Others
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം വെങ് ഹോങ് യാങ്ങിന്; എച്ച്എസ് പ്രണോയ് പൊരുതി തോറ്റു
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന്. ആവേശകരമായ പുരുഷ സിംഗിള്‍സ് ഫൈനലില്‍ എച്ച്എസ് പ്രണോയ് പൊരുതി തോറ്റു. ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 21-9, 21-23, 22-20 എന്ന സ്‌കോറിനായിരുന്നു യാങ്ങിന്റെ വിജയം.ആദ്യ ഗെയിം അനായാസം വെങ് ഹോങ് നേടി. പിന്നാലെ ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്. ശനിയാഴ്ച നടന്ന സെമിഫൈനലില്‍ 21-18, 21-12 എന്ന സ്‌കോറിന്…
Read More »ലോക ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ്; ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ മെഡല്‍ :അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക അമ്പെയ്ത്ത് മത്സരത്തില്‍ വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും.ട്വിറ്ററിലൂടെയാണ് ഇരുവരും താരങ്ങളെ അഭിനന്ദിച്ചത്.ഇന്ത്യക്കിത് അഭിമാന നിമിഷമാണ്. ബെര്‍ലിനില്‍ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വനിതകള്‍ സ്വര്‍ണം നേടി. ഞങ്ങളുടെ ചാമ്പ്യന്മാര്‍ക്ക് അഭിനന്ദനങ്ങള്‍! താരങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് ഇതിലേക്ക് നയിച്ചതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Read More »പത്താംക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ അവസരം; 1558 ഒഴിവുകള്‍
പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്രസര്‍വീസില്‍ നിയമനത്തിന് അവസരമൊരുക്കുന്ന എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സെപ്റ്റംബറില്‍ നടക്കും. കേരളത്തില്‍ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ ഓണ്‍ലൈനായി ജൂലായ് 21-നകം സമര്‍പ്പിക്കണം. കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്‌നിക്കല്‍) സ്റ്റാഫ് തസ്തികയില്‍ ഉദ്ദേശം 1558 ഒഴിവാണ് (18-25 പ്രായപരിധിയില്‍ 998 ഒഴിവും 18-27 പ്രായപരിധിയില്‍ 200 ഒഴിവും) നിലവിലുള്ളത്.…
Read More »ലോഹിതദാസിന്റെ പതിമൂന്നാമത് ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഉല്‍ഘാടനം
തിരക്കഥാകൃത്തും സംഗീതസംവിധായകനുമായിരുന്ന ലോഹിതദാസിന്റെ പതിമൂന്നാമത് ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഉല്‍ഘാടനം മണ്ണുത്തി കൈലാസനാഥ സ്‌കൂളിനോടനുബന്ധിച്ചുള്ള ലോഹിതദാസ് സ്മൃതിവനത്തില്‍ ലോഹിതദാസിന്റെ ജന്മനക്ഷത്രസസ്യമായ നീര്‍മരുതിന്റെ തൈ നട്ടു കൊണ്ട് കേരള റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ ഉല്‍ഘാടനം ചെയ്യുന്നു
Read More »കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 1.15 കോടിയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.15 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വര്‍ണം കടത്തിയ 26 കാരന്‍ കരിപ്പൂരില്‍ പിടിയിലായിരുന്നു. ബുധനാഴ്ച രാത്രി ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശിയായ കണ്ണന്‍തോടി ലുക്മാനുള്‍ ഹക്കീം (26) ആണ് പിടിയിലായത്.60,000 രൂപയ്ക്ക് വേണ്ടിയായിരുന്നു കടത്ത്.…
Read More »ഉമ്മന്‍ ചാണ്ടി വധശ്രമക്കേസ്: പ്രമുഖരെല്ലാം അഴിക്കുപുറത്ത്
കണ്ണൂര്‍: ഉമ്മന്‍ ചാണ്ടി വധശ്രമക്കേസില്‍ മൂന്നു പ്രതികള്‍മാത്രം ശിക്ഷിക്കപ്പെടുമ്‌ബോള്‍ പ്രതിപ്പട്ടികയിലുള്‍പ്പെട്ട സി.പി.എം നേതാക്കളെയെല്ലാം കോടതി വെറുതെവിട്ടു.ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസില്‍ സംഭവം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്, പതിറ്റാണ്ടിനിപ്പുറം വിധിയും. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിക്കുനേരെ അക്രമം നടന്നത്. കോടതി വിട്ടയച്ചവരില്‍ ഒന്നാം പ്രതി മുന്‍ പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്‍, രണ്ടാം പ്രതി മുന്‍ ധര്‍മടം എം.എല്‍.എ കെ.കെ. നാരായണന്‍ എന്നിവരും…
Read More »സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു; 20 മരണം
റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒട്ടേറേ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.സൗദി അറേബ്യയിലെ മഹായിലാണ് അപകടമുണ്ടായത്. ബംഗ്‌ളാദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ജിദ്ദ റൂട്ടിലെ അബഹയ്ക്കും മഹായിലിനും ഇടയിലുള്ള ഷഹാര്‍ അല്‍റാബത്ത് ചുരത്തില്‍ അപകടത്തില്‍പ്പെട്ടത് . ബസ് അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നു. 20-ല്‍ അധികം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.പരിക്കേറ്റ 18 പേരെ മഹായിലെ ജനറല്‍ ആശുപത്രി, അബഹ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, ജര്‍മന്‍ ആശുപത്രി…
Read More »മയക്കുവെടിവെയ്ക്കാന്‍ എട്ടു സംഘങ്ങള്‍; കോടതി വിധി അനുകൂലമായാല്‍ ദൗത്യം മറ്റന്നാള്‍,
ദേവികുളം: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ സ്ഥിരം ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്ബനെ മയക്കുവെടിവെയ്ക്കാന്‍ വനംവകുപ്പ് എട്ടു സംഘങ്ങള്‍ രൂപീകരിച്ചു.അരിക്കൊമ്ബന്‍ മിഷനുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന മോക്ഡ്രില്‍ മാറ്റിവെച്ചു.കോടതി വിധി അനുകൂലമായാല്‍ 30 ന് വൈകീട്ട് രാവിലെ നാലുമണിക്ക് ദൗത്യം ആരംഭിക്കും. കോടതി വിധി അനുസരിച്ചായിരിക്കും മോക്ഡ്രില്‍ നടത്തണോ എന്നതില്‍ തീരുമാനമെടുക്കുക. അരിക്കൊമ്ബന്‍ മിഷന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന എട്ടു ടീമിനെ ദേവികുളത്ത് ചേര്‍ന്ന…
Read More »കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യ; പുരുഷ ലോംഗ്ജംപില്‍ ആദ്യ വെള്ളി സ്വന്തമാക്കി മലയാളി താരം എം ശ്രീശങ്കര്‍
ബര്‍മിങ്ങാം : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടം കുറിച്ച് മലയാളി താരം എം ശ്രീശങ്കര്‍. പുരുഷ ലോംഗ് ജംപില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി.8.08 മീറ്റര്‍ ചാടിയാണ് താരം മെഡല്‍ ഉറപ്പിച്ചത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 19 ആയിരിക്കുകയാണ്.ഇന്ത്യയ്ക്ക് ആദ്യമായാണ് പുരുഷ ലോംഗ് ജംപ് വിഭാഗത്തില്‍ വെള്ളി മെഡല്‍ ലഭിക്കുന്നത്. തന്റെ ഈ നേട്ടത്തിന് പിന്നില്‍ അച്ഛനാണെന്നും അതുകൊണ്ട് തന്നെ ഈ മെഡല്‍ അച്ഛന് സമ്മാനിക്കുന്നുവെന്നും പാലക്കാടുകാരനായ…
Read More »സിംഗപ്പൂര്‍ ഓപണ്‍: പി.വി. സിന്ധു ഫൈനലില്‍
സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ വനിത സിംഗ്ള്‍സില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി.സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയെ അര മണിക്കൂര്‍ കൊണ്ട് സിന്ധു നിലംപരിശാക്കി. സ്‌കോര്‍: 21-15, 21-7.ഒരു വിജയത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത് 2022ലെ പ്രഥമ സൂപ്പര്‍ 500 കിരീടമാണ്. മത്സരത്തില്‍ ലോക 38ാം നമ്ബറുകാരി കവകാമിക്കെതിരെ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. മേയില്‍ തായ് ലന്‍ഡ് ഓപണ്‍…
Read More »










