്കിന്റെ കൂടി സഹായത്തോടെയാണ് ഇപ്പോള്‍ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. കോന്നി മെഡി. കോളേജില്‍ ദിവസവും എല്ലാ ഒപിയും പ്രവര്‍ത്തിക്കും. സ്പെഷ്യാലിറ്റി ഒപികള്‍ ഉള്‍പ്പടെ ദിവസവും പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് കെ യു…
Read More »ലോകകപ്പ് സന്നാഹം: ഓപ്പണര്‍മാര്‍ ഫ്ളോപ്പ്, തകര്‍ത്തടിച്ച് മധ്യനിര- വിന്‍ഡീസിനെ തുരത്തി ഇന്ത്യ
പ്രാവിഡന്‍സ്: ഏഷ്യാ കപ്പില്‍ ജേതാക്കളായതിന്റെ ആത്മവിശ്വാസത്തോടെയെത്തിയ ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള സന്നാഹത്തില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി.ആതിഥേയര്‍ കൂടിയായ വെസ്റ്റ് ഇന്‍ഡീസിനെയാണ് ആദ്യ സന്നാഹത്തില്‍ യഷ് ധൂല്‍ നയിച്ച ഇന്ത്യന്‍ യുവ നിര കെട്ടുകെട്ടിച്ചത്. 108 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയിട്ടും വിന്‍ഡീസിനെതിരേ അത് ഇന്ത്യക്കു തിരിച്ചടിയായില്ല. മധ്യനിരയും ലോവര്‍ ഓര്‍ഡറും ബാറ്റിങില്‍ മികച്ച സംഭാവന നല്‍കിയതോടെ ഇന്ത്യന്‍ വിജയം എളുപ്പമായി മാറുകയായിരുന്നു. അഞ്ചാം കിരീടം…
Read More »ഐ എസ് എല്‍ കൊറോണ ഭീതിയില്‍ ആയതോടെ ക്ലബുകള്‍ക്കുള്ള എഫ് എസ് ഡി എല്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തു വന്നു
ഐ എസ് എല്‍ കൊറോണ ഭീതിയില്‍ ആയതോടെ ക്ലബുകള്‍ക്ക് എഫ് എസ് ഡി എല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. കൊറോണ വന്നാലും മത്സരം ഉപേക്ഷിക്കുകയോ മാറ്റുകയോ ഇല്ല എന്നാണ് ഐ എസ് എല്ലിന്റെ പുതിയ തീരുമാനം.ഇന്നലെ എ ടി കെ ക്യാമ്ബില്‍ കൊറോണ വന്നതിനാല്‍ ഒഡീഷ എ ടി കെ മത്സരം മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇനി അങ്ങനെ കളി മാറ്റിവെക്കില്ല. കൊറോണ ബാധിച്ചവര്‍ ഒഴികെ 15 പേര്‍ ഒരു ടീമില്‍ ഉണ്ട്…
Read More »കല്യാണങ്ങള്‍ പൊറുതിമുട്ടിക്കുന്നു; നാട്ടുകാരുടെ ശല്യം വേറെ, ഒടുവില്‍ യു എസിലേയ്ക്ക് മുങ്ങി നീരജ് ചോപ്ര
ന്യൂഡല്‍ഹി: ഒളിംപിക്സ് അത്ലറ്റിക്‌സ് ഇനത്തില്‍ ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണമെഡല്‍ എത്തിച്ചയാളാണ് ഹരിയാന സ്വദേശി നീരജ് ചോപ്ര.ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ സ്വര്‍ണമുത്ത്. ജാവലിന്‍ ത്രോയിലായിരുന്നു നീരജ് ചരിത്രം കുറിച്ചത്. ടോക്കിയോയില്‍ നടന്ന കഴിഞ്ഞ ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ ജേതാവ് കൂടിയാണ് നീരജ്. മെഡല്‍ നേടിയപ്പോള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയ സ്വന്തം നാട്ടുകാര്‍ തന്നെ ഇപ്പോള്‍ തന്റെ മനസമാധാനം നഷ്ടപ്പെടുത്തുകയാണെന്ന് പരാതിപ്പെടുകയാണ് നീരജ് ചോപ്ര. ഒടുവില്‍ രക്ഷയില്ലാതായപ്പോള്‍ അമേരിക്കയിലേയ്ക്ക് മുങ്ങേണ്ടി വരികയും ചെയ്തു…
Read More »കൊറോണ വ്യാപനം ഐ ലീഗ് നിര്‍ത്തിവെച്ചു
ഐ ലീഗ് ക്ലബുകള്‍ക്ക് ഇടയില്‍ കൊറോണ വ്യാപിച്ചതോടെ ഐ ലീഗ് നിര്‍ത്തിവെക്കാന്‍ തീരുമാനം ആയി. റിയല്‍ കാശ്മീര്‍, ശ്രീനിധി ഡെക്കാന്‍, മൊഹമ്മദന്‍സ് എന്നീ ടീമുകളുടെ ക്യാമ്ബിലാണ് കൊറോണ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്.ബയോ ബബിളില്‍ ആയിട്ടും കൊറോണ വന്നത് ലീഗ് അധികൃതരില്‍ വലിയ ആശങ്ക ഉണ്ടാക്കി. തല്‍ക്കാലം ഒരാഴ്ച കാലത്തേക്ക് ലീഗ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. ക്ലബുകള്‍ ബയോബബിളില്‍ തന്നെ തുടരണം.അടുത്ത ആഴ്ച അവലോകന യോഗം ചേര്‍ന്ന് കളി പുനരാരംഭിക്കുന്നത് തീരുമാനിക്കും. ജനുവരി…
Read More »സെത്യസെന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു
കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിങ്ങറായ സെത്യസെന്‍ സിങ് കേരള ബ്ലാസ്റ്റേഴ്‌സ് വിടും. താരത്തെ ലോണ്‍ അടിസ്ഥാനത്തില്‍ ഹൈദരബാദ് സിറ്റി സ്വന്തമാക്കും.സത്യസെന്‍ അവസാന രണ്ടു വര്‍ഷമായി കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ട്. താരത്തിന് പക്ഷെ ഈ സീസണില്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.29കാരനായ മണിപ്പൂര്‍ സ്വദേശി നോര്‍ത്ത് ഈസ്റ്റില്‍ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. മുമ്ബ് ഡെല്‍ഹി ഡൈനാമോസിനായും താരം കളിച്ചിട്ടുണ്ട്. ഐ ലീഗില്‍ ഡി എസ് കെ ശിവജിയന്‍സിനായും സാല്‍ഗോക്കറിനായും അദ്ദേഹം കളിച്ചിട്ടുണ്ട്. റോയല്‍…
Read More »

