Others
പ്രളയക്കെടുതി: നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കും
പത്തനംതിട്ട: മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടികള്‍. അപേക്ഷകള്‍ 30നു മുന്പായി സ്വീകരിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലഭിച്ച അപേക്ഷകരുടെ വിവരങ്ങള്‍ അതാത് പഞ്ചായത്ത് ഓഫീസുകളില്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. വിട്ടു പോയവരുണ്ടെങ്കില്‍ ലിസ്റ്റ് പരിശോധിച്ചു അപേക്ഷ നല്‍കാനുള്ള അവസരം ലഭ്യമാക്കും.സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അര്‍ഹരായവര്‍ക്ക് അനുവദനീയമായ തുക എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ…
Read More »ബിവോക് വിദ്യാര്‍ഥികള്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കി
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഴശിരാജ കോളജിലെ ബിവോക് അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് ഡ്രോണ്‍ പരിശീലനം നല്‍കി. കൃഷിയില്‍ നൂതന സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂസിലേജ് എന്ന കന്പനിയാണ് പരിശീലനത്തിന് വേണ്ട സാങ്കേതിക സഹായം നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ.കെ. അനില്‍കുമാര്‍, കോഴ്‌സ് നോഡല്‍ ഓഫീസര്‍ അബ്ദുള്‍ ബാരി, ഡിപ്പാര്‍ട്‌മെന്റ് മേധാവി അഞ്ജു ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
Read More »സ്‌കൂള്‍ ചുമരില്‍ ഷേണായിയുടെ പോരാട്ട ചരിത്രം
പയ്യന്നൂര്‍ : കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവും ദീര്‍ഘകാലം പയ്യന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റും എംഎല്‍എയുമായിരുന്ന എന്‍ സുബ്രഹ്മണ്യ ഷേണായിയുടെ സമര ചരിത്രത്തിന് ചുമര്‍ ശില്‍പ്പഭാഷ്യമൊരുങ്ങി. കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചുമരിലാണ് സ്‌കൂളിലെ ചിത്രകല അധ്യാപകനായ കലേഷ് കലാലയ ചുമര്‍ ശില്‍പം തയ്യാറാക്കിയത്. ഹൈസ്‌കൂളിലേക്കുള്ള പ്രധാന കവാടത്തിന് സമീപമുള്ള ക്ലാസ് മുറിയുടെ ചുമരിലാണ് 26 അടി നീളവും ആറ് അടി ഉയരവുമുള്ള റിലീഫ്…
Read More »ഇനി തിറയാട്ടക്കാലം
പനമരം : കോവിഡ് മഹാമാരിയുടെ താണ്ഡവത്തിനൊടിവില്‍ കാവുകളില്‍ ഇനി തെയ്യക്കാലം. തിറയാട്ടങ്ങളും ചെണ്ടമേളവും ഇനി കാവുകളില്‍ ഉയരും. നീണ്ട ഇളവേളക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളോടെ കാവുകള്‍ ഉണരുകയാണ്. ചെണ്ടമേളം കേട്ടാല്‍ ഓടിയെത്തിയിരുന്നവര്‍ രണ്ട് വര്‍ഷത്തോളം നിരാശരായിരുന്നു. കച്ചയും ചിലമ്പും ആഭരണങ്ങളും തലപ്പാളിയും അണിഞ്ഞ് ഗുളികനും കുട്ടിച്ചാത്തനും ഇനി അനുഗ്രഹം ചൊരിയും. വരവേല്‍ക്കാന്‍ നാടും നാട്ടുകാരും ഒരുങ്ങി. ഒക്ടോബര്‍ 24ന് പൂതാടി ഭഗവതി ക്ഷേത്രത്തില്‍നിന്ന് വയനാട്ടിലെ തെയ്യങ്ങള്‍ക്ക് തുടക്കമായി. കുംഭം…
Read More »അപ്രതീക്ഷിത മഴ: എടപ്പാള്‍ മേല്‍പ്പാല ഉദ്ഘാടനം മാറ്റി
എടപ്പാള്‍ : അപ്രതീക്ഷിത മഴയെ തുടര്‍ന്ന് 26ന് നടക്കാനിരുന്ന എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മാറ്റിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനായി എടപ്പാളിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പാലത്തിനുമുകളിലും താഴെയുമായി ടാറിങ് ജോലികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. അപ്രതീക്ഷിത മഴ ഇതിന് തടസ്സം സൃഷ്ടിക്കുന്നു. തുടര്‍ച്ചയായി അഞ്ചുദിവസം നല്ല സൂര്യപ്രകാശം കിട്ടിയാലേ ടാറിങ് സുഗമമായി നടത്താന്‍…
Read More »ആറളത്ത് ആട് ഫാമിനും തുടക്കം
ഇരിട്ടി : സംസ്ഥാന സര്‍ക്കാര്‍ സഹായത്തില്‍ വൈവിധ്യവല്‍ക്കരണത്തിലൂടെ ആദിവാസി മേഖലക്ക് തൊഴിലും ആറളം ഫാമിന് വരുമാനവും ഉറപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ആദ്യ ആട് വളര്‍ത്തല്‍ ഫാമിനും തുടക്കം. ബ്ലോക്ക് എട്ടില്‍ സജ്ജമാക്കിയ പ്രത്യേക യൂണിറ്റിലാണ് ആട് ഫാം ആരംഭിച്ചത്. മലബാറി ഇനത്തില്‍ പെട്ട 25 ആടുകളും അഞ്ച് കുഞ്ഞുങ്ങളുമടങ്ങിയതാണ് യൂണിറ്റ്. തൃശൂരിലെ ആമ്പല്ലൂര്‍ സഹകരണ ബാങ്കിന്റെ ആട് ഫാമില്‍നിന്നാണ് ഇവയെ എത്തിച്ചത്. വന്യജീവി, ഇഴജന്തുക്കളുടെ അക്രമത്തില്‍നിന്നടക്കം…
Read More »മതിമറക്കാം കോട്ടക്കുന്നിലെ വര്‍ണ- ശബ്ദവിസ്മയത്തില്‍
മലപ്പുറം : ജലധാരക്ക് നിറച്ചാര്‍ത്തായ വര്‍ണ ലേസറുകള്‍ കോട്ടക്കുന്നിനിനി കൂടുതല്‍ ഭംഗിയേകും. ടൂറിസം പാര്‍ക്കിലെ ലേസര്‍ഷോ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആകുന്നു. കോട്ടക്കുന്ന് ടൂറിസം കേന്ദ്രത്തിന് മെഗാ ലേസര്‍ ഷോ പുതുസൗന്ദര്യം പകരും. കോവിഡ്, മഴ നിയന്ത്രണങ്ങള്‍ നീങ്ങി പാര്‍ക്ക് തുറക്കുന്നതോടെ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശത്തിലാണ് പദ്ധതി നവീകരണം. കഴിഞ്ഞമാസം മന്ത്രി കോട്ടക്കുന്ന് സന്ദര്‍ശിച്ചപ്പോള്‍ ഡിടിപിസി അധികൃതര്‍…
Read More »ഷഹനാസിന്റെ പുതുലോകം; റിബണ്‍ എംബ്രോയ്ഡറിയുടെ പുതുകാലം
പയ്യന്നൂര്‍ : റിബണ്‍ എംബ്രോയിഡറി മലയാളികള്‍ക്ക് വലിയ വശമില്ലാത്ത ഒന്നാണ്. രാജവാഴ്ചയുടെ സ്വാധീനമുള്ള രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള കല. രാജഭരണ കാലത്ത് രാജ്ഞിമാരുടെയും രാജാക്കന്മാരുടെയും വസ്ത്രങ്ങള്‍ അലങ്കരിക്കുകയായിരുന്നു ഈ കലയുടെ ദൗത്യം.റിബണ്‍ എംബ്രോയിഡറി ജനകീയമാക്കാനുള്ള ശ്രമത്തിലാണ് പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ ഷഹനാസ്. കോഴിക്കോട് സ്വദേശിനിയായ ഷഹനാസ് 16 വര്‍ഷമായി ഈ നാട്ടുകാരിയാണ്. കേരളത്തില്‍ വലിയ പ്രചാരമില്ലാത്തതിനാല്‍ റിബണ്‍ എംബ്രോയിഡറിക്ക് പരിശീലന കേന്ദ്രങ്ങളില്ല. കോവിഡ് കാലത്തെ വിരസത അകറ്റാനാണ് സാമ്പത്തിക…
Read More »പാകിസ്ഥാനെ പറപറത്തി മാത്യു വെയ്ഡ്, കലാശപ്പോരില്‍ കിവീസിന് ഓസ്ട്രേലിയ എതിരാളി
ദുബായ്: യുഎഇയില്‍ പാകിസ്ഥാനെ അടിച്ചുപറത്തി ഓസ്ട്രേലിയ ട്വന്റി20 ലോകകപ്പ് ഫൈനലില്‍.ലോകകപ്പ് നോക്കൗട്ടില്‍ പാകിസ്ഥാനെതിരെ ഏറ്റുമുട്ടിയ അഞ്ചാം വട്ടവും ഓസ്ട്രേലിയ ജയം പിടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 177 റണ്‍സ് ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് പട മറികടന്നു.നവംബര്‍ 14ന് നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയെ ന്യൂസിലാന്‍ഡ് നേരിടും. 17 പന്തില്‍ നിന്ന് 41 റണ്‍സ് അടിച്ചു കൂട്ടിയ മാത്യു വെയ്ഡിന്റെ വെടിക്കെട്ടാണ് ഓസ്ട്രേലിയയെ…
Read More »ചിന്നമ്മ കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
കട്ടപ്പന : കൊച്ചുതോവാളയിലെ ചിന്നമ്മ കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് സിഐ ടി ഐ യൂനസിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച കട്ടപ്പനയില്‍ അന്വേഷണം തുടങ്ങും. കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ ചിന്നമ്മ(60)യെ ഏപ്രില്‍ എട്ടിന് പുലര്‍ച്ചെ വീടിന്റെ ഒന്നാംനിലയിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയില്‍ കണ്ടത്. ചിന്നമ്മയെ ആരോ ബലമായി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എട്ടുമാസം ലോക്കല്‍ പൊലീസ് കേസ് അന്വേഷിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.സംഭവസമയം ഭര്‍ത്താവ് ജോര്‍ജ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചിന്നമ്മ…
Read More »









