Others
ഗോത്തബായയെ രാജ്യം വിടാന്‍ സഹായിച്ചില്ലെന്ന് ഇന്ത്യ
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബായ രജപക്‌സെയെ രാജ്യം വിടാന്‍ സഹായിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യ.ഭാര്യ ലോമ രജപക്‌സെക്കൊപ്പം രാജ്യം വിടാന്‍ ഗോത്തബായയെ ഇന്ത്യ സഹായിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ ജനതയ്കക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഹൈക്കമ്മീഷന്‍ അറിയിച്ചു.ജനകീയ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് ഭാര്യക്കൊപ്പം രജപക്‌സെ മാലിദ്വീപിലെത്തിയത്. സൈനിക വിമാനത്തിലാണ് പ്രസിഡന്റ് രക്ഷപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോത്തബായയും കുടുംബവും ഇന്നലെ രണ്ട് തവണ…
Read More »Cockroach | ചിറക് ഉണ്ടെങ്കിലും പാറ്റകള്‍ക്ക് അധികനേരം പറക്കാന്‍ കഴിയില്ല, എന്തുകൊണ്ട്?
പാറ്റകള്‍ (Cockroaches) ഇല്ലാത്ത വീട് ഉണ്ടാവില്ല. പ്രത്യേകിച്ചും വൃത്തി (cleanliness) കുറവുള്ള ഇടങ്ങളില്‍ ഇവയുടെ സാന്നിദ്ധ്യം വളരെ കൂടുതലായിരിക്കും. ചപ്പ്ചവറുകളില്‍ ആണ് ഇവ പ്രധാനമായും വളരുന്നത്. പലതരം അസുഖങ്ങള്‍ (disease) പരത്താന്‍ പാറ്റകള്‍ കാരണമാകുന്നുണ്ട്. അതിനാല്‍ ഇവയെ ഒഴിവാക്കാന്‍ വീടും പരിസരവും എപ്പോഴും വൃത്തിയോടെയും ശുചിത്വത്തോടെയും പരിപാലിക്കേണ്ടത് ആവശ്യമാണ്.നിങ്ങള്‍ എത്ര ശ്രമിച്ചാലും പാറ്റകള്‍ വീട്ടില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞ് പോവില്ല എന്നു മാത്രമല്ല ചെറിയ ഒരശ്രദ്ധ മതി ഇവ വീടു…
Read More »ഒറ്റക്കണ്ണ് മാത്രം; അപൂര്‍വ പ്രതിഭാസവുമായി ആണ്‍ കുഞ്ഞ് ജനിച്ചു
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് യെമന്‍. കഴിഞ്ഞ ദിവസം യെമനില്‍ പിറന്ന ആണ്‍കുഞ്ഞിന് ഒരു കണ്ണ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.ലോകത്തില്‍ വിരളമായി മാത്രം സംഭവിച്ചിട്ടുള്ള പ്രതിഭാസമാണിത്.ഒരു കണ്ണും അതിനായി ഒരു ഒപ്റ്റിക്കല്‍ നെര്‍വുമായാണ് കുഞ്ഞ് ജനിച്ചത്. യെമനി മാദ്ധ്യമപ്രവര്‍ത്തകനായ കരീം സാറായ് ആണ് കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇക്കാര്യം ലോകത്തെ അറിയിച്ചത്.ഒരാഴ്ച മുമ്ബായിരുന്നു മദ്ധ്യയെമനിലെ അല്‍ ബൈദ ആശുപത്രിയില്‍ ഒരു കണ്ണ് മാത്രമായി ആണ്‍ കുഞ്ഞ് ജനിച്ചത്.…
Read More »ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാനായി സായ് ശങ്കര്‍ താമസിച്ചത് രണ്ടു ഹോട്ടലുകളില്‍
കൊച്ചി: വധഗൂഢാലോചന കേസില്‍ പ്രതി ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം.വധഗൂഢാലോചന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനെ സായ് ശങ്കറെയും കേസില്‍ പ്രതിയാക്കുമെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ ഇയാള്‍ നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു.2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ്…
Read More »കല്യാണങ്ങള്‍ പൊറുതിമുട്ടിക്കുന്നു; നാട്ടുകാരുടെ ശല്യം വേറെ, ഒടുവില്‍ യു എസിലേയ്ക്ക് മുങ്ങി നീരജ് ചോപ്ര
ന്യൂഡല്‍ഹി: ഒളിംപിക്സ് അത്ലറ്റിക്‌സ് ഇനത്തില്‍ ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണമെഡല്‍ എത്തിച്ചയാളാണ് ഹരിയാന സ്വദേശി നീരജ് ചോപ്ര.ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ സ്വര്‍ണമുത്ത്. ജാവലിന്‍ ത്രോയിലായിരുന്നു നീരജ് ചരിത്രം കുറിച്ചത്. ടോക്കിയോയില്‍ നടന്ന കഴിഞ്ഞ ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ ജേതാവ് കൂടിയാണ് നീരജ്. മെഡല്‍ നേടിയപ്പോള്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയ സ്വന്തം നാട്ടുകാര്‍ തന്നെ ഇപ്പോള്‍ തന്റെ മനസമാധാനം നഷ്ടപ്പെടുത്തുകയാണെന്ന് പരാതിപ്പെടുകയാണ് നീരജ് ചോപ്ര. ഒടുവില്‍ രക്ഷയില്ലാതായപ്പോള്‍ അമേരിക്കയിലേയ്ക്ക് മുങ്ങേണ്ടി വരികയും ചെയ്തു…
Read More »പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി അമ്മ, മകള്‍ക്ക് വെങ്കലം
കൂത്താട്ടുകുളം: പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി അമ്മയും വെങ്കലം നേടി മകളും.തൃശൂര്‍ വി.കെ.എന്‍ മേനോന്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സുനിത ബൈജു ഇടതു കൈക്കും വലതു കൈക്കും സ്വര്‍ണമെഡല്‍ നേടി. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ (70 കിലോ) മകള്‍ അര്‍ച്ചന വെങ്കല മെഡലും നേടി.എറണാകുളം ജില്ലക്കുവേണ്ടി മത്സരിച്ചാണ് വിജയം കൈവരിച്ചത്.അര്‍ച്ചന ബൈജു എച്ച്.എസ്.എസ് കൂത്താട്ടുകുളം പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍…
Read More »പ്രൈം വോളിബോള്‍ ലീഗ് താരലേലം: അശ്വല്‍ റായ്, കാര്‍ത്തിക്, ജെറോം വിനീത് വിലകൂടിയ താരങ്ങള്‍
കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായത് അശ്വല്‍ റായ്, കാര്‍ത്തിക് എ, ജെറോം വിനീത് എന്നിവര്‍.യഥാക്രമം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകളാണ് ഏറ്റവും ഉയര്‍ന്ന ലേലത്തിന് (15 ലക്ഷം രൂപ) താരങ്ങളെ സ്വന്തമാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങളെ ലേലത്തിലൂടെ തിരഞ്ഞെടുത്തപ്പോള്‍, 14 താരങ്ങള്‍ അടങ്ങുന്ന വിദേശതാരങ്ങളെ ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റ് വഴിയാണ് ടീമുകള്‍ സ്വന്തമാക്കിയത്.ഫ്രഞ്ച് താരം…
Read More »രുചിയുടെ പൂരംതീര്‍ത്ത് ‘പലമയുടെ പലഹാരക്കൂട്ട്’
മലപ്പുറം : കിളിക്കൂട്, ഇറാനി പോള, തരിവട്ട്, എഗ്ഗ് ബോക്‌സ്, മൂസാന്‍കലിയാ, ന്യൂജന്‍ കള്ളപ്പം ഇതൊക്കെ സ്റ്റാര്‍ ഹോട്ടല്‍ വിഭവങ്ങളാണെന്ന് കരുതിയാല്‍ തെറ്റി. സ്വാദിഷ്ടമായ ഈ രുചിഭേദങ്ങള്‍ ‘പലമയുടെ പലഹാരക്കൂട്ട്’ പാചക മത്സരത്തില്‍ തയ്യാറാക്കിയ വിഭവങ്ങളാണ്. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരൂര്‍ പച്ചാട്ടിരി പിഎഎന്‍എംഎസ് എയുപി സ്‌കൂളിലാണ് ‘പലമയുടെ പലഹാരക്കൂട്ട് ‘ പാചകമത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ രണ്ട് ദമ്പതികള്‍ ഉള്‍പ്പെടെ 106 പേര്‍ പങ്കെടുത്തു. കലത്തപ്പം, കുമ്പളപ്പം,…
Read More »പുതുവര്‍ഷത്തില്‍ നാടിന് സമര്‍പ്പിക്കും
എടപ്പാള്‍ : നിര്‍മാണം പൂര്‍ത്തീകരിച്ച എടപ്പാള്‍ മേല്‍പ്പാലം പുതുവര്‍ഷത്തില്‍ നാടിന് സമര്‍പ്പിക്കും. രണ്ടുദിവസം മഴ ഒഴിഞ്ഞുനിന്നതോടെ ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. അടഞ്ഞുകിടന്ന പാതകളെല്ലാം ടാറിങ് ചെയ്ത് തുറന്നുകൊടുത്തു. തൃശൂര്‍,- കോഴിക്കോട്, പാലക്കാട്, പൊന്നാനി റോഡുകളിലും എടപ്പാള്‍ ടൗണിലും രണ്ട് പാളിയായിട്ടാണ് ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മേല്‍പ്പാലത്തിനുമുകളിലെ ടാറിങ്ങാണ് ആദ്യം പൂര്‍ത്തീകരിച്ചത്. സിഗ്‌നല്‍ ബോര്‍ഡ് സ്ഥാപിക്കല്‍, അടയാളപ്പെടുത്തല്‍ പ്രവൃത്തി എന്നിവ പൂര്‍ത്തിയാക്കി. പാലത്തിനടിയില്‍ ശുചിമുറികള്‍, വൈദ്യുതീകരണം എന്നിവ പൂര്‍ത്തിയാക്കാനുണ്ട്.എടപ്പാളിന്റെ മുഖഛായ…
Read More »ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം ഇരച്ചെത്തി; പ്രതിഷേധവുമായി നാട്ടുകാര്‍
കട്ടപ്പന: മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. പുലര്‍ച്ചെ പത്ത് സ്പില്‍വേ ഷട്ടറുകള്‍ അറുപത് സെ.മീ വീതം ഉയര്‍ത്തിയതിനു പിന്നാലെ പെരിയാറില്‍ വലിയ ജലപ്രവാഹം ഉണ്ടായി. പെരിയാറിന്റെ തീരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി.വള്ളക്കടവ് ഭാഗത്തെ പത്ത് വീടുകളിലാണ് വെള്ളം കയറിയത്. രാത്രിയില്‍ ഉറങ്ങുന്ന സമയമായിരുന്നതിനാല്‍ വെള്ളം ഇരച്ചെത്തിയത് പലരും അറിഞ്ഞില്ല. ഇത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. രാത്രിയില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ ആളാണ് ജലനിരപ്പ് ഉയരുന്നതുകണ്ട് നാട്ടുകാര്‍ക്ക്…
Read More »





